April 16, 2025
  • April 16, 2025
Breaking News

രാഹുൽ ഗാന്ധി വായനാട്ടിലെത്തും; ഒപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടായേക്കും

by on July 30, 2024 0

വയനാട്ടിലേക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്നോ നാളെയോ വയനാട്ടിലേക്ക് തിരിക്കും, പ്രിയങ്ക ഗാന്ധിയും ഒപ്പം ഉണ്ടായേക്കും. തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്മായും സംസാരിച്ചു.വയനാട്ടിലേക്ക് കരസേന ഇതിനോടകം തിരിച്ചിട്ടുണ്ട്. 44 അംഗ ടീമാണ് തിരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട് മേപ്പടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുൽ ഗാന്ധി...

Read More

പോത്തുകൽ ചാലിയാറിൽ ഒഴുകി വന്നത് മാത്രം 13 മൃതദേഹങ്ങൾ; നടുങ്ങി നാട്

by on July 30, 2024 0

മലപ്പുറം: വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 13 മൃതദേഹങ്ങള്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. ചാലിയാറിന്റെ വിവിധ ഭാ​ഗങ്ങളിലാണ് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. വീട്ടുസാമ​ഗ്രികളും ​ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ രം​ഗത്തെത്തി. നിരവധിപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം...

Read More

ഇടുക്കിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റതെന്ന് പ്രാഥമിക നിഗമനം

by on July 29, 2024 0

ഇടുക്കി: കാഞ്ഞിരവേലിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാടകയിൽ ഷാജന്റെ കൃഷിയിടത്തിൽ പുഴയോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാളുകളായി പ്രദേശത്ത് ചുറ്റി തിരിഞ്ഞിരുന്ന കൊമ്പനാണെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. വൈദ്യുതാഘാതം ഏറ്റ് ചരിഞ്ഞതാവാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തും. നാളെ രാവിലെ എട്ട് മണിയോടെ ആകും പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുക. കഴിഞ്ഞ കുറച്ച് കാലങ്ങളായി കാട്ടാനയാക്രമണം അതിരൂക്ഷമായി നിലനിന്നിരുന്ന പ്രദേശം കൂടിയാണ് കാഞ്ഞിരവേലി. കഴിഞ്ഞ ജനുവരിയിൽ...

Read More

ഒരു വകുപ്പിൽ എത്ര ഓഫീസുണ്ടായാലും ഒരു അപേക്ഷ മതിയാകും: വിവരാവകാശ കമ്മിഷ്ണർ

by on July 29, 2024 0

പത്തനംതിട്ട: ഓരോ വകുപ്പിൻറെയും മേധാവി ആ വകുപ്പിൻറെ പബ്ലിക് അതോറിറ്റിയാണെന്നും ഒരു പബ്ലിക്ക് അതോറിറ്റിയുടെ വകുപ്പിലേക്ക് ഒരു വിവരവും അനുബന്ധ കാര്യങ്ങളും തേടാൻ ഒരു അപേക്ഷ മതിയാകുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷ്ണർ ഡോ. എ അബ്ദുൽ ഹക്കിം പറഞ്ഞു.തേടിയ വിവരം ആ വകുപ്പിൻറെ പല ഓഫീസുകളിലും സെക്ഷനുകളിലുമാണുള്ളതെങ്കിൽ നിയമം 6(3) പ്രകാരം അവിടങ്ങളിലേക്ക് പകർപ്പുകൾ അയച്ച് വിവരം നേരിട്ട് ലഭ്യമാക്കിക്കണം. പത്തനംതിട്ട ജില്ലയിലെ രണ്ടാം അപ്പീലുകളിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം....

Read More

എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയികളെ സിപിഐഎം ആദരിച്ചു

by on July 29, 2024 0

എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയികളെ സിപിഐഎം മുഴപ്പിലങ്ങാട് ലോക്കൽ കമ്മറ്റി ആദരിച്ചു. പ്രസ്തുത പരിപാടി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം.എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം എടക്കാട്ഏറിയാ സെക്രട്ടറി.എം.കെ. മുരളി’ കെ.വി.ബിജു.കെ.ശോഭ. ഷാഫി ചെറുമാവിലായി. ടി. സജിത.ഷാരോൺ’ എന്നിവർ സംസാരിച്ചു. പ്രമുഖ മോട്ടിവേറ്റർ നങ്ങോത്ത്.നിഥിൻ’ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. ലോക്കൽ സെക്രട്ടറി.കെ.രത്ന ബാബു.സ്വാഗതം പറഞ്ഞു. കെ.വി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി

Read More

മാഹി പി എ കുടുംബ സംഗമം

by on July 29, 2024 0

തലമുറകളെ കോർത്തിണക്കികൊണ്ട് മാഹിയിലെ പ്രശസ്തമായ അതി പുരാതന തറവാടായ പോത്തിലോട്ട് ആശാരിന്റവിട (P.A.) സംഗമം അതിവിപുലമായി കൊണ്ടാടി മാഹിയിലെ ആദ്യ മേയർകൂടിയായിരുന്ന പരേതനായ പി എ കുഞ്ഞി പക്കി യുടെ കുടുംബ പരമ്പര കൂടിയാണ് ഈ കുടുംബം വിവിധ കലാ കായിക പരിപാടികളോടെ രാവിലെ 8.30 മുതൽ വൈകിട്ട് 6.00 മണി വരെ നടത്തിയ സംഗമത്തിന് അഷ്‌റഫ്‌ പോത്തിലോട്ട്, ബഷീർ കറുപ്പയിൽ,നാസർ, ഷുഹൈബ്, നജീബ്, ബഷീർ കോഴിക്കോട്,നൗഫൽ, ജാവിദ്, മൂസ, ഹിലാൽ ജാവിദ്,ജസീമ എന്നിവർ നേധൃത്വം...

Read More

തിരുവനന്തപുരത്ത് വെടിവെപ്പ്, ഒരു യുവതിക്ക് പരിക്കേറ്റു, ആക്രമിച്ചത് സ്ത്രീയെന്ന് മൊഴി

by on July 28, 2024 0

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ എയർഗണ്‍ ഉപയോഗിച്ചുള്ള വെടിവെപ്പില്‍ യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അക്രമി ഷിനിയെ തന്നെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചുവെന്നാണ് വീട്ടുകാരുടെ മൊഴിയെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. രണ്ട് തവണ വെടിവച്ചു. എന്താണ് വെടിവെക്കാൻ ഉപയോഗിച്ച ഡിവൈസ് എന്ന് സ്ഥിരീകരിച്ചിട്ടില്ല. എയര്‍ഗണ്‍ ആയിരിക്കാനാണ് സാധ്യത. ഷിനിയുടെ കൈക്ക് ചെറിയ പരിക്കാണ് ഉള്ളത്. വീട്ടുകാർ പറഞ്ഞത് അനുസരിച്ച്‌ ശരീരം മുഴുവൻ മറച്ചാണ് അക്രമി എത്തിയത്. പ്രാഥമിക മൊഴിയില്‍ നിന്ന്...

Read More

വന്ദേഭാരത് ട്രെയിനില്‍ നല്‍കിയ പ്രഭാത ഭക്ഷണം തുറന്നപ്പോള്‍ പുറത്തേക്ക് വന്നത് പാറ്റകളുടെ കൂട്ടം! പരാതി

by on July 28, 2024 0

  കൊച്ചി:തിരുവനന്തപുരത്തുനിന്നും കാസര്‍കോടേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ നല്‍കിയ പ്രഭാത ഭക്ഷണപൊതിയില്‍ പാറ്റകള്‍. സംഭവത്തില്‍ പരാതിയുമായി യാത്രക്കാര്‍ രംഗത്തെത്തി. അതേസമയം, ഭക്ഷണ പൊതിയില്‍ അല്ല, ട്രെയിനില്‍നിന്നാണ് പാറ്റകള്‍ കയറിയതെന്നാണ് കാറ്ററിങ് വിഭാഗത്തിന്‍റെ വിശദീകരണം. ചെങ്ങന്നൂരില്‍ നിന്ന് എറണാകുളത്തേക്ക് കുടുംബ സമേതം പോകുകയായിരുന്ന കുടുംബമാണ് ഇതുസംബന്ധിച്ച്‌ ട്രെയിനില്‍ വെച്ച്‌ തന്നെ പരാതിയുമായി രംഗത്തെത്തിയത്. മറ്റു യാത്രക്കാര്‍ക്കും സമാന അനുഭവമുണ്ടായി.   ചെങ്ങന്നൂര്‍ കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്നും നല്‍കിയ ഇടിയപ്പം ഉള്‍പ്പെടെയുള്ള ഭക്ഷണ പാക്കറ്റുകള്‍ തുറന്നപ്പോള്‍ പലഭാഗങ്ങളില്‍ നിന്നായി...

Read More

അർജുൻ രക്ഷാദൗത്യം ; ശക്തമായ അടിയൊഴുക്കെന്ന് ഈശ്വർ മാൽപെ

by on July 28, 2024 0

അർജുൻ രക്ഷാദൗത്യം ദുഷ്കരമെന്നും ശക്തമായ അടിയൊഴുക്ക് തുടരുന്നുവെന്നും മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ. 15 അടി വരെ ആഴത്തില്‍ മുങ്ങി നോക്കി. ഇന്നലെ ആറ് ഡൈവ് നടത്തി. ട്രക്കിൻ്റെ സൂചനകളൊന്നും ലഭിച്ചില്ല. വൈദ്യുതി കമ്ബിയില്‍ കുടുങ്ങി ഒരു തടി കിടക്കുന്നുണ്ട്. കമ്ബിയില്‍ കുടുങ്ങിയ തടി മാറ്റി പരിശോധിക്കും. പരിശോധനയ്ക്കായി സ്വന്തം റിസ്കിലാണ് പുഴയിലിറങ്ങുന്നതെന്നും ഈശ്വർ മാല്‍പെ പറഞ്ഞു. ഈശ്വർ മാല്‍പ്പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളായ മുങ്ങല്‍ വിദഗ്ദർ ആഴത്തില്‍ മുങ്ങിയുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. കേരളത്തില്‍ നിന്നുള്ള...

Read More

പുഴയിലെ തെരച്ചില്‍ കണ്ടെത്തിയത് മരക്കഷ്ണവും ചളിയും, ട്രക്ക് കണ്ടെത്താനായില്ല; നാളെയും തെരച്ചില്‍ തുടരുമെന്ന് എംഎല്‍എ.

by on July 27, 2024 0

ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായി കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചില്‍ നാളെയും തെരച്ചില്‍ തുടരുമെന്ന് കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. ഗംഗാവലി പുഴയിലെ ഇന്നത്തെ തെരച്ചില്‍ അതീവ ദുഷ്കരമായിരുന്നു. മത്സ്യത്തൊഴിലാളിയായ ഈശ്വർ മല്‍പെ നദിയുടെ ആഴങ്ങളില്‍ ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ല. മരക്കഷ്ണവും ചളിയും പാറയും മാത്രമാണ് ഇന്നലെ പരിശോധനയിയില്‍ കണ്ടെത്തിയത്. നാളെയും തെരച്ചില്‍ തുടരുമെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. പന്ത്രണ്ട് ദിവസമായി പല തരം വെല്ലുവിളികളില്‍ തട്ടി നില്‍ക്കുന്ന ഷിരൂരിലെ തെരച്ചില്‍ ദൗത്യം ഇന്ന്...

Read More