April 16, 2025
  • April 16, 2025
Breaking News

വയനാടിനായി കൈകോർക്കാം – അറിയിപ്പ്

by on August 1, 2024 0

വയനാടിന് കൈത്താങ്ങായി വ്യക്തികൾ ക്യാമ്പുകളിലേക്ക്ഉള്ള അവശ്യ സാധനങ്ങളുമായി വയനാട് ജില്ലാ അതിർത്തി ചെക്ക് പോസ്റ്റിൽ (കൊട്ടിയൂർ) എത്തുന്നതായി കൺട്രോൾ റൂമിൽ വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ വയനാട് കണ്ട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ക്യാമ്പുകളിലേക്ക് മറ്റും റിലീഫ് മെറ്റീരിയൽസ് ആവശ്യമില്ല. കൂടാതെ ദുരന്ത നിവാരണത്തിന് വോളണ്ടിയേഴ്സ് സേവനവും നിലവിൽ ആവശ്യമില്ല. ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്. വയനാടുമായി...

Read More

ഡൽഹിയിൽ കനത്ത മഴ; അഴുക്കുചാലില്‍ വീണ് അമ്മയും കുഞ്ഞും മരിച്ചു

by on August 1, 2024 0

ഡൽഹിയിലെ മഴക്കെടുതിയിൽ അമ്മയും കുഞ്ഞും മരിച്ചു. ഗാസിപൂരിൽ മഴവെള്ളം നിറഞ്ഞ അഴുക്കുചാലിൽ വീണാണ് മരണം. തനൂജ ബിഷ്ത്(23) എന്ന യുവതിയും മകന്‍ പ്രിയാൻഷിനൊപ്പം ഗാസിപൂരിലെ ആഴ്ചച്ചന്തയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ നിറയെ വെള്ളം നിറഞ്ഞിരുന്നു. വെള്ളക്കെട്ടില്‍ റോഡിന് സമീപമുള്ള ഓടയിലേക്ക് തനൂജയും മകനും അബദ്ധത്തില്‍ വീഴുകയായിരുന്നു. തിരച്ചിലിൽ രണ്ട് മൃതദേഹങ്ങളും 500 മീറ്റർ അകലെ നിന്ന് കണ്ടെടുത്തു. മകന്‍റെ കയ്യില്‍ മുറുകെപ്പിടിച്ച...

Read More

‘പട്ടികജാതി-പട്ടികവര്‍ഗ ഉപവിഭാഗങ്ങള്‍ക്ക് ഉപസംവരണത്തിന് അര്‍ഹത’; സുപ്രിംകോടതിയുടെ സുപ്രധാന വിധി

by on August 1, 2024 0

ഡൽഹി: പട്ടികജാതി-പട്ടിക വര്‍ഗത്തിലെ ഉപവിഭാഗങ്ങള്‍ക്ക് ഉപസംവരണത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ചിന്റേതാണ് സുപ്രധാന വിധി. കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് പ്രത്യേകം സംവരണം അനുവദനീയമാണെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ വിധി. ഉപസംവരണം നല്‍കുമ്പോള്‍ ആകെ സംവരണം 100ല്‍ അധികരിക്കരുതെന്നും സുപ്രിം കോടതി വ്യക്തമാക്കി. വ്യക്തതയുള്ള രേഖകളുടെ അടിസ്ഥാനത്തിലാവണം ഉപസംവരണത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 14 ഉറപ്പു നല്‍കുന്ന തുല്യതാ അവകാശത്തിന്...

Read More

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; സൈബർ പൊലീസ് കേസെടുത്തു

by on August 1, 2024 0

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് കേസ് എടുത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സാമൂഹ്യമാധ്യമമായ എക്സിൽ കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. ഭാരതീയ ന്യായ സംഹിതയിലെ...

Read More

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01.08.2024) അവധി

by on July 31, 2024 0

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (01.08.2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

Read More

വയനാടിനായി കൈകോർക്കാം

by on July 31, 2024 0

ജില്ലയിലെ കളക്ഷൻ സെന്ററുകൾ കണ്ണൂർ താലൂക്ക് ഓഫീസ് – 9947838198 തലശ്ശേരി സബ് കളക്ടർ ഓഫീസ് – 9446051971 പയ്യന്നൂർ താലൂക്ക് ഓഫീസ് – 9744582178 ഇരിട്ടി താലൂക്ക് ഓഫീസ് – 9446255399 തളിപ്പറമ്പ താലൂക്ക് ഓഫീസ് – 9497528130 ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹെൽപ് ലൈൻ നമ്പർ : 9446682300 * രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണം * വയനാട്ടിലെ ദുരിത ബാധിതര്‍ക്കുള്ള...

Read More

വയനാട് ദുരന്തം; ഇതുവരെ മരിച്ചത് 184 പേര്‍, കണ്ടെത്താനുള്ളത് 225 പേരെ

by on July 31, 2024 0

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയില്‍ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 184 ആയി. മരണ സംഖ്യ ഉയരുകയാണ്. ഉരുൾ പൊട്ടലിൽ കാണാതായവരിൽ 225 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ കണക്കുകൾ റവന്യൂ വിഭാഗം ശേഖരിച്ചു. റേഷൻ കാർഡ്, വോട്ടർപട്ടിക, സ്കൂൾ രജിസ്റ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയത്. അപകടത്തിൽ അകപ്പെട്ടവരുടെ കണക്കെടുക്കാനാണ് ശ്രമം. സ്പെഷ്യൽ ഓഫീസർ ശ്രീറാം സാംബശിവ റാവുവിൻ്റെ നേതൃത്വത്തിലാണ് ഏകോപനം. ഇന്നലെയും ഇന്നുമായി 158 പോസ്റ്റ്മോർട്ടം നടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കൂടുതൽ...

Read More

ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു: KSEB

by on July 31, 2024 0

ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുവെന്ന് KSEB. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. വൈദ്യുതി പുന:സ്ഥാപനത്തിന് എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും എത്തി. ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ച് അവിടങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു. ബുധനാഴ്ച പുലർച്ചെയോടുകൂടി തന്നെ ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതി...

Read More

കോഴിക്കോട് ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല

by on July 30, 2024 0

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണല്‍ എടുക്കല്‍ എന്നിവ കര്‍ശനമായി നിര്‍ത്തിവെച്ച് ഉത്തരവായി. ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ്...

Read More

അക്കൗണ്ട് ഹോൾഡറുടെ അനുവാദമില്ലാതെ പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജന ഇൻഷുറൻസ് പ്രീമിയം ഈടാക്കി, എസ്ബിഐ നഷ്ടപരിഹാരം നൽകണം

by on July 30, 2024 0

കൊച്ചി : പ്രതിവർഷം 12 രൂപ വീതം 5 വർഷം കസ്റ്റമറുടെ സമ്മതമില്ലാതെ അക്കൗണ്ടിൽ നിന്നും പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജന ഇൻഷുറൻസ് പോളിസി ഇനത്തിൽ തുക വകമാറ്റുകയും അത് തിരിച്ചു നൽകുന്നതിൽ കാല വിളംബം വരുത്തുകയും ചെയ്ത ബാങ്ക് 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി കെ. വിശ്വനാഥൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൃപ്പൂണിത്തുറ ബ്രാഞ്ചിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. പരാതിക്കാരന്റെ...

Read More