April 23, 2025
  • April 23, 2025
Breaking News
  • Home
  • Uncategorized
  • സി പി എം പ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർ പ്രതികളായ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള ആത്മഹത്യ പ്രേരണ കേസ് ഹൈക്കോടതി റദ്ദ് ചെയ്തു.

സി പി എം പ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർ പ്രതികളായ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള ആത്മഹത്യ പ്രേരണ കേസ് ഹൈക്കോടതി റദ്ദ് ചെയ്തു.

By on November 5, 2024 0 341 Views
Share

കാരാറുകാരനായ പാടിച്ചാലിലെ കരയിലായി ബിജു എം ജോസഫ് (44) തൂങ്ങി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ നിർണ്ണായക വിധി.

സി പി എം പ്രവർത്തകനായ കണ്ണൂർ തെക്കി ബസാറിലെ പോത്തിക്ക രൂപേഷ് (39) . കുറ്റ്യൂട്ടൂർ കോരമ്പത്ത് സുജേഷ് (39) എന്നിവർ പ്രതികളായ 306 വകുപ്പ് പ്രകാരമുള്ള (ഇപ്പോഴത്തെ 108) കേസാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ റദ്ദ് ചെയ്തത്. വികാരങ്ങൾക്ക് അടിമപ്പെട്ട് ഒരാൾ ജീവനൊടുക്കിയാൽ പ്രേരണകുറ്റം നിലനിൽക്കില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.
പ്രമുഖ അഭിഭാഷകരായ വി. ആൻ നാസർ, പി.എം അച്ചുത്, സോണിയ ഫിലിപ്പ്, ഹസീന എ.എഎന്നിവരാണ് പ്രതികൾക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജറായത്.

2012 ഏപ്രിൽ 17 നാണ് ബിജു എം ജോസഫ് പയ്യന്നൂരിലെ സ്വകാര്യ ജോല്ഡ് മുറിയിൽ ജീവനൊടുക്കിയത്. ബിസിനസ് പങ്കാളികളായ പ്രതികളുടെ നിരന്തരമുള്ള ഭീഷണിയെ തുടർന്നാണ് ബിജു ജീവനൊടുക്കിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

ആദ്യം അസ്വഭാവീക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് രൂപേഷിനെയും സുജേഷിനേയും പ്രതി ചേർക്കുകയായിരുന്നു. ഇരുവർക്കും അന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഏറെ വിവാദമായിരുന്ന ഈ കേസിൽ രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയർന്നിരുന്നു. പയ്യന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത് അന്വഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച ഈ കേസ് പയ്യന്നൂർ സെഷൻസ് കോടതിയുടെ പരിഗണനയിലാണുണ്ടായിരുന്നത്.

Leave a comment

Your email address will not be published. Required fields are marked *