തീരുവ നയത്തിന് വന്‍ തിരിച്ചടി; ട്രംപിന്റെ ഉത്തരവ് നിയമാനുസൃതമല്ലെന്ന് ഫെഡറല്‍ കോടതി
അധികതീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് റദ്ദാക്കി ഫെഡറല്‍ കോടതി. തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരില്ലെന്ന് കോടതി നിരീക്ഷിച്ചു. മാന്‍ഹള്‍ട്ടന്‍ ആസ്ഥാനമാക്കിയുള്ള കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന അധികാര പരിധിക്കും അപ്പുറമാണ് അധിക ചുങ്കം ഏര്‍പ്പെടുത്തിയ തീരുമാനം എന്നാണ് മൂന്നംഗ ഫെഡറല്‍ കോടതി പറയുന്നത്. 1977 ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്റ്റ് ഉദ്ധരിച്ചുകൊണ്ടാണ്...
Read More