April 29, 2026
  • April 29, 2026

കോട്ടയം മെഡിക്കൽ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി മന്ത്രി വി എൻ വാസവൻ

by on August 8, 2025 0 In Uncategorized

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി മന്ത്രി വി എൻ വാസവൻ. 10 ലക്ഷം രൂപയാണ് കൈമാറിയത്. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ, അമ്മ സീതാലക്ഷ്മി, മകൻ നവനീത് എന്നിവരെ നേരിൽ കണ്ട് മന്ത്രി തുക കൈമാറി. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളജിന്റെ വാർഡിലെ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. ന്യൂറോ സർജറി വിഭാ​ഗത്തിൽ ചികിത്സയിലായിരുന്ന മകൾ നവമിക്ക് കൂട്ടിരിക്കാനായി...

Read More

സര്‍ക്കാര്‍ തിരുത്തലുകള്‍ക്ക് തയ്യാറാകണം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പരാമര്‍ശം

by on August 8, 2025 0 In Uncategorized

സര്‍ക്കാര്‍ തിരുത്തലുകള്‍ക്ക് തയ്യാറാകണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം. രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്  ലഭിച്ചു. (cpi thiruvananthapuram jilla sammelanam political report) റിപ്പോര്‍ട്ടിന്റെ ഭൂരിഭാഗവും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയാണെങ്കിലും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഉള്‍പ്പെടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചില തിരുത്തലുകള്‍ക്ക് തയ്യാറാകണമെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ജനങ്ങളുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ് ശ്രമിക്കണം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്...

Read More

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല

by on August 8, 2025 0 In Uncategorized

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല. പി കെ ബുജൈർറിന്റെ ജാമ്യം കുന്ദമംഗലംഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. മജിസ്ട്രേറ്റ് എം ആതിരയാണ് ജാമ്യം നിഷേധിച്ചത്. ലഹരിമരുന്ന് പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചുവെന്ന കുറ്റമാണ് ബുജൈറിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ രണ്ട് തവണ കേസ് പരിഗണനയ്ക്ക് വെച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡിലാണ് ബുജൈർ. എന്നാൽ, അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന്...

Read More

ധനകാര്യവകുപ്പ് ശമ്പളത്തിനുള്ള അലോട്ട്‌മെന്റ് നടത്തുന്നില്ല; കോളജ് ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ട ഗതികേട്

by on August 8, 2025 0 In Uncategorized

സംസ്ഥാനത്ത് കോളേജ് ഗസ്റ്റ് അധ്യാപകര്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം. ഈ വര്‍ഷം നിയമിച്ച ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കില്ലെന്ന് പരാതി. അധ്യാപകര്‍ക്ക് ശമ്പളത്തിനുള്ള അലോട്ട്‌മെന്റ് ധനകാര്യവകുപ്പ് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. (college Guest teachers complain about not receiving salaries) സംസ്ഥാനത്തെ 200ലധികം കോളേജുകളില്‍ 6,000 ത്തിനും 10000 ഇടയില്‍ ഗസ്റ്റ് അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. 18,000 മുതല്‍ 25,000 വരെയാണ് ഓരോരുത്തരുടെയും ശമ്പളം. അതായത് അസോസിയേറ്റ് പ്രൊഫസര്‍മാരുടെ ശമ്പളത്തിന്റെ പത്തിലൊന്നും, അസിസ്റ്റന്റ്...

Read More

‘അമേരിക്കയുടെ താരിഫ് ഭീഷണിയെ ഒന്നിച്ച് നേരിടാം’; ബ്രസീൽ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

by on August 8, 2025 0 In Uncategorized

അമേരിക്കയുടെ താരിഫ് ഭീഷണിക്കിടെ ബ്രസീൽ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശിക, ആഗോള വിഷയങ്ങളിൽ ചർചയായി.വ്യാപാരം സാങ്കേതികവിദ്യ ഊർജ്ജം തുടങ്ങി ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകളും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ആഴത്തിൽ ആക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള ദക്ഷിണ രാഷ്ട്രങ്ങൾ തമ്മിലുള്ള ശക്തമായ പങ്കാളിത്തം എല്ലാവർക്കും പ്രയോജനകരമാണെന്നും പ്രധാനമന്ത്രി എക്സ്പോസ്റ്റിൽ കുറിച്ചു. താരിഫ് ചുമത്തിയ അമേരിക്കയുടെ നടപടി പ്രധാനമന്ത്രിയുമായി ചർച്ചയായി എന്നും അമേരിക്കയുടെ നടപടി ഒരുമിച്ച് നേരിടാം എന്നും...

Read More

വാറന്റി കാലയളവിൽ തകരാറിലായ ഫോൺ മാറ്റി നൽകിയില്ല, ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം

by on August 8, 2025 0 In Uncategorized

കൊച്ചി : വാറന്റി കാലയളവിൽ തകരാറിലായ മൊബൈൽ ഫോൺ മാറ്റി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാത്ത വ്യാപാരിയും സർവീസ് സെൻററും ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം,മുളന്തുരുത്തി സ്വദേശി സണ്ണി എം. ഐപ്പ് സമർപ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും മെമ്പർമാരായ വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. 2020 മെയ് മാസത്തിലാണ് പരാതിക്കാരൻ, എറണാകുളം പെന്റാ മേനകയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സ്റ്റോർ എന്ന...

Read More

തെരുവ് നായകളിൽ നിന്നും സംരക്ഷണം: പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

by on August 8, 2025 0 In Uncategorized

മയ്യഴി : തെരുവ് നായകൾ പെറ്റ് പെരുകി ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായ സാഹചര്യത്തിൽ തെരുവ് നായകളിൽ നിന്നും സംരക്ഷണം നൽകാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുണ്ടോക്ക് റസിഡൻ്റ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. തെരുവ് നായകളെ ഭയന്ന് സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല. സഞ്ചാരസ്വാതന്ത്ര്യം തടയപ്പെടുകയാണ്. ജനങ്ങളുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലും അധികൃതർ നിസംഗത തുടരുകയാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. ധർണ്ണയിലും പ്രതിഷേധ റാലിയിലും മുണ്ടോക്കിലെയും മഞ്ചക്കലിലെയും സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു....

Read More

ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ല; ടിഷ്യൂ മോസിലേറ്റര്‍ ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍

by on August 8, 2025 0 In Uncategorized

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞ ഉപകരണം കണ്ടെത്തി. ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയാണ് കണ്ടെത്തിയത്. ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉപകരണം കാണാനില്ല എന്ന് പരാമര്‍ശിച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. (device is not missing from Dr. Harris’s department) ഡോ. ഹാരിസ് ഹസ്സന്‍ വകുപ്പ് മേധാവിയായ യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം നഷ്ടമായെന്നും ഡോക്ടര്‍ തന്നെ...

Read More

‘സംസ്ഥാനത്തെ KSRTC ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും, ടീം ഉടൻ രൂപീകരിക്കും’: മന്ത്രി കെ ബി ഗണേഷ് കുമാർ

by on August 7, 2025 0 In Uncategorized

സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും. കെഎസ്ആർടിസി ക്രിക്കറ്റ് ടീം രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ചലഞ്ചേഴ്സ് ക്ലബ്ബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെന്റി ന്റെ സമ്മാനദാനം നിർവഹിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നേരത്തേ നമുക്ക് വോളിബോൾ, ഫുട്ബോൾ ടീമുകൾ‌ ഉണ്ടായിരുന്നു. കലാസാംസ്കാരിക വേദി ഉണ്ടായിരുന്നു. അതെല്ലാം കാലാകാലങ്ങളിൽ നഷ്ടപ്പെട്ടുപോയി. ഇന്ന് ക്രിക്കറ്റാണ് ജനകീയമായ മത്സരം. ഇവിടെ മത്സരിച്ച ടീമുകളിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി നമുക്ക് ഒരു ക്രിക്കറ്റ്...

Read More

ഉത്തരകാശി മേഘവിസ്ഫോടനം; ധരാലിയിൽ നിന്ന് 70 പേരെ വ്യോമമാർഗം രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

by on August 7, 2025 0 In Uncategorized

ഉത്തരകാശി ധരാലിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച ധരാലിയിൽ നിന്ന് 70 ഓളം പേരെ വ്യോമമാർഗം മാറ്റ്‌ലിയിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. 50 ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കാലാവസ്ഥ അനുകൂലമായതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ ആർമി, ഐടിബിപി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഉത്തരാഖണ്ഡ് പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംഘങ്ങളാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. ആളുകൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനും അവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കാനും...

Read More