April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • ഭരണഘടനാ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതാണ് വിവരാവകാശനിയമം : മേയർ അനില്‍ കുമാര്‍

ഭരണഘടനാ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതാണ് വിവരാവകാശനിയമം : മേയർ അനില്‍ കുമാര്‍

By on November 4, 2024 0 110 Views
Share

കൊച്ചി : ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുകയും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് വിവരാവകാശനിയമമെന്ന് കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം അനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും ജനങ്ങളോടുള്ള ഉത്തരവാദിത്വം വർധിപ്പിക്കാനും ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ഈ നിയമം ഏറെ സഹായിച്ചു.കൊച്ചിന്‍ കോര്‍പറേഷന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച
ഭരണഭാഷ വാരാഘോഷവും വിവരാവകാശ നിയമ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാതിനിധ്യ ജനാധിപത്യത്തില്‍ നിന്നു പങ്കാളിത്ത ജനാധിപത്യപ്രയാണത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിയത്താണ് വിവരാവകാശനിയമത്തിൻറെ രണ്ടു പതിറ്റാണ്ടിൻറെ പ്രധാന നേട്ടമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുള്‍ ഹക്കീം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സർക്കാർ ഓഫീസുകളിലെ ഫയലുകൾ നാട്ടിലെ ഏത് പൗരനും പരിശോധിക്കാൻ വിവരാവകാശ നിയമം അധികാരം നല്കുന്നുണ്ട്. ഓഫീസർമാർ ജനപക്ഷത്തു നിന്ന് വിവരാവകാശ അപേക്ഷകൾ തീർപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പ്രസിഡന്റ് ഡി. ബി. ബിനു, സുപ്രീം കോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോഡ്സ് അഡ്വ. ജോസ് എബ്രഹാം എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.


ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി. എം. ഐ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. ബി. ബിജു, കൊച്ചിന്‍ കോര്‍പറേഷന്‍ ജോയിന്റ് സെക്രട്ടറി പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

കൊച്ചിന്‍ കോര്‍പറേഷന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംയുക്തമായി സംഘടിപ്പിച്ച
ഭരണഭാഷ വാരാഘോഷവും വിവരാവകാശ നിയമ സെമിനാറും ഉദ്ഘാടനം ചെയ്ത്
കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം അനില്‍കുമാര്‍ സംസാരിക്കുന്നു.


കൊച്ചിന്‍ കോര്‍പറേഷന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംയുക്തമായി സംഘടിപ്പിച്ച
ഭരണഭാഷ വാരാഘോഷ വിവരാവകാശ സെമിനാറിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം മുഖ്യപ്രഭാഷണം നടത്തുന്നു.

ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ.
ഡയറക്ടര്

Leave a comment

Your email address will not be published. Required fields are marked *