നവോത്ഥാന കാഴ്ചപ്പാടുള്ള നിസ്വാർത്ഥനായ വ്യക്തി:- ഇന്നലെ തലശ്ശേരിയിൽ വെച്ച് നിര്യാതനായ സാമൂഹ്യ പ്രവർത്തകൻ എ പി അഹമ്മദിനെ കുറിച്ച്
മനുഷ്യന്റെ ഏറ്റവും വലിയ ആത്മശക്തി മരിക്കുന്നതുവരെ വിരലുകൾക്ക് തിരക്കുണ്ടാവുക എന്നതാണ്, ഈ വാക്കുകളെ അക്ഷരംപ്രതി അന്വർത്തമാക്കിയാണ് എപിഅഹമ്മദ് നമ്മോട് വിട പറഞ്ഞത് .കാലത്തിന്റെ കുത്തൊഴുക്കിൽ ആത്മാഭിമാനം നഷ്ടപ്പെടാതെ ഐഡന്റിറ്റി കാത്തുസൂക്ഷിച്ച് സാമൂഹ്യ പ്രവർത്തനം നടത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നിഷ്കാമ സേവയിൽ ഇടപെടലുകൾ നടത്തി വിജ്ഞാനപുഷ്ടവും സരള പ്രതിപാധിതവുമായ വാക്കുകൾ കൊണ്ട് തന്റെ ചുറ്റുവട്ടത്തെ ത്രസിപ്പിച്ച മനുഷ്യനാണ് അഹമ്മദ് സാഹിബ്. പരിവർത്തനം സദാ മനസ്സിൽ കൊണ്ടു നടക്കുകയും താൻ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ അതിനു പാകപ്പെടുത്തുകയും ചെയ്യാൻ അദ്ദേഹം...
Read More