April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • മൃദംഗനാദം പരിപാടി; സംഘാടകര്‍ക്ക് സിപിഐഎം ബന്ധമെന്ന് വി ഡി സതീശന്‍

മൃദംഗനാദം പരിപാടി; സംഘാടകര്‍ക്ക് സിപിഐഎം ബന്ധമെന്ന് വി ഡി സതീശന്‍

By on December 31, 2024 0 83 Views
Share

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതികളെ പേടിച്ച് മനുഷ്യാവകാശ കമ്മീഷനെ മറയാക്കി സര്‍ക്കാര്‍ പരോള്‍ അനുവദിക്കുകയായിരുന്നു. പ്രതികള്‍ ടി പി കേസിന്റെ ഗൂഢാലോചന പുറത്തുവിടുമെന്ന ഭയമാണ് സര്‍ക്കാരിന്. പ്രതികള്‍ സര്‍ക്കാരിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചത്.

ഉമാ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റ അപകടത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയുണ്ടായെന്നും വി ഡി സതീശന്‍ പറഞ്ഞു. സുരക്ഷ പൊലീസ് പരിശോധിക്കണമായിരുന്നു. പൊലീസിന് അനാസ്ഥ സംഭവിച്ചിട്ടുണ്ട്. സംഘാടകര്‍ തട്ടിപ്പ് നടത്തുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

പരിപാടിയുടെ സംഘാടകര്‍ക്ക് സിപിഐഎം ബന്ധമുണ്ട്. അതിനാലാണ് മന്ത്രി സജി ചെറിയാന്‍ അവരെ സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. സംഭവത്തില്‍ ജിസിഡിഎക്കെതിരെയും അന്വേഷണം വേണം. ആരെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും തങ്ങള്‍ ഇവിടെ ഉണ്ടെന്നോര്‍ക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *