January 22, 2025
  • January 22, 2025
Breaking News

KOTTIYOOR

വിവരാവകാശ കമ്മിഷൻ ഇടപെടൽ: റവന്യൂ വകുപ്പിൽ ചരിത്ര തീരുമാനം. ഹയർ സർവ്വേ പരീക്ഷ ഉത്തരക്കടലാസുകൾ പുനർ മൂല്യ നിർണ്ണയം നടത്തും.

by on August 7, 2024 0

തിരുവനന്തപുരം:സംസ്ഥാന റവന്യൂ വകുപ്പ് വർഷംതോറും നടത്തുന്ന സർവ്വേ പരീക്ഷാ പേപ്പറുകൾ ഇനി മുതൽ പുനർ മൂല്യ നിർണ്ണയം നടത്താൻ അനുമതി. 2023 ജൂലൈ 14, 15 തീയതികളിൽ നടത്തിയ ഹയർ സർവ്വേ പരീക്ഷയുടെ ഉത്തരപേപ്പറുകൾ ആദ്യം മൂല്യ നിർണ്ണയു നടത്താൻ സർക്കാർ നിർദ്ദേശം നല്കി. റവന്യൂ വകുപ്പ് ജീവനക്കാർക്ക് ഡപ്യൂട്ടി തഹസീൽദാർ തസ്തികയിലെ പ്രൊബേഷൻ പൂർത്തിയാക്കാനും സ്ഥാനക്കയറ്റങ്ങൾക്കും സർവ്വീസ് ആനുകൂല്യങ്ങൾക്കും പി.എസ്.സി യുടെ ക്രിമിനൽ ജുഡീഷ്യറി പരീക്ഷയും സർവ്വേ ഡയറക്ടറേറ്റിൻറെ രണ്ടു മാസ പരിശീലനത്തിനു ശേഷമുള്ള...

Read More

സിഎംആര്‍എല്ലിൻ്റെ ഇടപാടുകളില്‍ പ്രാഥമിക അന്വേഷണം വേണം; ഹൈക്കോടതിയില്‍ അമികസ് ക്യൂറി നിലപാടറിയിച്ചു

by on August 7, 2024 0

കൊച്ചി: സിഎംആര്‍എല്ലിൻ്റെ ഇടപാടുകളില്‍ പ്രാഥമിക അന്വേഷണം വേണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിയനുസരിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം. സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് അമികസ് ക്യൂറി നിലപാട് അറിയിച്ചത്. വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ പൊതുപ്രവർത്തകനായ ജി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. സിഎംആര്‍എല്‍ കമ്പനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ ഗൗരവതരമാണെന്ന് അമികസ് ക്യൂറി അഖില്‍ വിജയ് അറിയിച്ചു. വ്യാപക പ്രതിഷേധം ഉയര്‍ന്ന...

Read More

ജനനേന്ദ്രിയം കടിച്ച് പറിച്ചു; കസ്റ്റഡിയിലായിരുന്ന പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു

by on August 7, 2024 0

പത്തനംതിട്ട: തിരുവല്ലയിൽ യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തിൽ കസ്റ്റഡിയിലായിരുന്ന പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ (28) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പ്രതി രക്ഷപ്പെട്ടത്. കുറ്റപ്പുഴ അമ്പാടി വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സവീഷ് സോമൻ (35)നെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സുബിൻ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. തിരുവല്ല ന​ഗരത്തിലെ ബാർ പരിസരത്തുവെച്ച് ഇന്നലെ വൈകിട്ട് ആറുമണിയോടെ ഇരുവരും തമ്മിൽ നടന്ന അടിപിടിക്കിടെയാണ് കേസിനാസ്പദമായ...

Read More

കാലാവസ്ഥ അനുകൂലം; എയർ ഫോഴ്സ് ഹെലികോപ്റ്റർ കൽപ്പറ്റയിലേക്ക് തിരിക്കും

by on August 6, 2024 0

മാനന്തവാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതോടെ തിരച്ചിലിനായി എയർ ഫോഴ്സ് ഹെലികോപ്റ്റർ കൽപ്പറ്റയിലേക്ക് തിരിക്കും. തിരച്ചിലിന് പോകാനായി 12 അംഗ സംഘം സജ്ജമാണ്. അപകടം പിടിച്ച വനമേഖലയിലാവും തിരച്ചിൽ നടത്തുക. ഹെലികോപ്റ്ററിൽ നിന്നും റോപ്പ് വഴി വനമേഖലയിൽ ഇറങ്ങും.ചുരുങ്ങിയത് ആറ് മണിക്കൂർ തിരച്ചിൽ നടത്താനാണ് നീക്കം. സൂചിപ്പാറ മുതൽ പോത്തുകല്ല് വരെയുള്ള ഭാഗത്ത് ഇന്ന് തിരച്ചിൽ നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു....

Read More

‘പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജ് ആക്കി ചെയ്യണം; ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ട്’: വിഡി സതീശൻ

by on August 5, 2024 0

വയനാട് ഉരുൾപൊട്ടലിൽ പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജ് ആക്കി ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇനി ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്ക് എല്ലാവർക്കും ഉണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. ആവശ്യമായ എല്ലാ പരിശോധനകളും നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് ഉരുൾപൊട്ടലിൽ പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജ് ആക്കി ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇനി ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്ക് എല്ലാവർക്കും ഉണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. ആവശ്യമായ എല്ലാ...

Read More

വയനാടിനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ ഒരു കോടി രൂപയും 10 വീടുകളും നൽകും

by on August 2, 2024 0

വയനാട് ജില്ലയിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ച്ചാത്തലത്തില്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നല്‍കും.കൂടാതെ,കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്നും ജില്ലാ പഞ്ചായയത്ത് പ്രസിഡന്റ് ഷീജ ശശി അറിയിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നൽകും. കൂടാതെ സംരംഭകരുടെ കൂട്ടായ്‌മ ബിസിനസ് ക്ലബ് 40 വീടുകൾ നിർമിച്ച് നൽകും. ആദ്യ ഗഡുവായി 3 കോടി നൽകും....

Read More

വയനാട് ദുരന്തം: അതിജീവിച്ചവരുടെ മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ ടീം; ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനങ്ങള്‍

by on August 2, 2024 0

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയില്‍ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിക്കുകയുണ്ടായി. മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ ജില്ലയില്‍ ദുരന്തവുമായി ബന്ധപ്പെട്ട മുഴുവന്‍ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് പ്രത്യേകമായി നല്‍കുന്ന ഐഡി കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമുള്ളൂവെന്നും...

Read More

ബെയ്‍ലി പാലത്തിൽ ‘സീത ഷെൽക്കെ’, സല്യൂട്ട് ചെയ്ത് നാട്; ഇത് പലർക്കുമുള്ള ഉത്തരമെന്ന് സോഷ്യൽമീഡിയ

by on August 2, 2024 0

‘രക്ഷാപ്രവർത്തനത്തിൽ സ്ത്രീകൾക്ക് ഒന്നും ചെയ്യാനില്ല എന്ന് പറയുന്നവരേ നിങ്ങൾക്കുളള മറുപടിയാണിത്’- ഇന്നലെ മുതൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രത്തിന്റെ ക്യാപ്ഷനാണിത്. ചിത്രം ദുരന്തഭൂമിയായ മുണ്ടക്കൈയിൽ നിന്നുള്ളതാണ്. അവിടെ സൈന്യം നിർമ്മിച്ച ബെയ്‍ലി പാലത്തിനു മുകളിൽ സൈനികവേഷത്തിൽ നിൽക്കുന്ന ഒരു സ്ത്രീയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം, പേര് മേജർ സീത അശോക് ഷെൽക്കെ മേജർ സീത ഷെൽക്കെയുടെ നേതൃത്വത്തിലാണ്, ഇന്ത്യൻ ആർമിയുടെ മദ്രാസ് എഞ്ചിനീയേഴ്സ് ​ഗ്രൂപ്പ് മുണ്ടക്കൈയിൽ ബെയ്‍ലി പാലം നിർമ്മിച്ചത്. 190 അടി നീളവും 24ടൺ ഭാരോദ്വഹന...

Read More

ശ്രീനാരായണ ഗുരുവിന്റെ നൂറ്റി എഴുപതാം ജയന്തി

by on August 1, 2024 0

കണ്ണൂർ: ശ്രീനാരായണ ഗുരുവിന്റെ നൂറ്റി എഴുപതാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് ആഗസ്ത് പതിനെട്ടിനു രാവിലെ 9:30 മുതൽ 1 മണി വരെ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ വെച്ച് ഗുരുദേവ കൃതി ഉൾപ്പെടുത്തി മത്സരം സംഘടിപ്പിക്കുന്നു. 5 വയസ്സുമുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള ഗുരു കൃതി ആലാപനം — സദാചാരമെന്ന കൃതി 10 വയസ്സുമുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ജീവകാരുണ്യ പഞ്ചകമെന്ന കൃതി. വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9495829687 8891193593

Read More

വയനാടിനായി കൈകോർക്കാം – അറിയിപ്പ്

by on August 1, 2024 0

വയനാടിന് കൈത്താങ്ങായി വ്യക്തികൾ ക്യാമ്പുകളിലേക്ക്ഉള്ള അവശ്യ സാധനങ്ങളുമായി വയനാട് ജില്ലാ അതിർത്തി ചെക്ക് പോസ്റ്റിൽ (കൊട്ടിയൂർ) എത്തുന്നതായി കൺട്രോൾ റൂമിൽ വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ വയനാട് കണ്ട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ക്യാമ്പുകളിലേക്ക് മറ്റും റിലീഫ് മെറ്റീരിയൽസ് ആവശ്യമില്ല. കൂടാതെ ദുരന്ത നിവാരണത്തിന് വോളണ്ടിയേഴ്സ് സേവനവും നിലവിൽ ആവശ്യമില്ല. ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്. വയനാടുമായി...

Read More