ഏഴാം ക്ലാസുകാരിയുടെ ചിത്രങ്ങളുടെ പ്രദർശനം നടത്തി
മയ്യഴി: മാഹി ഗവ. മിഡിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി റോന പനങ്ങാട്ടിലിൻ്റെ ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. റോനയിലെ ചിത്രകാരിയെ മനസിലാക്കിയ സ്കൂളിലെ അധ്യാപകർ മുൻകൈയെടുത്താണ് സ്കൂളിൽ ചിത്രപ്രദർശനം ഒരുക്കിയത്. ജലച്ചായത്തിലും ക്രയോണിലും ഒരുക്കിയ 30 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. കവിയും അധ്യാപകനുമായ രാജേഷ് പനങ്ങാട്ടിലിൻ്റെയും വി.എം. രാഖിയുടെയും മകളായ റോന ചിത്രകലാ പഠനം തീർത്തും ഇല്ലാതെയാണ് ഈ രംഗത്ത് ശ്രദ്ധേയമാവുന്നത്. നൃത്തത്തിലും സജീവമായ റോന ചിത്രകലയിലും നൃത്തകലയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പ്രദർശനം ചിത്രകാരൻ...
Read More