July 17, 2026
  • July 17, 2026

ഉദയകുമാറിനെ ഉരുട്ടിക്കാെന്ന കേസ്: പ്രതികളായ അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെവിട്ടു

by on August 27, 2025 0 In Uncategorized

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്. 2005 സെപ്റ്റംബര്‍ 27നാണ് ഉദയകുമാര്‍ ലോക്കപ്പില്‍ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെടുകയായിരുന്നു. സ്റ്റേഷനില്‍ പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉദയകുമാറിനെ ഇരുമ്പുപൈപ്പ്...

Read More

വനംവകുപ്പിലെ ജാതി വിവേചനത്തിൽ നടപടി; ജനറൽ ഡയറിയിൽ പട്ടികവർഗ വിഭാഗക്കാരുടെ പേര് പ്രത്യേക കോളത്തിൽ എഴുതരുതെന്ന് ഉത്തരവ്

by on August 27, 2025 0 In Uncategorized

വനംവകുപ്പിൽ ജാതി വിവേചനം എന്ന പരാതിയിൽ നടപടി. ജനറൽ ഡയറിയിൽ പട്ടികവർഗ്ഗ വിഭാഗക്കാരുടെ പേര് പ്രത്യേക കോളത്തിൽ എഴുതരുതെന്ന് നിർദേശം. അസിസ്റ്റൻറ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടേതാണ് ഉത്തരവ്. വിവരാകാശ രേഖകൾ ഉൾപ്പെടുത്തി  നൽകിയ വാർത്തയിലാണ് നടപടി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും. 2023 ലാണ് വനാശ്രിതരായ പട്ടികവർഗ്ഗ വിഭാഗക്കാരെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നിയമിച്ചത്. ഇവരുടെ പേര് വിവരങ്ങളാണ് പ്രത്യേക കോളത്തിൽ എഴുതിയിരുന്നത്. ഇത് ജാതി വിവേചനാണെന്ന് ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് ഉള്ളാട്...

Read More

നവകേരളം ഗ്രന്ഥാലയത്തിൽ “കല്ലായി ഗ്രാമത്തിന്റെ കഥ” എന്നപുസ്തകത്തെക്കുറിച്ച് ശ്രീ.വി. മനോജ് അവലോകനം നടത്തി സംസാരിച്ചു.

by on August 26, 2025 0 In Uncategorized

നവകേരളം ഗ്രന്ഥാലയത്തിൽ “കല്ലായി ഗ്രാമത്തിന്റെ കഥ” എന്നപുസ്തകത്തെക്കുറിച്ച് ശ്രീ.വി. മനോജ് അവലോകനം നടത്തി സംസാരിച്ചു. ശ്രീ സനീഷ് കുമാർ ടി.പി ഉദ്ഘാടനം ചെയ്തു. കെ.അശോകൻ , എ.വി. അശോകൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗ്രന്ഥകാരൻ വി.കെ.സുരേഷ് ബാബു ഗ്രന്ഥരചനയുടെ പശ്ചാത്തലം വിശദീകരിച്ചു. ഭാരത് സേവക് സമാജ് പുരസ്കാര ജേതാവ് കെ.അശോകൻ , നല്ല വായനക്കാരൻ സി.കെ.ശശി എന്നിവരെ അനുമോദിച്ചു. നഗരസഭാംഗം ശ്രീമതി കെ.ടി. മൈഥിലി അധ്യക്ഷത വഹിച്ചു. കെ.പി.രാമദാസൻ സ്വാഗതവും കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു

Read More

മഴ മർമ്മരങ്ങൾ പുസ്തക ചർച്ച

by on August 26, 2025 0 In Uncategorized

കോടിയേരി : പുരോഗമന കലാ സാഹിത്യ സംഘവും മൂഴിക്കര വിജ്ഞാന വേദി വായനശാല ആൻ്റ് ഗ്രന്ഥാലയവും ചേർന്ന് മഴ മർമ്മരങ്ങൾ പുസ്തക ആസ്വാദന പരിപാടിയിൽ എസ് ഹരീഷിൻ്റെ പട്ടുനൂൽപ്പുഴു എന്ന നോവൽ എഴുത്തുക്കാരൻ്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. നമ്മുടെ നാടിനെ വ്യത്യാസപ്പെടുത്തുന്ന ഒരു കാര്യം നാടെങ്ങുമുള്ള ലൈബ്രറികളാണ് ഇന്ത്യയിൽ മറ്റൊരിടത്തും അത് കാണാൻ സാധിക്കില്ല എന്ന് എസ് ഹരീഷ് പറഞ്ഞു. എം വി ബാലറാം അധ്യക്ഷത വഹിച്ചു. ദൃശ്യ പത്മനാഭൻ, ജിഷ ചാലിൽ , ടി...

Read More

കേരളത്തിലേക്ക് രാസലഹരി കടത്ത്; നൈജീരിയൻ സംഘം ഇന്ത്യയിലെത്തിയത് വിസ ഇല്ലാതെ

by on August 26, 2025 0 In Uncategorized

കേരളത്തിലേക്ക് രാസലഹരി കടത്തിയ നൈജീരിയൻ സംഘം ഇന്ത്യയിലെത്തിയത് വിസ ഇല്ലാതെയെന്ന് കണ്ടെത്തൽ. സംഘത്തിൽ ഉൾപ്പെട്ട ഡേവിഡ് ജോൺ ആണ് ആദ്യമെത്തിയത്. നൈജീരിയൻ ലഹരി മാഫിയയുടെ വൻ ശൃംഖല ഇന്ത്യയിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. സംഘത്തിന്റെ ഇടപാടുകൾ ഡാർക് വെബ് വഴിയെന്നും കണ്ടെത്തി. നൈജീരിയൻ രസലഹരി മാഫിയ സംഘത്തുലുള്ളവർ 2010ലാണ് വിസ ഇല്ലാതെ ഇന്ത്യയിൽ എത്തിയത്. ആദ്യം എത്തിയത് ഡേവിഡ് ജോൺ എന്നയാളാണ്. ഡേവിഡ് ന്റെ സഹായത്തോടെയാണ് ഹെന്ററി, റുമാൻസ് എന്നിവർ ഇന്ത്യയിലേക്ക് എത്തിയത്. ഡേവിഡിനു നൈജീരിയൻ...

Read More

വയനാട്ടിൽ ബിജെപി നേതാവിന്‍റെ വീടിന്റെ വാതിലിന് തീയിട്ട് മോഷണം

by on August 26, 2025 0 In Uncategorized

വയനാട് ബത്തേരിയിൽ വാതിലിന് തീയിട്ട് മോഷണം. സുൽത്താൻബത്തേരി കോട്ടക്കുന്ന് ശാന്തിനഗർ ഹൗസിംഗ് കോളനിയിലാണ് മോഷണം നടന്നത്. ബിജെപി നേതാവ് പി സി മോഹനൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ആറു ദിവസമായി ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. കോഴിക്കോടുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. സുൽത്താൻബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.

Read More

ഓണം വരവായി; തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര ഇന്ന്

by on August 26, 2025 0 In Uncategorized

കാർഷികസമൃദ്ധിയുടെ ഓർമകൾ ഉണർത്തി ഒരു ഓണക്കാലം കൂടി. ഇന്ന് ചിങ്ങമാസത്തിലെ അത്തം നാൾ. ലോകം മുഴുവനുമുള്ള മലയാളികൾ അത്തം നാൾമുതൽ പൂക്കളം ഇടുന്നു. അത്തം നാളിലാണ് ഓണാഘോഷത്തിന് തുടക്കമാകുന്നത്. ഇന്നാണ് പ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ നിന്ന് തുടങ്ങുന്ന യാത്ര നഗരം ചുറ്റി തിരികെ സ്കൂൾ ഗ്രൌണ്ടിലെത്തുമ്പോൾ ഘോഷയാത്ര അവസാനിക്കും. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന ഘോഷയാത്രയിൽ ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും മറ്റ് കലാരൂപങ്ങളുമായി സംസ്ഥാനത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള കലാകാരൻമാർ പങ്കെടുക്കും. അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച്...

Read More

ദർഷിതയെ സുഹൃത്ത് കൊലപ്പെടുത്തിയത് ആസൂത്രിതമായി; ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമാക്കി മാറ്റാൻ ശ്രമിച്ചു

by on August 25, 2025 0 In Uncategorized

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കണ്ണൂർ കല്യാട്ടേ സുമലതയുടെ വീട്ടിൽനിന്ന് 30 പവന്റെ സ്വർണാഭരണങ്ങളും 4 ലക്ഷം രൂപയും കാണാതായത്. പിന്നാലെ മരുമകൾ ദർഷിതയെയും കാണാതായിരുന്നു. ഇന്നലെയാണ് ഇവരെ കർണാടകയിലുള്ള സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിക്രൂരമായിട്ടാണ് 22 കാരൻ സിദ്ധരാജു ദർഷിതയെ കൊലപ്പെടുത്തിയത്. മൊബൈൽ ചാർജറിൽ ഘടിപ്പിച്ച ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ചാണ് ഇയാൾ കൊലപാതകം നടത്തിയത്. ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ...

Read More

ഗർഭഛിത്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദ സംഭാഷണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പൊലീസിൽ പരാതി

by on August 25, 2025 0 In Uncategorized

തിരുവനന്തപുരം: ലൈംഗീകാതിക്രമ ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പൊലീസില്‍ പരാതി. ഗര്‍ഭഛിത്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. പൊതുപ്രവര്‍ത്തകനായ പി എം സുനില്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. യുവതിയെ കൊലപ്പെടുത്തുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തുന്നത് സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നിലെ ക്രിമിനല്‍ സംഘത്തെക്കുറിച്ചും അന്വേഷിക്കണമെന്നും പി എം സുനിൽ പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി മധ്യമങ്ങള്‍ പുറത്തുവിട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ...

Read More

‘രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹം, രാജിവയ്ക്കണമെന്ന അഭിപ്രായമില്ല’; കെ സുധാകരൻ

by on August 25, 2025 0 In Uncategorized

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹം ചെയ്യുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന അഭിപ്രായമില്ല. വനിതാ നേതാക്കൾ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തെ കുറിച്ച് അറിയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ സസ്പെൻഡ് ചെയ്തത്. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിൽ...

Read More