April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • മാസ്റ്റേഴ്സ് ഹോക്കി ലോക കപ്പിൽ റണ്ണേഴ്സ് – അപ് ആയ റെസ്റ്റ് ഓഫ് ലോക ഇലവൻ്റെ ഗോൾ കീപ്പർ തലശ്ശേരിക്കാരൻ എൻ.വി. ഷാനവാസിന് സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി

മാസ്റ്റേഴ്സ് ഹോക്കി ലോക കപ്പിൽ റണ്ണേഴ്സ് – അപ് ആയ റെസ്റ്റ് ഓഫ് ലോക ഇലവൻ്റെ ഗോൾ കീപ്പർ തലശ്ശേരിക്കാരൻ എൻ.വി. ഷാനവാസിന് സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി

By on December 19, 2024 0 35 Views
Share

കഴിഞ്ഞ നവംബറിൽ ന്യൂസിലാൻ്റിൽ വെച്ച് നടന്ന മാസ്റ്റേഴ്സ് ഹോക്കി ലോക കപ്പിൽ റണ്ണേഴ്സ് – അപ് ആയ റെസ്റ്റ് ഓഫ്
ലോക ഇലവൻ്റെ ഗോൾ കീപ്പർ തലശ്ശേരിക്കാരൻ എൻ.വി. ഷാനവാസിന്
സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. അനേകം ഹോക്കി താരങ്ങളെ സംഭാവന ചെയ്ത സെൻ്റ് ജോസഫ്സ് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.ഡെന്നി ജോൺ ഷാനവാസിന് ഉപഹാരം നൽകി. ഹെഡ് മാസ്റ്റർ ജെൻസൺ സി ആർ , മുൻ കായികാധ്യാപകൻ ജോൺസൺ മാസ്റ്റർ, ഗോകുൽദാസ് , മാളിയേക്കൽ ജസീം , കായിക വിഭാഗം അധ്യാപിക സിമി എന്നിവർ സംസാരിച്ചു. തുടർന്ന് ശ്രീ ഷാനവാസ് സ്കൂൾ വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കുവെച്ചു.

Leave a comment

Your email address will not be published. Required fields are marked *