April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • ‘കേരളത്തിലെ സിപിഐഎം അജണ്ട മാറി; സംഘപരിവാറിന് കുടപിടിക്കുന്നു’; വി ഡി സതീശന്‍

‘കേരളത്തിലെ സിപിഐഎം അജണ്ട മാറി; സംഘപരിവാറിന് കുടപിടിക്കുന്നു’; വി ഡി സതീശന്‍

By on December 23, 2024 0 30 Views
Share

കേരളത്തിലെ സിപിഐഎം അജണ്ട മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാര്‍ അജണ്ടയ്ക്ക് സിപിഐഎം കുടപിടിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. എ വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവന ഒറ്റപ്പെട്ടതാണ് എന്നാണ് കരുതിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും മോശമായ ഒരു നിലപാട് സിപിഐഎം ഒരുകാലത്തും എടുത്തിട്ടില്ല. അത്രയും ജീര്‍ണതയാണ് ആ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നത്. സംഘപരിവാറിനെ ഭയന്നാണ് സിപിഎം നേതാക്കള്‍ ജീവിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ വിജയത്തിന് പിന്നിലുള്ളത് തീവ്രവാദ ശക്തികളാണ് എന്നാണ് പറഞ്ഞത് – വി ഡി സതീശന്‍ വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമിയുമായി എന്നാണിത്രയും പ്രശ്‌നം സിപിഐഎമ്മിനുണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ എത്ര എല്‍ഡിഎഫുകാര്‍ മത്സരിച്ചിട്ടുണ്ട്. കേരളത്തില്‍ മൂന്ന് പതിറ്റാണ്ടായി ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കുന്നത് എല്‍ഡിഎഫിനെയാണ്. ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പിണറായി വിജയന്‍ പോയിട്ടുണ്ടല്ലോ. അവരുടെ കൂടെ നില്‍ക്കുമ്പോള്‍ മതേതര പാര്‍ട്ടിയും അവരെ വിമര്‍ശിച്ചാല്‍ വര്‍ഗീയ പാര്‍ട്ടിയുമായി ലേബല്‍ ചെയ്യും – പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *