April 29, 2026
  • April 29, 2026

ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചു; നടി മിനു മുനീർ തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ

by on August 14, 2025 0 In Uncategorized

നടി മിനു മുനീറിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. ഇന്നലെ രാത്രി ആലുവയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ മിനു മുനീറിനെ ചെന്നൈയിൽ എത്തിച്ചു. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്നാട് തിരുമംഗലം പൊലീസ് ആണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ബന്ധുവായ യുവതിയെ തമിഴ്നാട്ടിലേക്ക് വിളിച്ചുവരുത്തി സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്നാണ് പരാതി. ഏറെക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന മിനു...

Read More

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത് കുമാറിന് തിരിച്ചടി; ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് കോടതി തള്ളി

by on August 14, 2025 0 In Uncategorized

കൊച്ചി: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് തിരിച്ചടി. ക്ലീന്‍ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സ്‌പെഷ്യല്‍ വിജിലന്‍സ് കോടതി തള്ളി. കോടതി നേരിട്ട് പരാതിക്കാരൻ നാഗരാജിന്‍റെ മൊഴി രേഖപ്പെടുത്തും. വീട് നിര്‍മ്മാണം, ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ എംഎല്‍എ പി വി അന്‍വറും വിഷയം ഉന്നയിച്ചിരുന്നു. 1994 മുതല്‍ 2025 വരെയുള്ള വാര്‍ഷിക ആസ്തി സ്റ്റേറ്റ്‌മെന്റും ഇന്‍കം ടാക്‌സ് റിട്ടേണുകളും...

Read More

ഗൂഗിൾ ക്രോം ബ്രൗസര്‍ വാങ്ങാൻ ഇന്ത്യക്കാരന്റെ കമ്പനി; വമ്പന്‍ നീക്കവുമായി പെര്‍പ്ലെക്സിറ്റി

by on August 14, 2025 0 In Uncategorized

ഗൂഗിളിന്റെ ക്രോം ബ്രൗസർ സ്വന്തമാക്കാൻ 34.5 കോടി രൂപ നൽകാനൊരുങ്ങി പെർപ്ലെക്സിറ്റി.ഇന്ത്യൻ വംശജനായ അരവിന്ദ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള AI കമ്പനിയാണ് പെർപ്ലെക്സിറ്റി. ഓൺലൈൻ സെർച്ചിങ്ങിൽ ഗൂഗിളിന് നിയമവിരുദ്ധമായ കുത്തകയുണ്ടെന്ന് കഴിഞ്ഞ വർഷം ഒരു ഫെഡറൽ ജഡ്ജി വിധിച്ചിരുന്നു.ഇതിന് പരിഹാരമായി ക്രോം വിൽക്കണമെന്നും യു എസ് നീതിന്യായ വകുപ്പ് നിർദേശിച്ചിരുന്നു. ഇതിനാലാണ് പെർപ്ലെക്സിറ്റി ക്രോമിനെ ഏറ്റെടുക്കാനായി മുന്നോട്ട് വന്നിരിക്കുന്നത്. ഏകദേശം 18 ബില്യൻ ഡോളര്‍ മാത്രം മൂല്യമുള്ള അരവിന്ദ് ശ്രീനിവാസിന്റെ കമ്പനിയാണ് 34.5 ബില്യൻ മുടക്കി ക്രോം...

Read More

‘ലോകത്ത് ഭീകരവാദവും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിക്കുന്നത് അമേരിക്ക’; ട്രംപിനെതിരെ RSS മുഖപത്രം

by on August 14, 2025 0 In Uncategorized

ലോകത്ത് ഭീകരവാദവും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിക്കുന്നത് അമേരിക്ക എന്ന് RSS മുഖപത്രം ഓർഗനൈസർ. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മിശിഹ എന്ന വ്യാജേന, അമേരിക്ക ലോകത്ത് ഭീകരതയെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണ്. അധിക തീരുവയിലൂടെ ഇന്ത്യയെ അടിച്ചമർത്താനാണ് ട്രംപ് ശ്രമിച്ചതെന്നും ഓർഗനൈസർ ചൂണ്ടിക്കാട്ടി. വ്യാപാര യുദ്ധങ്ങളും താരിഫുകളും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്നതിനുമുള്ള പുതിയ ഉപകരണങ്ങളാണ്. ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ അപ്രസക്തവും കാര്യക്ഷമവുമല്ലെന്നും RSS മുഖപത്രം വിമർശിച്ചു. സൈനിക ശക്തിയിലും സാമ്പത്തിക ചൂഷണത്തിലും അധിഷ്ഠിതമായ അമേരിക്ക...

Read More

75-ാം വയസിലെ സ്വാഗ് ; തീയറ്ററിൽ ആവേശമായി ലോകേഷ്-രജിനികാന്ത് ചിത്രം, ‘കൂലി’ ആദ്യ പ്രതികരണം

by on August 14, 2025 0 In Uncategorized

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രജനിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി തീയേറ്ററുകളിലെത്തി. ‘കൂലി’യുടെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മാസ് സ്റ്റൈലിഷ് മോഡിൽ തലൈവർ രജനിയെ സ്‌ക്രീനിൽ കൊണ്ടുവരാൻ ലോകേഷിന് സാധിച്ചെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. സിനിമ മികച്ചതായിരുന്നെങ്കിലും ലോകേഷിന്റെ ‘വിക്രം’ സിനിമയുടെ അത്രയും എത്തിയില്ല എന്നും പ്രേക്ഷകർ പറയുന്നു. ചിത്രം രജിനികാന്ത് ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണെങ്കിലും ലോകേഷ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. നാഗാർജുനയുടെയും സൗബിന്റെയും പ്രകടനത്തിന്...

Read More

കുവൈത്തില്‍ വ്യാജ മദ്യ ദുരന്തം; 13 പേർ മരിച്ചു, ഇന്ത്യക്കാരും ചികിത്സയിൽ

by on August 14, 2025 0 In Uncategorized

കുവൈറ്റിൽ വിഷ മദ്യം കഴിച്ചതിനെ തുടർന്ന് 13 പേർ മരണമടഞ്ഞതായി സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം. 63 പേർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിൽ വ്യക്തമാക്കി. മരണമടഞ്ഞവരിൽ മുഴുവൻ പേരും ഏഷ്യക്കാരാണ്. 31 പേർ വെന്റിലേറ്ററുകളിൽ കഴിയുകയാണ്. 51 പേർക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായി വന്നു. 21 പേർക്ക് സ്ഥിരമായ അന്ധതയോ കാഴ്ചക്കുറവോ ഉണ്ടായതായും അധികൃതർ വ്യക്തമാക്കി. വിഷ മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചു.മരണ മടഞ്ഞവരുടെയും പരിക്കേറ്റവരുടെയും...

Read More

രഹസ്യവിവരം, പുലര്‍ച്ചെ റെയ്ഡ്; എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാര്‍ഥികള്‍ പിടിയില്‍

by on August 13, 2025 0

രഹസ്യവിവരം, പുലര്‍ച്ചെ റെയ്ഡ്; എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാര്‍ഥികള്‍ പിടിയില്‍ കൊച്ചി: എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാർഥികള്‍ പിടിയിലായി. സിവില്‍ എഞ്ചിനീയറിങ് വിദ്യാർഥികളായ അതുല്‍, അല്‍വിൻ റിബി എന്നിവരാണ് പിടിയിലായത്. 10 ഗ്രാം മയക്കുമരുന്ന് ഇവരില്‍നിന്ന് കണ്ടെടുത്തു.   രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും ലഹരിവിരുദ്ധ സ്ക്വാഡും വിദ്യാർഥികള്‍ താമസിക്കുന്ന വീട്ടില്‍ എത്തിയത്. പുലർച്ചെ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്.   ബെംഗളൂരുവില്‍നിന്നാണ് വിദ്യാർഥികള്‍ എംഡിഎംഎ കൊണ്ടുവന്നതെന്നാണ് വിവരം. വിദ്യാർഥികള്‍ക്കിടയില്‍ ഇവർ ലഹരി വില്‍പന നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Read More

പക്ഷിക്കാഷ്ഠം: തണൽമരത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റി

by on August 13, 2025 0

പക്ഷിക്കാഷ്ഠം: തണൽമരത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റി   ന്യൂമാഹി: ന്യൂമാഹി ടൗണിലെ രണ്ട് തണൽമരങ്ങളുടെ ചില്ലകളും തടിമരവും ധാരാളമായി വെട്ടിമാറ്റി. ബുധനാഴ്ച രാവിലെയാണ് ഇവ മുറിച്ചുനീക്കിയത്. തണൽമരങ്ങളിൽ കൂട് കൂട്ടിയ പക്ഷികളുടെ കാഷ്ഠം കാരണം പൊതു ജനങ്ങൾക്ക് വഴി നടക്കാൻ സാധിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് അധികൃതർ മരത്തിൻ്റെ കുറെ ചില്ലകൾ മുറിച്ചുമാറ്റിയത്. മരച്ചില്ലകൾ മുറിച്ചുമാറ്റിയതിനെത്തുടർന്ന് മരത്തിലുണ്ടായിരുന്ന പക്ഷിക്കുഞ്ഞുങ്ങളും മുട്ടകളും നശിച്ചു. കാൽനടയാത്രക്കാർക്ക് പക്ഷിക്കാഷ്ഠത്തിൻ്റെ ശല്യം ഒഴിവായിക്കിട്ടിയതിൻ്റെ ആശ്വാസം. അതേസമയം പഞ്ചായത്ത് അധികൃതർ മരച്ചില്ലകൾ മുറിച്ചുമാറ്റി പക്ഷികളുടെ ആവാസ...

Read More

2 കോടി തട്ടിയെടുത്തെന്ന പരാതി; നിവിൻ പോളിക്ക് ഹൈക്കോടതി താത്ക്കാലിക സ്റ്റേ

by on August 12, 2025 0 In Uncategorized

വഞ്ചനാ കേസിൽ നടൻ നിവിൻ പോളിക്ക് ആശ്വാസം. കേസിൽ ഹൈക്കോടതി താത്ക്കാലിക സ്റ്റേ അനുവദിച്ചു. നിവിൻ പോളി ,സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെയുള്ള കേസിന്റെ നടപടികളിലാണ് സ്റ്റേ. രണ്ട് കോടി രൂപ നിവിൻ പോളിയും എബ്രിഡ് ഷൈനും യുവതിയിൽ നിന്ന് വഞ്ചിച്ച് തട്ടിയെടുത്തു എന്നതാണ് പരാതി. ഈ പരാതിയിന്മേൽ വൈക്കം തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവിൻ പോളി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഴ്ച പ്രതികൾക്കെതിരെ നോട്ടീസ് അയച്ച് അവരെ...

Read More

കേയി റുബാത്ത് ജനങ്ങൾ വഞ്ചിതരാവരുത്

by on August 12, 2025 0 In Uncategorized

കണ്ണൂർ : സൗദി അറേബ്യയിലെ മക്കയിൽ ഉണ്ടായിരുന്ന കേയി റുബാത്തിന്റെ പേരിൽ വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടി എടുക്കാമെന്ന വ്യാമോഹത്താൽ പത്തു വർഷം മുൻപ് കേയി റുബാത്ത് ആക്ഷൻ കമ്മിറ്റി എന്ന പേരിൽ കേയി കുടുംബ മയോ, താവഴികളുമായോ യാതൊരു ബന്ധവും ഇല്ലാത്ത ചില തല്പരകക്ഷികൾ വീണ്ടും ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി ഒരു പത്ര സമ്മേളനം വഴി വന്നിരിക്കുകയാണ്. നേരത്തെ പോലീസിലും ബന്ധപ്പെട്ട അധികാരികളിലും പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അനധികൃത പിരിവുകൾ നടത്തിയിരുന്നത് നിർത്തിവെച്ചി...

Read More