April 16, 2025
  • April 16, 2025
Breaking News

SPORTS

വയനാട് ദുരന്തം; ഇതുവരെ മരിച്ചത് 184 പേര്‍, കണ്ടെത്താനുള്ളത് 225 പേരെ

by on July 31, 2024 0

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയില്‍ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 184 ആയി. മരണ സംഖ്യ ഉയരുകയാണ്. ഉരുൾ പൊട്ടലിൽ കാണാതായവരിൽ 225 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ കണക്കുകൾ റവന്യൂ വിഭാഗം ശേഖരിച്ചു. റേഷൻ കാർഡ്, വോട്ടർപട്ടിക, സ്കൂൾ രജിസ്റ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയത്. അപകടത്തിൽ അകപ്പെട്ടവരുടെ കണക്കെടുക്കാനാണ് ശ്രമം. സ്പെഷ്യൽ ഓഫീസർ ശ്രീറാം സാംബശിവ റാവുവിൻ്റെ നേതൃത്വത്തിലാണ് ഏകോപനം. ഇന്നലെയും ഇന്നുമായി 158 പോസ്റ്റ്മോർട്ടം നടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കൂടുതൽ...

Read More

ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു: KSEB

by on July 31, 2024 0

ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുവെന്ന് KSEB. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. വൈദ്യുതി പുന:സ്ഥാപനത്തിന് എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും എത്തി. ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ച് അവിടങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു. ബുധനാഴ്ച പുലർച്ചെയോടുകൂടി തന്നെ ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതി...

Read More

കോഴിക്കോട് ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല

by on July 30, 2024 0

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണല്‍ എടുക്കല്‍ എന്നിവ കര്‍ശനമായി നിര്‍ത്തിവെച്ച് ഉത്തരവായി. ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ്...

Read More

അക്കൗണ്ട് ഹോൾഡറുടെ അനുവാദമില്ലാതെ പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജന ഇൻഷുറൻസ് പ്രീമിയം ഈടാക്കി, എസ്ബിഐ നഷ്ടപരിഹാരം നൽകണം

by on July 30, 2024 0

കൊച്ചി : പ്രതിവർഷം 12 രൂപ വീതം 5 വർഷം കസ്റ്റമറുടെ സമ്മതമില്ലാതെ അക്കൗണ്ടിൽ നിന്നും പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജന ഇൻഷുറൻസ് പോളിസി ഇനത്തിൽ തുക വകമാറ്റുകയും അത് തിരിച്ചു നൽകുന്നതിൽ കാല വിളംബം വരുത്തുകയും ചെയ്ത ബാങ്ക് 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി കെ. വിശ്വനാഥൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൃപ്പൂണിത്തുറ ബ്രാഞ്ചിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. പരാതിക്കാരന്റെ...

Read More

വാഹനത്തിന്റെ തകരാർ പരിഹരിക്കാനായില്ല, ഓതറൈസ്ഡ് സർവീസ് സെന്റർ 50,000/- രൂപ നഷ്ടപരിഹാരം നൽകണം – ഉപഭോക്തൃ തർക്ക പരിഹാര കോടതി.

by on July 30, 2024 0

കൊച്ചി: പല പ്രാവശ്യം സർവീസ് സെൻററിൽ വാഹന കൊണ്ടുപോയിട്ടും ഗിയർ ബോക്സിന്റെ തകരാർ ഫലപ്രദമായി പരിഹരിക്കാൻ കഴിയാത്ത എതിർ കക്ഷികളുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം, ഏലൂർ സ്വദേശി ജോൺസൺ ടി.വി, ഇടപ്പിള്ളിയിൽ പ്രവർത്തിക്കുന്ന വാഹന സർവീസ് ദാതാക്കളായ ടി.വി സുന്ദരം അയ്യങ്കാർ & സൺസ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ജീവിതമാർഗം എന്ന നിലയിലാണ് പരാതിക്കാരൻ മഹേന്ദ്രയുടെ പെട്ടി ഓട്ടോറിക്ഷ...

Read More

രാഹുൽ ഗാന്ധി വായനാട്ടിലെത്തും; ഒപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടായേക്കും

by on July 30, 2024 0

വയനാട്ടിലേക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്നോ നാളെയോ വയനാട്ടിലേക്ക് തിരിക്കും, പ്രിയങ്ക ഗാന്ധിയും ഒപ്പം ഉണ്ടായേക്കും. തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്മായും സംസാരിച്ചു.വയനാട്ടിലേക്ക് കരസേന ഇതിനോടകം തിരിച്ചിട്ടുണ്ട്. 44 അംഗ ടീമാണ് തിരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട് മേപ്പടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുൽ ഗാന്ധി...

Read More

പോത്തുകൽ ചാലിയാറിൽ ഒഴുകി വന്നത് മാത്രം 13 മൃതദേഹങ്ങൾ; നടുങ്ങി നാട്

by on July 30, 2024 0

മലപ്പുറം: വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 13 മൃതദേഹങ്ങള്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. ചാലിയാറിന്റെ വിവിധ ഭാ​ഗങ്ങളിലാണ് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. വീട്ടുസാമ​ഗ്രികളും ​ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ രം​ഗത്തെത്തി. നിരവധിപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം...

Read More

ഒരു വകുപ്പിൽ എത്ര ഓഫീസുണ്ടായാലും ഒരു അപേക്ഷ മതിയാകും: വിവരാവകാശ കമ്മിഷ്ണർ

by on July 29, 2024 0

പത്തനംതിട്ട: ഓരോ വകുപ്പിൻറെയും മേധാവി ആ വകുപ്പിൻറെ പബ്ലിക് അതോറിറ്റിയാണെന്നും ഒരു പബ്ലിക്ക് അതോറിറ്റിയുടെ വകുപ്പിലേക്ക് ഒരു വിവരവും അനുബന്ധ കാര്യങ്ങളും തേടാൻ ഒരു അപേക്ഷ മതിയാകുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷ്ണർ ഡോ. എ അബ്ദുൽ ഹക്കിം പറഞ്ഞു.തേടിയ വിവരം ആ വകുപ്പിൻറെ പല ഓഫീസുകളിലും സെക്ഷനുകളിലുമാണുള്ളതെങ്കിൽ നിയമം 6(3) പ്രകാരം അവിടങ്ങളിലേക്ക് പകർപ്പുകൾ അയച്ച് വിവരം നേരിട്ട് ലഭ്യമാക്കിക്കണം. പത്തനംതിട്ട ജില്ലയിലെ രണ്ടാം അപ്പീലുകളിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം....

Read More

എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയികളെ സിപിഐഎം ആദരിച്ചു

by on July 29, 2024 0

എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയികളെ സിപിഐഎം മുഴപ്പിലങ്ങാട് ലോക്കൽ കമ്മറ്റി ആദരിച്ചു. പ്രസ്തുത പരിപാടി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം.എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം എടക്കാട്ഏറിയാ സെക്രട്ടറി.എം.കെ. മുരളി’ കെ.വി.ബിജു.കെ.ശോഭ. ഷാഫി ചെറുമാവിലായി. ടി. സജിത.ഷാരോൺ’ എന്നിവർ സംസാരിച്ചു. പ്രമുഖ മോട്ടിവേറ്റർ നങ്ങോത്ത്.നിഥിൻ’ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. ലോക്കൽ സെക്രട്ടറി.കെ.രത്ന ബാബു.സ്വാഗതം പറഞ്ഞു. കെ.വി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി

Read More

മാഹി പി എ കുടുംബ സംഗമം

by on July 29, 2024 0

തലമുറകളെ കോർത്തിണക്കികൊണ്ട് മാഹിയിലെ പ്രശസ്തമായ അതി പുരാതന തറവാടായ പോത്തിലോട്ട് ആശാരിന്റവിട (P.A.) സംഗമം അതിവിപുലമായി കൊണ്ടാടി മാഹിയിലെ ആദ്യ മേയർകൂടിയായിരുന്ന പരേതനായ പി എ കുഞ്ഞി പക്കി യുടെ കുടുംബ പരമ്പര കൂടിയാണ് ഈ കുടുംബം വിവിധ കലാ കായിക പരിപാടികളോടെ രാവിലെ 8.30 മുതൽ വൈകിട്ട് 6.00 മണി വരെ നടത്തിയ സംഗമത്തിന് അഷ്‌റഫ്‌ പോത്തിലോട്ട്, ബഷീർ കറുപ്പയിൽ,നാസർ, ഷുഹൈബ്, നജീബ്, ബഷീർ കോഴിക്കോട്,നൗഫൽ, ജാവിദ്, മൂസ, ഹിലാൽ ജാവിദ്,ജസീമ എന്നിവർ നേധൃത്വം...

Read More