July 17, 2026
  • July 17, 2026

‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

by on July 11, 2025 0 In Uncategorized

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതെന്ന കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. ഇതോടെ രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധനൊഴുക്ക് നിലച്ചു. റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷന്‍ലൂടെയാണ് ഈ നിഗമനത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നാലെ AI 171 വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈല്‍ ആക്ടിവേറ്റ് ചെയ്തിരുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. വിമാനത്തിന് ആവശ്യമായ ഉര്‍ജ്ജം നഷ്ടമാകുന്ന ഘട്ടത്തിലാണ് RAT ആക്ടിവേറ്റ് ചെയുന്നത്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ...

Read More

പി എം ഹാഷിം അനുസ്മരണം

by on July 11, 2025 0 In Uncategorized

ന്യൂമാഹി : പഞ്ചായത്ത് മുൻ പ്രസിഡണ്ടും , സി പി ഐ എം മുൻ ലോക്കൽ സെക്രട്ടറിയും, സഹകാരിയും ന്യൂമാഹിയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി എം ഹാഷിമിൻ്റെ എട്ടാം ചരമ വാർഷികദിനത്തിൻ്റെ ഭാഗമായി അനുസ്മരിച്ചു. കിടാരൻകുന്ന് യു കെ സലീം മന്ദിരത്തിൽ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. പി പി രഞ്ചിത്ത്, ടി കെ മുഹമ്മദ് ഫിറോസ് എന്നിവർ...

Read More

‘ആരോഗ്യമേഖലയിൽ മികച്ച നേട്ടം, കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക’; സർക്കാരിനെ പ്രശംസിച്ച് ഗവർണർ

by on July 10, 2025 0 In Uncategorized

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. 2023 – 24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്.. സർക്കാരിൻ്റെ ഇടപെടലില്ലാതെ ഇത് സാധ്യമാകില്ലെന്നും ഇക്കാര്യത്തിൽ എല്ലാവരും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ഗവർണർ വ്യക്തമാക്കി. എന്നാൽ സർവകലാശാല പ്രശ്‌നങ്ങളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒറ്റവാക്കിൽ മറുപടി നൽകി. ഇവിടെ അകത്തും പലതും നടക്കുന്നുണ്ടല്ലോ, അത് കവർ ചെയ്യു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ...

Read More

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

by on July 10, 2025 0 In Uncategorized

തലശ്ശേരി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കെപിസിസി മെമ്പർ സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. ശോചനീയാവസ്ഥയിലുള്ള തലശ്ശേരി സബ് ഡിവിഷൻ സെക്ഷൻ ഓഫീസുകൾ കെ എസ് ആർ ടി സി ബസ് ഡിപ്പോയ്ക്ക് സമീപമുള്ള വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് നിർമ്മിക്കുക വാട്ടർ അതോറിറ്റിയുടെ ആസ്‌തി വക‌കൾ സംരക്ഷിക്കുക. വാടക കെട്ടിടത്തിൽ...

Read More

ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം സഹായം, മകന് സർക്കാർ ജോലിയും നൽകും; മന്ത്രിസഭാ യോഗ തീരുമാനം

by on July 10, 2025 0 In Uncategorized

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം. കുടുംബത്തിന് 10 ലക്ഷം രൂപ സഹായവും മകൻ നവനീതിന് സർക്കാർ ജോലിയും നൽകും. വീട് നിർമിച്ച് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മകൾ നവമിയുടെ ചികിത്സയും ഇതിനകം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ നടന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഓൺലൈൻ ആയി പങ്കെടുത്തു. നേരത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് ബിന്ദുവിന്റെ വീട് സന്ദർശന സമയത്ത് സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. സ്ഥിരം തൊഴിൽ...

Read More

ഡോ.മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാറുടെ ചുമതല; ഉത്തരവ് ഇറങ്ങി

by on July 10, 2025 0 In Uncategorized

ഡോ. മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാറുടെ ചുമതല നൽകി വി സി ഉത്തരവിറക്കി. നേരത്തെ ചുമതല നൽകിയിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിന്റെ ചുമതലകൾ ഹേമ ആനന്ദിനും നൽകിയിട്ടുണ്ട്. ഇതോടെ അസാധാരണമായ നടപടി ക്രമങ്ങളിലേക്കാണ് കേരള സർവകലാശാല കടക്കുന്നത്. സർവകലാശാലയുടെ താത്ക്കാലിക വി സിയായ ഡോ. സിസ തോമസ് മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നുവെങ്കിലും ഔദ്യോഗികമായി ഈ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. സർവകലാശാലയുടെ ഉദ്യോഗസ്ഥർ ഔദ്യോഗികമായി ഉത്തരവ് ഇറക്കണമെന്നായിരുന്നു അതിന് കാരണമായി...

Read More

വഡോദരയിൽ പാലം തകർന്ന സംഭവം; അപകടാവസ്ഥയിലായിരുന്ന പാലം അറ്റകുറ്റപ്പണിക്ക് ശേഷം തുറന്ന് കൊടുത്തു, വൻ അനാസ്ഥ

by on July 10, 2025 0 In Uncategorized

ഗുജറാത്ത് വഡോദരയിൽ പുഴയ്ക്ക് കുറുകെ പാലം തകർന്ന സംഭവത്തിൽ നടന്നത് വൻ അനാസ്ഥ. പാലത്തിൻറെ അപകടാവസ്ഥ മൂന്നുവർഷം മുമ്പ് തന്നെ ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. ഏകദേശം 30 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ ചെറിയ അറ്റകുറ്റപ്പണിക്ക് ശേഷം പിന്നെയും തുറന്നുകൊടുക്കുകയാണ് ഉണ്ടായത്. പുതിയപാലം പണിയാൻ തീരുമാനമായിട്ടും ഫയൽ നീങ്ങിയില്ല. 1985 ൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലമാണ്. കാലപ്പഴക്കം കാരണം പാലം അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നതാണ്. മൂന്നുവർഷം മുമ്പ് പാലത്തിന്റെ ചില ഭാഗങ്ങൾ ഇളകി മാറിയതോടെ...

Read More

സ്കൂൾ സമയമാറ്റം: സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത, ഇന്ന് സമരപ്രഖ്യാപന കൺവെൻഷൻ

by on July 10, 2025 0 In Uncategorized

സ്കൂൾ സമയം മാറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത.ഇന്ന് കോഴിക്കോട് സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍, കെ ടി ഹംസ മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടക്കും.വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെ ബാധിക്കുന്ന തരത്തിലാണ് സ്കൂൾ സമയക്രമം എന്നാണ് സമസ്തയുടെ ആരോപണം. മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂൾ സമയമാറ്റത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത പശ്ചാത്തലത്തിലാണ്...

Read More

നിമിഷ പ്രിയയുടെ വധശിക്ഷ; യമൻ കുടുംബവുമായി ബന്ധപ്പെടാനുള്ള നീക്കത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം

by on July 10, 2025 0

നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യമൻ കുടുംബവുമായി ബന്ധപ്പെടാനുള്ള നീക്കത്തിലാണെന്ന് വിദേശ കാര്യമന്ത്രാലയം ഈ മാസം 16ന് വധശിക്ഷ നടപ്പിലാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ്. യമന്‍ പൗരന്റെ കുടുംബമാണ് ധയാധനത്തില്‍ നിര്‍ണായക തീരുമാനം എടുക്കേണ്ടത്.   അതേ സമയം നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി. എംപിമാരായ ഡോ.ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, കെ.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തെഴുതി. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം...

Read More

ഇന്ന് പണിയെടുക്കാൻ പാടില്ല; പണിമുടക്കുന്നവരെ വെല്ലുവിളിച്ചാൽ പ്രതികരണം ഉണ്ടാകും’; ടി പി രാമകൃഷ്ണൻ

by on July 9, 2025 0 In Uncategorized

സംസ്ഥാനത്ത് പണിമുടക്കിനോടനുബന്ധിച്ച് വാഹനം തടയലിനെയും സംഘർഷത്തെയും ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ടിപി രാമക‍ൃഷ്ണൻ. ഇന്ന് പണിയെടുക്കാൻ പാടില്ലെന്നും പണിമുടക്കുന്നവരെ വെല്ലുവിളിച്ചാൽ പ്രതികരണം ഉണ്ടാകുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. അഞ്ചുമാസത്തോളം പ്രചാരണം നടത്തിയാണ് ഇന്ന് പണിമുടക്കിയത്. ഇടതുപക്ഷ സർക്കാരിന് തൊഴിലാളി അനുകൂല നിലപാടാണെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാറിനെ ടിപി രാമക‍ൃഷ്ണൻ തള്ളി. കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകേണ്ടത് മന്ത്രിക്കല്ല സി എം ഡി ക്കാണ്. കൂടുതൽ വിവാദത്തിന്...

Read More