April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • പത്മശ്രീ തിളക്കത്തിൽ ഐ.എം.വിജയൻ

പത്മശ്രീ തിളക്കത്തിൽ ഐ.എം.വിജയൻ

By on January 26, 2025 0 70 Views
Share

മലപ്പുറം∙ പത്മശ്രീ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം കേക്ക് മുറിച്ചാഘോഷിച്ച് ഐ.എം.വിജയനും കുടുംബവും സഹപ്രവർത്തകരും. പുരസ്കാര പ്രഖ്യാപനമുണ്ടായ ഉടൻ മലപ്പുറം എംഎസ്പി ക്യാംപിലെ സഹപ്രവർത്തകർ കേക്കുമായി എംഎസ്പിയിലെ ക്വാർട്ടേഴ്സിൽ എത്തുകയായിരുന്നു. കുടുംബത്തോടൊപ്പം മധുരം പങ്കുവച്ച് ആദ്യ സ്വീകരണത്തിനും അതോടെ തുടക്കമായി. കൊച്ചുമകൾ പാത്തു ഉൾപ്പെടെയുള്ളവർ ഈ ആഹ്ലാദനിമിഷത്തിൽ പങ്കാളികളായി. മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമൻഡാന്റ് ത്സതികയിൽ ജോലി ചെയ്യുന്ന വിജയൻ ഈ ഏപ്രിലിൽ സർവീസിൽ നിന്നു വിരമിക്കും.

സർവീസിലെ അവസാന റിപ്പബ്ലിക് പരേഡിനു തൊട്ടു തലേന്നായ ഇന്നലെയായിരുന്നു പുരസ്കാരപ്രഖ്യാപനം. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന പുരസ്കാരം ഈ വേളയിൽത്തന്നെ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വിജയൻ പറഞ്ഞു. ഫുട്ബോൾ താരവും എംഎസ്പി അസിസ്റ്റന്റ് കമൻഡാന്റുമായ ഹബീബ് റഹ്മാൻ, അസിസ്റ്റ്ന്റ് കമൻഡാന്റുമാരായ റോയ് റോജസ്, പി.എ.കുഞ്ഞുമോൻ, എസ്ഐ മാർട്ടിൻ ഡിക്രൂസ് എന്നിവർ ആശംസ നേരാനും സന്തോഷ സന്ദർഭത്തിൽ പങ്കെടുക്കാനുമായി എത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *