April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • എയർ കണ്ടിഷനറിന് സർവീസ് നിഷേധിച്ച കമ്പനി 75,000/- രൂപ നഷ്ടപരിഹാരം നൽകണം- ഉപഭോക്തൃ തർക്ക പരിഹാര കോടതി.

എയർ കണ്ടിഷനറിന് സർവീസ് നിഷേധിച്ച കമ്പനി 75,000/- രൂപ നഷ്ടപരിഹാരം നൽകണം- ഉപഭോക്തൃ തർക്ക പരിഹാര കോടതി.

By on October 29, 2024 0 63 Views
Share

കൊച്ചി: മൂന്നു വയസ്സുള്ള മകളുടെ രോഗാവസ്ഥയെ ഉഷ്ണകാലത്ത് അതിജീവിക്കാനായി എസി വാങ്ങിയ പിതാവിന് വിൽപ്പനാനന്തര സേവനം നിഷേധിച്ച എതിർകക്ഷികൾ എസിയുടെ വിലയായ 34,500/- രൂപ, 30,000/- രൂപ നഷ്ടപരിഹാരം, പതിനായിരം രൂപ കോടതി ചെലവ് എന്നിവ 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ആർ അജിത് കുമാർ, എൽ ജി ഇലക്ട്രോണിക്സ്, ബിസ്മി ഹോം അപ്ലൈൻസ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ്പരാതി സമർപ്പിച്ചത്.

നേവൽ ബേസ് ജീവനക്കാരനായ പരാതിക്കാരൻ ഒന്നര ടണ്ണിൻ്റെ ഇൻവർട്ടർ എ സി 34,500/- രൂപയ്ക്ക് ഡീലറിൽ നിന്നും വാങ്ങി.

മൂന്ന് വയസ്സുള്ള മകൾക്ക് ത്വക്ക് രോഗം ഉള്ളതിനാൽ തണുപ്പ് നിലനിർത്തുന്നതിനും ഉഷ്ണ കാലത്തെ അതിജീവിക്കുന്നതിനുവേണ്ടിയാണ് എ.സി വാങ്ങിയത്. നാല് ദിവസം കഴിഞ്ഞപ്പോഴേക്കും അത് പ്രവർത്തനരഹിതമായി. എ.സിയുടെ ഇലക്ട്രിക് പാനൽ ബോർഡ് തകരാറിലായി. എന്നാൽ അത് വിപണിയിൽ ലഭ്യമല്ലാത്തതിനാൽ റിപ്പയർ ചെയ്യാൻ കഴിഞ്ഞില്ല. മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മകളുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് സഹോദരൻറെ വീട്ടിലേക്ക് താമസവും മാറ്റേണ്ടി വന്നു. പരാതിയുമായി നിരവധി തവണ എതിർകക്ഷിയെ സമീപിച്ചിട്ടും യാതൊരു തുടർന്ന് നടപടികളും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് എസിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചത്.

പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം പുതിയ എസി നൽകുന്നതിന് കമ്പനിയുടെ മുൻകൂർ അനുവാദം വേണമെന്ന് എതിർകക്ഷി ബോധിപ്പിച്ചു.
അനുവാദം ലഭിച്ചപ്പോഴേയ്ക്കും പണം തിരിച്ചും നൽകണമെന്ന ആവശ്യമായി പരാതിക്കാരൻ മുന്നോട്ട് വന്നു. എ.സിക്ക് നിർമ്മാണപരമായ ന്യൂനതയില്ല. തകരാറിലായ ഭാഗം മാറ്റി നൽകാൻ തയ്യാറാണെന്നും എതിർകക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു.

“മൂന്നു വയസ്സുള്ള മകളുടെ രോഗാവസ്ഥയെ അതിജീവിക്കാനാണ് ഉഷ്ണകാലത്ത് എ.സി വാങ്ങിയത്. വാങ്ങിയ ഉടൻതന്നെ എസി തകരാറിലാവുകയും ചെയ്തു. ഫലപ്രദമായ വില്പനാനന്തര സേവനം ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്. അത് നൽകുന്നതിൽ എതിർകക്ഷികൾ പരാജയപ്പെട്ടുവെന്ന് കോടതി ഉത്തരവിൽ വിലയിരുത്തി.
പാനൽ ബോർഡ് വിപണിയിൽ ലഭ്യമല്ല എന്നത് ഉപകരണം റിപ്പയർ ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനം കൂടിയാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ , ടി. ൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

ഈ സാഹചര്യത്തിൽ എ. സി യുടെ വിലയായ 34,500/- രൂപയും മുപ്പതിനായിരം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന് നൽകണമെന്ന് എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.

പരാതിക്കാർക്ക് വേണ്ടി അഡ്വ. ജിജി നിഖിൽ ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *