April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • SKN 40 കേരള യാത്ര: രണ്ടാംഘട്ടത്തിന് ഞായറാഴ്ച തുടക്കമാകും

SKN 40 കേരള യാത്ര: രണ്ടാംഘട്ടത്തിന് ഞായറാഴ്ച തുടക്കമാകും

By on April 4, 2025 0 33 Views
Share

ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോർ നടത്തുന്ന SKN ഫോർട്ടി കേരള യാത്രയുടെ രണ്ടാംഘട്ടത്തിന് ഞായറാഴ്ച തുടക്കമാകും. തൃശൂരിൽ രാവിലെ 7 മണിക്ക് തേക്കിൻകാട് മൈതാനിയിൽ നിന്ന് മോണിങ് ഷോയോടെയാണ് യാത്ര ആരംഭിക്കുന്നത്. വടക്കൻ കേരളത്തിലും ലഹരി വിരുദ്ധ സന്ദേശമെത്തിച്ച് യാത്ര ഈ മാസം 20ന് കോഴിക്കോട് ബീച്ചിൽ ഉച്ചകഴിഞ്ഞ് 4 മണിക്ക് മഹാസമ്മേളനത്തോടെ സമാപിക്കും.

ലഹരിക്കും അക്രമത്തിനും എതിരായ SKN-40 കേരള യാത്രയുടെ ആദ്യ ഘട്ടം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നു. തിരുവനന്തപുരത്ത് നിന്നാംരഭിച്ച യാത്ര തൃശൂരിലെത്തിയപ്പോൾ, ലഹരിക്കെതിരെ കേരളം ഒറ്റക്കെട്ടായി പോരിനിറങ്ങി. വർധിത വീര്യത്തോടെ ,ആത്മാർത്ഥതയോടെ എസ്കെഎൻ ഞായറാഴ്ച മുതൽ വീണ്ടും കേരള യാത്ര തുടങ്ങും. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നുള്ള പ്രത്യേക മോണിങ് ഷോയോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ഈമാസം ആറ്, ഏഴ് തീയതികളിൽ യാത്ര തൃശൂർ ജില്ലയിൽ പര്യടനം നടത്തും.

8, 9 തീയതികളിൽ യാത്ര പാലക്കാടെത്തും. 10,11,12 തീയതികളിലാണ് മലപ്പുറം ജില്ലയിലെ പര്യടനം. പതിമൂന്നിനും പതിനാലിനും വയനാട്ടിലും പതിനഞ്ചിനും പതിനാറിനും കോഴിക്കോട് ജില്ലയിലുമാണ് പര്യടനം. കണ്ണൂർ ജില്ലയിൽ 17,18 തിയതികളിൽ യാത്ര എത്തും. ഈമാസം പത്തൊന്പതിനാണ് കാസർഗോഡ് ജില്ലയിലെ പര്യടനം. 20-ാം തീയതി കോഴിക്കോട് ബീച്ചിൽ നടക്കുന്ന സമാപന ചടങ്ങിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കും.

Leave a comment

Your email address will not be published. Required fields are marked *