January 15, 2026
  • January 15, 2026

‘ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തി; യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിച്ചു’; CEO പീറ്റർ എൽബേഴ്‌സ്

by on December 9, 2025 0 In Uncategorized

ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തിയെന്ന് സിഇഒ പീറ്റർ എൽബേഴ്‌സ്. പ്രവർത്തനങ്ങൾ സുസ്ഥിരമാണെന്നും പ്രവർത്തന തടസ്സം സംഭവിച്ചപ്പോൾ നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നുവെന്നും ഇൻഡി​ഗോ സിഇഒ പറഞ്ഞു. ലക്ഷക്കണക്കിന് യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബാഗേജുകൾ തിരികെ എത്തിച്ചു. ബാക്കിയുള്ളവർ തിരികെ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണെന്ന് ഇൻഡി​ഗോ സിഇഒ പീറ്റർ എൽബേഴ്‌സ് വ്യക്തമാക്കി. 400ഓളം വിമാന സർവീസുകൾ ആണ് ഇന്ന് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് 152 സർവീസുകളും ബാംഗ്ലൂരിൽ നിന്നുള്ള 121 സർവീസുകളും റദ്ദാക്കി. ഹൈദരാബാദ്, തിരുവനന്തപുരം,...

Read More

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ സുരേന്ദ്രൻ

by on December 9, 2025 0 In Uncategorized

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നുവെന്ന് കെ സുരേന്ദ്രൻ. ഇത്തവണ എൻഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കും. ഇത് മനസിലാക്കി യുഡിഎഫും എൽഡിഎഫും വലിയ വർഗീയ പ്രചാരണങ്ങളുമായി വന്നു. വീടുകൾ കയറി പച്ചയായ വർഗീയതയുമായി വന്നു. ഇത്ര ഗുരുതര സ്വഭാവമുള്ള പച്ചയായ വർഗീയത പറഞ്ഞ് ഇതുവരെ വോട്ട് പിടുത്തം ഉണ്ടായിട്ടില്ല. എൻഡിഎ കേന്ദ്ര സർക്കാർ നേട്ടങ്ങൾ വിശദീകരിച്ചാണ് വോട്ട് ചോദിക്കുന്നത്. ജമാ അത്തെ ഇസ്ലാമി മുന്നിൽ നിന്ന് യുഡിഎഫിന് വേണ്ടി പ്രചരണം നടത്തുന്നു. വിഡി സതീശൻ...

Read More

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

by on December 9, 2025 0 In Uncategorized

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു സംഘടനയുടേയും ഭാഗമാകാനില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സംഘടനയുടെ ഭാഗമാകില്ലെന്ന് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി. (dubbing artist bhagyalakshmi resigns from fefka) വേട്ടക്കാരനും അയാളെ പിന്തുണയ്ക്കുന്നവരുമുള്ള സംഘടനയില്‍ കുറ്റബോധമില്ലാതെ ഇരിക്കാനാകില്ലെന്നും അതിനാലാണ് രാജിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നീതിയ്ക്കും അനീതിയ്ക്കുമൊപ്പം ഒരുമിച്ച് ആര്‍ക്കും നില്‍ക്കാനാകില്ല. അതിജീവിതയ്ക്കും വേട്ടക്കാരനും ഒപ്പമെന്നാണ് ഇപ്പോഴും സിനിമാ...

Read More

ഗൂഗിള്‍ മീറ്റില്‍ വ്യാജ പോലീസ് ചമഞ്ഞു തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കമേഴ്സ്യല്‍ ബാങ്ക്

by on December 9, 2025 0 In Uncategorized

ബാങ്ക് ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടാന്‍ വ്യാജസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ കമേഴ്സ്യല്‍ ബാങ്ക്.ഉപഭോക്താക്കള്‍ക്ക് ഇ-മെയിലിലൂടെയാണ് ബാങ്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.ഖത്തര്‍ പോലീസിന്റെ വേഷവും ചിഹ്നങ്ങളും ദുരുപയോഗം ചെയ്ത് ഗൂഗിള്‍ മീറ്റില്‍ ബന്ധപ്പെട്ടാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. (Commercial Bank of Qatar warns against frauds) വീഡിയോ കോളുകള്‍ വഴി ഖത്തര്‍ പോലീസില്‍ നിന്നാണെന്ന് വ്യാജമായി അവകാശപ്പെട്ടാണ് ഇത്തരം തട്ടിപ്പുകള്‍...

Read More

കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

by on December 9, 2025 0 In Uncategorized

കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് പരിഗണിച്ച് എസ്.ഐ.ആര്‍ നടപടികളുടെ സമയ പരിധി ഒരാഴ്ചകൂടി നീട്ടിയ വിവരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടേക്കും.നിലവില്‍ ഈ മാസം 18 വരെയാണ് എന്യൂമറേഷന്‍ ഫോമുകള്‍ നല്‍കാനുള്ള സമയം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സമയപരിധി നീട്ടുന്നതിനായി സംസ്ഥാന സര്‍ക്കാരിനോട്...

Read More

ഇനി ഒരു സ്ത്രീയ്ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവരുതെന്നാണ് പ്രാര്‍ത്ഥന’; വിധി കേട്ടതിന് പിന്നാലെ ദിലീപ് പരാമര്‍ശിച്ച മഞ്ജു വാര്യരുടെ പ്രസംഗം ഇങ്ങനെ

by on December 8, 2025 0

നടിയെ ആക്രമിച്ച കേസിലെ വിധി വന്നിരിക്കുകയാണ്. പള്‍സർ സുനി ഉള്‍പ്പെടെയുള്ള ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് ആണ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ എല്ലാവരും കാത്തിരുന്ന ദിലീപിന്റെ വിധി മറിച്ചായിരുന്നു ദിലീപ് ഉള്പെടെ കേസിലെ നാലുപ്രതികളെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താല്‍ ആണ് കോടതിയുടെ ഈ വിധി. വിധി കേട്ടതിന് ശേഷം പുറത്തിറങ്ങിയ ദിലീപ് ആദ്യം തന്നെ പറഞ്ഞത് മഞ്ജു വാര്യർക്ക് എതിരെ ആയിരുന്നു. മഞ്ജു വാര്യർ പറഞ്ഞിടത്തു നിന്നാണ് ഗൂഢാലോചന...

Read More

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

by on December 8, 2025 0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

Read More

ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ഗോപി അനുവദിച്ചിട്ടില്ല, നല്‍കിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം’; രൂക്ഷവിമര്‍ശനവുമായി മന്ത്രി ബിന്ദു

by on December 8, 2025 0

തൃശൂര്‍: വാസ്തവ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തൃശൂര്‍ എം.പി. സുരേഷ് ഗോപി ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ നാലാം നില സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച്‌ നിര്‍മ്മിച്ചതാണെന്ന് പറഞ്ഞു നടക്കുന്നത് പച്ചക്കള്ളമാണെന്നും മന്ത്രി പറഞ്ഞു. പൂർണമായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന നിര്‍മ്മിതിയാണ് ജനറല്‍ ആശുപത്രിയിലെ നവംബര്‍ ആറിന് ഉദ്ഘാടനം ചെയ്യപ്പെട്ട പ്രധാന കെട്ടിടം.   സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക...

Read More

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പള്‍സര്‍ സുനി, നടിയെ ആക്രമിച്ച കേസില്‍ അതിനിര്‍ണായക വിധി അറിയാൻ മണിക്കൂറുകള്‍ മാത്രം; ഉറ്റുനോക്കി രാജ്യം

by on December 8, 2025 0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാജ്യം ഉറ്റുനോക്കുന്ന നി‍ർണായക വിധി ഇന്നുണ്ടാകും. എട്ടാം പ്രതി നടൻ ദിലീപ് അടക്കം പത്തു പ്രതികള്‍ കുറ്റക്കാരണോ എന്നത് സംബന്ധിച്ച്‌ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി 11 മണിക്ക് ശേഷം ഉത്തരവ് പറയും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും...

Read More

പ്രഭാത നടത്തവുമായി യുഡിഎഫ്

by on December 7, 2025 0 In Uncategorized

പ്രഭാത നടത്തവുമായി യുഡിഎഫ് കടുവത്തൂർ : തെരഞ്ഞെടുപ്പിൽ വോട്ടർമാരെ നേരിൽ കാണാൻ അതിരാവിലെ തന്നെ പ്രഭാത നടത്തവുമായി യുഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി. പാനൂർ മേഖലയിലാണ് ഇത്തരം പ്രഭാത നടത്തം സംഘടിപ്പിച്ചത്. കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ സ്ഥാനാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രഭാത നടത്തത്തിൽ നൂറു കണക്കിനാളുകൾ പങ്കാളികളായി. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വി കെ ഷിബിന, എംഎസ്എഫ് സംസ്ഥാന ട്രഷറർ സി കെ നജാഫ്, സി.പുരുഷമാസ്റ്റർ,...

Read More