April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘എന്‍ പ്രശാന്തിന് ഫയല്‍ സമര്‍പ്പിക്കരുത്’, കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ജയതിലക്, കുറിപ്പ് പുറത്ത്

‘എന്‍ പ്രശാന്തിന് ഫയല്‍ സമര്‍പ്പിക്കരുത്’, കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ജയതിലക്, കുറിപ്പ് പുറത്ത്

By on November 14, 2024 0 93 Views
Share

ias

എന്‍ പ്രശാന്ത് ഐഎഎസിന് ഫയല്‍ സമര്‍പ്പിക്കരുതെന്ന് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഇത് സംബന്ധിച്ച കുറിപ്പിന്റെ പകര്‍പ്പ് ട്വന്റിഫോറിന് കിട്ടി. ഈ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് ഡോ. എ ജയതിലക് ഇങ്ങനെയൊരു കുറിപ്പ് എഴുതിയത്.മന്ത്രി അംഗീകരിച്ച ഫയല്‍ റൂട്ടിങ്ങിന് വിരുദ്ധമായിറക്കിയ കുറിപ്പിനെതിരെ എന്‍.പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.

ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിന്റെ പേരില്‍ കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രശാന്ത് ഗുരുതരമായ അച്ചടക്കലംഘനം കാട്ടിയെന്നും ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചുവെന്നുമാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിഭാഗീയതയും വിരോധവും സൃഷ്ടിക്കാന്‍ പ്രശാന്തിന്റെ നടപടി ഇടയാക്കിയെന്നും ഉത്തരവ് കുറ്റപ്പെടുത്തുന്നു.

ഭരണഘടനയുടെ പരമാധികാരത്തിലാണ് താനെപ്പോഴും വിശ്വസിക്കുന്നതെന്നും ശരിയെന്ന് തോന്നുന്നത് പറയുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്നുമായിരുന്നു എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന് ശേഷമുള്ള പ്രതികരണം. താന്‍ ബോധപൂര്‍വം ഇതുവരെ ഒരു ചട്ടവും ലംഘിച്ചതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യമുണ്ട്. ഫ്രീഡം ഓഫ് സ്പീച്ച് എന്ന് പറഞ്ഞാല്‍ എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കല്‍ മാത്രമല്ല. അങ്ങനെ ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. പെരുമാറ്റച്ചട്ടം മാത്രമാണ് ഞങ്ങള്‍ക്ക് ബാധകമായിട്ടുള്ളത്. സത്യം പറയാന്‍ അവകാശമുണ്ട്. അതിന് ആരും എന്നെ കോര്‍ണര്‍ ചെയ്യേണ്ട കാര്യമില്ല – അദ്ദേഹം വിശദമാക്കി.

Leave a comment

Your email address will not be published. Required fields are marked *