April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല; ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല; ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

By on November 21, 2024 0 274 Views
Share

praveen

സോഷ്യൽ മീഡിയയിൽ സ്റ്റാർസ് ആണ് പ്രവീൺ പ്രണവ് യൂട്യൂബർസ്‌. ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനലിന് ഏകദേശം 4 മില്യൺ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. നിരവധി ഡാൻസ് റീൽസിലൂടെ പ്രേക്ഷകർക്ക് വളരെ പരിചിതരാണ് ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും (കൊച്ചു ). ഇരുവരുടെയും ഡാൻസ് റീൽസുകളും സ്കിറ്റുകളും ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. കൂടുതലും അവരുടെ വീട്ടിലെ നല്ല നല്ല മുഹൂർത്തങ്ങളാണ് വീഡിയോ ആയി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതും. ഈ വർഷമാണ് പ്രവീണിന്റെ വിവാഹം നടന്നത്. സുഹൃത്ത് മൃദുലയാണ് വധു. കോളേജിൽവെച്ച് തുടങ്ങിയ പ്രണയമാണ് ഇരുവരെയും ഒന്നിപ്പിച്ചത്. പതുകെ പ്രവീൺ പ്രണവ് യൂട്യൂബ് ചാനലിൽ മൃദുലയും പ്രത്യക്ഷപ്പെടുത്തുടങ്ങി.

അധികം വൈകാതെ ഇരുവർക്കും ഒരു കുഞ്ഞ് വരുന്നുവെന്ന സന്തോഷവാർത്തയും ഇരുവരും തങ്ങളുടെ ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഡ്യൂ ഡേറ്റിനു ദിവസങ്ങൾ ബാക്കി നിൽക്കവേ കുഞ്ഞിനായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്ന വീഡിയോയും ചാനലിൽ ഇവർ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുടുംബത്തിലെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രവീണും മൃദുലയും. ചാനലിനെ തുടർന്നുണ്ടായ തർക്കത്തിൽ വീട്ടിൽ അച്ഛനും സഹോദരനും അമ്മയുമായും വാക്കുതർക്കം ഉണ്ടാകുകയും അത് അടിയിൽ കലാശിക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. പ്രവീണിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മൃദുലയെ ഗർഭിണിയാണെന്ന പരിഗണപോലും നൽകാതെ കുടുംബാംഗങ്ങൾ ആക്രമിക്കുകയും നിലത്ത് വീഴുകയും ചെയ്തു. പ്രവീണിന്റെ ദേഹത്തും പരുക്കുകൾ പറ്റി. സംഭവത്തിൽ ഇരുവരും കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നുവെങ്കിലും മാതാപിതാക്കൾ ആയതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നാണ് ഇരുവരും പറയുന്നത്.

Leave a comment

Your email address will not be published. Required fields are marked *