January 22, 2025
  • January 22, 2025
Breaking News

KOTTIYOOR

കേരള ബാങ്ക് ഇനി പൊതു അധികാരി; വിവരാവകാശം ബാധകം

by on August 10, 2024 0

തിരുവനന്തപുരം: കേരള ബാങ്കിന്റെ സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ ശാഖകളെയും വിവരാവകാശ നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവായി. കേരള ബാങ്ക് കൊല്ലം പതാരം ശാഖയിലെ വായ്പാ തിരിച്ചടവ് സംബന്ധിച്ച തർക്കത്തിൽ യുവതി മരിക്കാനിടയായ സംഭവത്തിലെ രേഖകൾ ബാങ്ക് പുറത്തുവിടാതിരുന്നതിനെ തുടർന്നാണ് ഉത്തരവ്. വായ്പ എടുത്ത ശൂരനാട് തെക്കുള്ള കുടുംബത്തെ വീട്ടിൽ നിന്നിറക്കിവിട്ട് വസ്തു വകകൾ ജപ്തിചെയ്തതും തുടർന്ന് യുവതി ആത്മഹത്യ ചെയ്തതുമായ സംഭവത്തിലെ രേഖകളാണ് ബാങ്ക് മറച്ചു വച്ചത്....

Read More

പ്രവർത്തന ക്ഷമത കുറഞ്ഞ മാസ്ക് നിർമ്മാണ യന്ത്രം നൽകി വഞ്ചിച്ചു, കമ്പനിക്ക് 12.88 ലക്ഷം രൂപ പിഴവിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

by on August 10, 2024 0

കൊച്ചി: കോവിഡ് കാലത്തെ ജീവിതമാർഗമായ മാസ്ക് നിർമ്മാണം അവതാളത്തിലാക്കിയ യന്ത്ര നിർമാണ കമ്പനി നഷ്ടപരിഹാരവും കോടതി ചെലവും മെഷിനിന്റെ വിലയും പരാതിക്കാരന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം, ആലുവ സ്വദേശിയും എസ് ജി ബാഗ്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയുമായ ശ്രീജിത്ത് ജി സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. തമിഴ്നാട് സ്വദേശി ടി വിശ്വനാഥ ശിവന്റെ ഉടമസ്ഥതയിലുള്ള ശിവൻ ഇൻഡസ്ട്രീയൽ എൻജിനീയറിങ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നൽകിയത്. 2020 സെപ്റ്റംബർ മാസത്തിലാണ്...

Read More

വയനാട് ദൗത്യം പൂർത്തിയാക്കി മടക്കം, ഓഫ് റോഡേഴ്സിനെ കെട്ടിപ്പിടിച്ച് ലെഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി

by on August 10, 2024 0

വയനാടൻ ജനതക്ക് അതിജീവനത്തിന്റെ മാതൃകയായി ലെഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി. വയനാടൻ ജനതയോട് ഐക്യപ്പെട്ട ആത്മവിശ്വാസത്തോടെയാണ് ദുരന്തേമേഖലയിലെ ദൗത്യം പൂർത്തിയാക്കി അദ്ദേഹത്തിന്റെ മടക്കം. വയനാടിനൊപ്പം ഒപ്പം പ്രവത്തിച്ച ഓഫ് റോഡേഴ്സിനെ അദ്ദേഹം കെട്ടിപിടിച്ച് ആശംസിക്കുകയും ചെയ്‌തു. തന്റെ ശരീരം മാത്രമാണ് ഇവിടെ നിന്ന് മടങ്ങുന്നത്,​ മനസ് പൂർണമായും വയനാടിനൊപ്പം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.വയനാട്ടിൽ ദുരന്തം നടന്ന തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സൈന്യം ഇവിടെയെത്തിയത്. അന്നുമുതൽ വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു. വയനാട്ടിലെ ദുരന്തമുഖത്ത് സേവനം ചെയ്യാൻ കഴിഞ്ഞതിൽ...

Read More

”അമ്മ’യുമായി ഹേമ കമ്മിറ്റിയ്ക്ക് ബന്ധമില്ല, പരാതി ന്യായമെങ്കിൽ പരിഹരിക്കപ്പെടണം’; സിദ്ദിഖ്

by on August 9, 2024 0

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് താര സംഘടന ‘അമ്മ’. ഹേമ കമ്മിറ്റി അമ്മ സംഘടനയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും പരാതിക്കാർ ഉന്നയിച്ച പ്രശ്നങ്ങള്‍ ന്യായമുള്ളതാണെങ്കില്‍ പരിഹരിക്കപ്പെടണമെന്നും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. കമ്മിറ്റിയുടെ റിപ്പോർട്ടിൽ എന്താണ് ഉള്ളതെന്ന് സംഘടന അന്വേഷിച്ചിട്ടില്ല എന്നും സിദ്ദിഖ് വ്യക്തമാക്കി. അതേസമയം ദിലീപ് അമ്മയുടെ മെമ്പർ അല്ല എന്നും അമ്മ നടത്തുന്ന പരിപാടിയിൽ ദിലീപ് പങ്കെടുക്കില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 20നാണ് അമ്മയും പ്രൊഡ്യൂസേഴ്സ്...

Read More

വാഹന അപകട ഇൻഷുറൻസ് ക്ലെയിം നിരസിച്ചു, ഇൻഷുറൻസ് കമ്പനി 6.81 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി.

by on August 8, 2024 0

കൊച്ചി : അപകടത്തിൽപ്പെട്ട് ടോട്ടൽ ലോസായ കാറിന് സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ഇൻഷുറൻസ് തുക നിരസിക്കുന്ന കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം കലൂർ സ്വദേശി കാജാ മൊയ്‌നുദ്ധീൻ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നഷ്ടപരിഹാരം അനുവദിച്ചത്. ഹോണ്ട സിവിക് കാറിന്റെ ഉടമസ്ഥനായ പരാതിക്കാരൻ, ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന വഴി വൈറ്റില പാലത്തിന് സമീപം വെച്ച് കാർ അപകടത്തിൽപ്പെട്ടു....

Read More

വയനാടിനെ കൈപിടിച്ചുയര്‍ത്താനായി എസ് പി സി തലശ്ശേരി സബ് ഡിവിഷന് കീഴിലുള്ള 8 യൂണിറ്റുകള്‍ ഒന്നിച്ചു കൈകോര്‍ത്തു.

by on August 8, 2024 0

വയനാടിനെ കൈപിടിച്ചുയര്‍ത്താനായി എസ് പി സി തലശ്ശേരി സബ് ഡിവിഷന് കീഴിലുള്ള 8 യൂണിറ്റുകള്‍ ഒന്നിച്ചു കൈകോര്‍ത്തു. സ്‌കൂളിലെ എസ് പി സി കേഡറ്റ്‌സിന്റെ നേതൃത്വത്തില്‍ സമാഹരിച്ച തുക 1,07,500 രൂപ CMDRF ലേക്ക് സംഭാവന ചെയ്യുന്നതിന് വേണ്ടി, ജില്ലാ കളക്ടര്‍ക്ക് കൈമാറുന്നതിനായി തലശ്ശേരി എ എസ് പി കെ എസ് ഷഹന്‍ഷാ ഐ പി എസ് ഏറ്റുവാങ്ങി. സേക്രഡ് ഹാര്‍ട്ട്, സെന്റ് ജോസഫ്‌സ്, മമ്പറം ഹൈസ്‌കൂള്‍,മമ്പറം ഹയര്‍ സെക്കന്ററി, KRHS പാതിരിയാട്, AKGMG ഹയര്‍...

Read More

വഖഫ് ഭേദഗതിബില്‍ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും; എതിർക്കാൻ പ്രതിപക്ഷം

by on August 8, 2024 0

വഖഫ് ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ബില്ലിന്റെ കോപ്പികൾ ഇന്നലെ പാർലമെന്റ് അംഗങ്ങൾക്ക് വിതരണം ചെയ്തു. വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ് പുതിയ വഖഫ് ബില്‍. ഭേദഗതിയുടെ ഉദ്ദേശം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യ മുന്നണി ഘടകകക്ഷികളും ബില്ലിനെ പാർലമെന്റിൽ എതിർക്കും. വഖഫ് സ്വത്താണെന്ന് സംശയിക്കുന്നവയിൽ സർവേ നടത്താനുള്ള അധികാരം കളക്ടർക്ക് നൽകുകയും ബോർഡുകളിൽ മുസ്‌ലിം ഇതരരെയും സ്ത്രീകളെയും ഉൾപ്പെടുത്തുന്നതുൾപ്പെടെ 44 ഭേദഗതികളടങ്ങുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്. ഭേദഗതികള്‍ക്ക് കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ...

Read More

വിദ്യാരഗമം കലസാഹിത്യവേദി കണ്ണൂർ സൗത്ത് സബ്ജില്ലാ പ്രവര്‍ത്തനം ഉദ്ഘാടനം

by on August 7, 2024 0

വിദ്യാരഗമം കലസാഹിത്യവേദി കണ്ണൂർ സൗത്ത് സബ്ജില്ലാ പ്രവർത്തനോദ്‌ഘാടന വേദിയിൽ വയനാട് ചൂരൽമലയിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം നേർന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ വി ബിജു ഓർമ്മ ജ്വാല തെളിയിച്ചു.

Read More

സ്കൂള്‍ പരീക്ഷകളില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കും.

by on August 7, 2024 0

സ്കൂള്‍പരീക്ഷകളില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 2024-25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026-27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും സബ്ജക്റ്റ് മിനിമം നടപ്പാക്കാനാണ് തിരുമാനം. നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും. ഇതിന്‍റെ ആദ്യ പടിയായി 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപീകരിക്കും....

Read More

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി 75,000/- രൂപ നഷ്ടപരിഹാരം നൽകണം ഉപഭോക്തൃ തർക്ക പരിഹാര കോടതി

by on August 7, 2024 0

കൊച്ചി : മുന്നറിയിപ്പുമില്ലാതെ വിമാനം റദ്ദാക്കുകയും ബദൽ യാത്രാ സൗകര്യം ഏർപ്പെടുത്താതിരിക്കുകയും ചെയ്ത എയർ ഏഷ്യാ വിമാന കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി.എറണാകുളം സ്വദേശികളായ കാരുളിൽ രവികുമാർ, ഭാര്യ ചന്ദ്രിക രവികുമാർ എന്നിവർ എയർ ഏഷ്യ , ഇൻഫിനിറ്റി ട്രാവൽ കെയർ, കോട്ടയം എന്നീ സ്ഥാപനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. 24 അംഗ യാത്ര സംഘത്തിൽ ഉൾപ്പെട്ട പരാതിക്കാർ 2021 നവംബർ മാസത്തിലാണ് വിമാനം ടിക്കറ്റ് ബുക്ക് ചെയ്തത്....

Read More