April 26, 2026
  • April 26, 2026

ഷാഫി മൂക്കുമായി ആശുപത്രിയിലേക്കല്ല തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടത്; വി വസീഫ്

by on October 11, 2025 0 In Uncategorized

കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന യുഡിഎഫ് – സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതിനിടെ ഷാഫിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് രംഗത്തെത്തി. ഷാഫി മൂക്കുമായി ആശുപത്രിയിലേക്കല്ല തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടതെന്നാണ് വസീഫ് പരിഹാസിച്ചത്. അടിച്ചതോ കുത്തിയതോ ആരെങ്കിലും കണ്ടോ എന്നും സ്വന്തം റീൽസ് നിർമിക്കാൻ മൂന്നോ നാലോ ക്യാമറ കൊണ്ട് നടക്കുന്ന നേതാവിനെ ആക്രമിക്കുന്ന വൈകാരിക...

Read More

‘ഷാഫിയുടെ ഷോ ആണ് നടന്നത്, ഷോ കാണിച്ചാല്‍ പ്രതികരിക്കും’ : വി കെ സനോജ്

by on October 11, 2025 0 In Uncategorized

കോഴിക്കോട്: പേരാമ്പ്രയില്‍ പൊലീസ്-കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവം ഷോ ആണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഷാഫിയും സംഘവും ഷോ കാണിച്ചെന്നും അവരുടെ കാഞ്ഞ ബുദ്ധി നടന്നില്ലെന്നും വികെ സനോജ് പറഞ്ഞു. സംഘര്‍ഷമുണ്ടാക്കി ഡിവൈഎഫ്‌ഐയെ പേടിപ്പിക്കാമെന്ന് ഷാഫി കരുതേണ്ടെന്നും ഷോ കാണിച്ചാല്‍ ഡിവൈഎഫ്‌ഐ പ്രതികരിക്കും, അങ്ങനെ സംഘര്‍ഷമുണ്ടായാല്‍ അതിന് ഉത്തരവാദി ഷാഫി മാത്രമായിരിക്കുമെന്നും വികെ സനോജ് പറഞ്ഞു. ‘ഷാഫിയുടെ ഷോയാണ് ഇന്നലെ പേരാമ്പ്രയില്‍ കണ്ടത്. സികെജി കോളേജില്‍ കുറേ വര്‍ഷത്തിനിടയില്‍...

Read More

കൊച്ചിയിലെ ഡബിള്‍ ഡക്കര്‍ യാത്രാനിരക്ക് കുറച്ചു; ദിവസവും മൂന്ന് ട്രിപ്പുകള്‍

by on October 11, 2025 0 In Uncategorized

കൊച്ചി: കൊച്ചിയിലെ നഗര കാഴ്ചകള്‍ കാണാന്‍ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി. ട്രിപ്പുകളുടെ എണ്ണത്തിലും വര്‍ധന. ഇനി മുതല്‍ മൂന്ന് ട്രിപ്പുകളാണ് ദിവസവും ഉണ്ടാകുക. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും സൗകര്യപ്രദമാക്കുന്നതിനുമായി മന്ത്രി ഗണേഷ് കുമാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നിരക്കിലും ട്രിപ്പിലും മാറ്റം വരുത്തിയത്. ഡബിള്‍ ഡക്കര്‍ അപ്പര്‍ ഡക്ക് നിരക്ക് മുമ്പ് 300 രൂപയായിരുന്നതില്‍ നിന്ന് 200 രൂപയായും 150 രൂപയായിരുന്ന ലോവര്‍ഡക്ക്...

Read More

ഷാഫി പറമ്പിൽ എം.പിക്ക് നേരെ പേരാമ്പ്രയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

by on October 11, 2025 0 In Uncategorized

തലശ്ശേരി: ഷാഫി പറമ്പിൽ എം.പിക്ക് നേരെ പേരാമ്പ്രയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. എൽ.എസ് പ്രഭു മന്ദിരത്തിൽ നിന്ന് പ്രകടനമായി എത്തിയാണ് തലശ്ശേരി ട്രാഫിക് യൂനിറ്റിന് മുമ്പിൽ റോഡ് ഉപരോധിച്ചത്. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.സി. രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.ഇ. പവിത്രാജ്, രമേശൻ മഞ്ഞോടി, യു. സിയാദ്, എം.പി. സുധീർ ബാബു, എൻ. അഷ്റഫ്, എ.ആർ. ചിന്മയ്, വി.വി. ഷുഹൈബ്,...

Read More

‘ഒരു എംപിയെ യാതൊരു മര്യാദയും കൂടാതെയാണ് പൊലീസ് തല്ലിയത്,കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം’

by on October 11, 2025 0 In Uncategorized

തൃശൂ‍ർ:പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ഷാഫി പറമ്പിലിനെതിരായ ആക്രമണം പൊലീസിൻ്റെ തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പ്രകടനത്തിന് പൊലീസ് അനുമതി കൊടുത്തു. യുഡിഎഫ് പ്രകടനം ആരംഭിച്ചപ്പോൾ പൊലീസ് തടഞ്ഞുവെന്നും സംഘർഷം ഉണ്ടായപ്പോൾ തടയാനാണ് ഷാഫി പറമ്പിൽ അങ്ങോട്ട് പോയതെന്നും മുരളീധരൻ വ്യക്തമാക്കി. ഒരു എംപിയെ യാതൊരു മര്യാദയും കൂടാതെയാണ് പൊലീസ് തല്ലിയത്. സിപിഐഎമ്മിന് പ്രൊട്ടക്ഷൻ നൽകി യുഡിഎഫ് യോഗത്തെ...

Read More

പേരാമ്പ്ര സംഘര്‍ഷം: ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്

by on October 11, 2025 0 In Uncategorized

പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും കലാപശ്രമത്തിനുമാണ് കേസെടുത്തത്. പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുണ്ടായിട്ടില്ല എന്നാണ് പൊലീസിന്റെ ഭാഷ്യം. ഷാഫി പറമ്പില്‍ ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. ഇവര്‍ക്ക് പുറമേ 692 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ചികിത്സയില്‍ തുടരുന്നു. മൂക്കിന്റെ രണ്ട് ഭാഗങ്ങളില്‍ പൊട്ടലേറ്റ എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ പൂര്‍ത്തിയായി. കോഴിക്കോട് ബേബി മെമ്മോറിയല്‍...

Read More

‘എട്ട് മണിക്കൂർ ജോലി ഒരു നടന്റെ മാത്രം അവകാശമോ, പുരുഷ സൂപ്പർസ്റ്റാറുകൾക്ക് ആവാമെങ്കിൽ ഞങ്ങൾക്കെന്തുകൊണ്ട് പാടില്ല?”; മൗനം വെടിഞ്ഞ്‌ ദീപികാ പദുകോണ്‍

by on October 10, 2025 0 In Uncategorized

ബോളിവുഡ് സിനിമാ ലോകത്തെ വിവേചനങ്ങളെയും ഇരട്ട നീതിയെയും കുറിച്ച് തുറന്നടിച്ച് നടി ദീപികാ പദുകോണ്‍ രംഗത്തെത്തിയതോടെ ചലച്ചിത്ര വ്യവസായം പുതിയൊരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. താൻ മുന്നോട്ട് വെച്ച എട്ട് മണിക്കൂർ ജോലി സമയത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളെക്കുറിച്ചും, അതിന്റെ പേരിൽ ബിഗ് ബജറ്റ് ചിത്രങ്ങളിൽ നിന്ന് പിന്മാറിയെന്ന ഊഹാപോഹങ്ങളെക്കുറിച്ചുമുള്ള താരത്തിന്റെ ശക്തമായ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാനായി നടി മുന്നോട്ട് വെച്ച നിബന്ധനകൾ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിക്കപ്പെടുകയും വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്...

Read More

ശബരിമല സ്വർണമോഷണ പ്രതിഷേധം; സന്ദീപ് വാര്യർ ഉൾപ്പെടെ 17 പ്രതികൾക്കും ജാമ്യമില്ല

by on October 10, 2025 0 In Uncategorized

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല. സന്ദീപ് വാര്യർ ഉൾപ്പെടെ 17 പ്രതികൾക്കും ജാമ്യമില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ തുടരും. പത്തനംതിട്ട ജെ സി എം കോടതിയാണ് പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്. പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷൻ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത് രണ്ടുദിവസം മുമ്പ്. സന്ദീപ് വാര്യര്‍ക്ക് പുറമെ...

Read More

മെയിൻ റോഡിൽ മീൻ വെള്ളം ഒഴുക്കിയ മീൻ വണ്ടി പിടികൂടി പിഴ ഈടാക്കി

by on October 10, 2025 0 In Uncategorized

തലശ്ശേരി : മെയിൻ റോഡിൽ മീൻ വെള്ളം ഒഴുക്കിയ മീൻ വണ്ടി പിടികൂടി പിഴ ഈടാക്കി. മാർക്കറ്റിൽ മീൻ ഇറക്കിയതിന് ശേഷം തിരിച്ചു പോവുകയായിരുന്ന കർണ്ണാടക രജിസ്ട്രേഷനിലുള്ള KA 19 AE 8557 നമ്പർ ഗുഡ്സ് കരിയർ വാഹനത്തിലെ ഒഴിഞ മീൻ ബോക്സ്കളിലും വാഹനത്തിൽ കെട്ടികിടന്നിരുന്നതുമായ മീൻ വെള്ളമാണ് ഔട്ടർ വാൾവ് തുറന്ന് റോഡിൽ ഒഴുക്കിവിട്ടുക്കൊണ്ട് പോകുന്നത് ജോയിൻ ഡയറക്ടറുടെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായുള്ള സ്‌ക്വാഡ് പിടികൂടിയത്. ഹെൽത്ത് ഇൻസ്പെക്ടർ രജിന അനിൽ കുമാർ...

Read More

ഇന്ത്യന്‍ ബോക്‌സോഫീസില്‍ കത്തിപ്പടർന്ന് കാന്താര ചാപ്റ്റര്‍ 1; റെക്കോർഡ് കളക്ഷൻ

by on October 10, 2025 0 In Uncategorized

ഇന്ത്യന്‍ ബോക്‌സോഫീസില്‍ കത്തിക്കയറുകയാണ് കാന്താര ചാപ്റ്റര്‍ വണ്‍, പ്രദര്‍ശനത്തിനെത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ചിത്രം 427 കോടി കളക്ഷണ്‍ നേടിയതായാണ് ലഭ്യമാവുന്ന പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഋഷഭ് ഷെട്ടി സംവിധായകനായും നടനും ബിഗ് സ്‌ക്രീന്‍ അടക്കിവാഴുന്ന ചിത്രം തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് വന്‍ ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. ചിത്രത്തിന് കേരളത്തിലടക്കം മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന ചിത്രം ഇപ്പോഴിതാ കാന്താരയുടെ തന്നെ കളക്ഷന്‍ മറികടന്നിരിക്കുകയാണ്. കാന്താരയുടെ കളക്ഷനാണ് വെറും ആറ് ദിവസം കൊണ്ട് കാന്താര...

Read More