January 15, 2026
  • January 15, 2026

സൈബര്‍ അതിക്രമ കേസ്; രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

by on December 5, 2025 0 In Uncategorized

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ യുവതിക്ക് നേരെയുണ്ടായ സൈബര്‍ അതിക്രമ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലല്ലെന്നും രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ അടക്കം രാഹുല്‍ ഈശ്വറിന്റെ ഇടപെടല്‍ ഉണ്ടാകും എന്നാകും പ്രോസിക്യൂഷന്‍ വാദം....

Read More

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസു ഹൈക്കോടതിയിലേക്ക്; ഇന്ന് ജാമ്യഹര്‍ജി സമര്‍പ്പിക്കും

by on December 5, 2025 0 In Uncategorized

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു ഹൈക്കോടതിയിലേക്ക്. ഇന്ന് ജാമ്യഹര്‍ജി സമര്‍പ്പിക്കും. ഉദ്യോഗസ്ഥര്‍ അയച്ച ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് വിടുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അത് സ്വാഭാവിക നടപടി മാത്രമെന്നാണ് വാസുവിന്റെ വാദം. സ്വര്‍ണ്ണം നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.അതിനിടെ, എഫ്‌ഐആര്‍ ആവശ്യപ്പെട്ട് ഇഡി കൊല്ലം വിജിലന്‍സ് കോടതിയെ ഇന്ന് സമീപിക്കും. എന്‍.വാസുവിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും....

Read More

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

by on December 4, 2025 0 In Uncategorized

കൊച്ചി : ‘കാലിന് ഇപ്പോൾ എങ്ങനെയുണ്ട്?’-മമ്മൂട്ടി ചോദിച്ചു. സന്ധ്യയുടെ കണ്ണുകൾ നിറഞ്ഞു. അപ്പോൾ മമ്മൂട്ടി പറഞ്ഞു: ‘എല്ലാം ശരിയാകും, കൂടെ ഞങ്ങളൊക്കെയുണ്ട്…കൃത്രിമക്കാലിനുള്ള സംവിധാനം ഏർപ്പാടാക്കാം…’ അപ്പോൾ സന്ധ്യ കരഞ്ഞത് ഒരുപക്ഷേ വലിയൊരു ആശ്വാസതീരത്തെത്തിയതുപോലെ തോന്നിയതുകൊണ്ടാകും. ഒക്ടോബർ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്ധ്യ ബിജുവിന്റെ ഇടതുകാൽ മുട്ടിന് മുകളിൽവച്ച് നീക്കം ചെയ്യേണ്ടിവന്നിരുന്നു. സന്ധ്യയുടെ സുഖവിവരം അറിയുന്നതിനാണ് മമ്മൂട്ടി ഫോണിൽ വിളിച്ചത്. രാജഗിരി ആശുപത്രി വൈസ് പ്രസിഡന്റ്(ഹെൽത്ത്...

Read More

ഒരു ഡിസംബർ നാലിന് എംഎൽഎ, ഒരു വർഷത്തിനിപ്പുറം അതേ ദിനത്തിൽ പാർട്ടിക്ക് പുറത്തേക്ക്; രാഹുലിന്‍റെ ‘ വിധി’

by on December 4, 2025 0 In Uncategorized

തിരുവനന്തപുരം: കോൺഗ്രസിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന യുവ നേതാക്കളിലൊരാളാണ് ലൈംഗിക പീഡന പരാതിക്ക് പിന്നാലെ പാർട്ടിയിൽനിന്നും പുറത്താക്കപ്പെടുന്ന രാഹുൽ മാങ്കൂട്ടത്തിൽ. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിസന്ധിയുടെ കയത്തിലാഴ്ത്തുന്ന കേസുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത്. ലൈംഗിക പീഡന പരാതിയിൽ പാർട്ടി രാഹുലിനെ പുറത്താക്കുമ്പോൾ അത് അദ്ദേഹം എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാണ് എന്നതാണ് ശ്രദ്ധേയം. കെഎസ്‌യുവിന്റെ കൊടിപിടിച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച രാഹുൽ പാലക്കാട് നിന്ന് നിയമസഭയിലേക്ക് അൻപത്തി എട്ടായിരത്തിലധികം വോട്ട് നേടിയാണ് വിജയം സ്വന്തമാക്കിയത്....

Read More

‘രാഹുലിന്റെ ഇരയെന്ന് വിശേഷിപ്പിക്കരുത്, ഞാൻ പ്രതിരോധിച്ചു’; ഷാഫിക്കെതിരേ ഷഹനാസ്, വാട്‌സാപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി

by on December 4, 2025 0 In Uncategorized

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചത് ഷാഫി പറമ്പില്‍ എന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് സഹയാത്രികയായ എം.എ. ഷഹനാസ്. പുച്ഛത്തോടെയാണ് ഷാഫി പരാതിയെ കണ്ടതെന്നും ഷഹനാസ് പറഞ്ഞു. ”രാഹുലിന്റെ ഇരയെന്ന് എന്നെ വിശേഷിപ്പിക്കരുത്. അദ്ദേഹം എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. അനേകം സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ ഇടയില്‍ എന്നോടും പെരുമാറിയിട്ടുണ്ട്. പക്ഷേ, അതിനെ പ്രതിരോധിക്കാന്‍ ആര്‍ജവമുള്ള ഒരുസ്ത്രീയാണ് ഞാന്‍. അതിനെ ഞാന്‍ പ്രതിരോധിച്ചിട്ടുണ്ട്. അതുമാത്രമല്ല, അന്നത്തെ എംഎല്‍എയായിരുന്ന, നിയമസഭയില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ഷാഫി പറമ്പിലിനോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. രാഹുലിനെ...

Read More

സർക്കാർ തീയറ്ററുകളിലെ CCTV ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ; അന്വേഷണം

by on December 4, 2025 0 In Uncategorized

സംസ്ഥാന സർക്കാരിന്റെ സിനിമാ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ. ചലച്ചിത്ര വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പെയ്ഡ് സൈറ്റുകളിൽ അടക്കം പ്രചരിക്കുന്നത്. സംഭവത്തിൽ സൈബര്‍ സെല്ലും കെ എസ് എഫ് ഡി സി യും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലൂടെ വിശദവിവരങ്ങൾ പുറത്തു വരുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു  പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന, കാണികളുടെ ദൃശ്യങ്ങളാണ് പോൺ സൈറ്റുകൾ, അശ്ലീല...

Read More

ഭാരതീയ ഹ്യുമൻ റൈറ്റ് സ് ഫോറം കണ്ണൂർ ജില്ലാ കമ്മറ്റി മനുഷ്യാവകാശ ദിനം ആചരിച്ചു.

by on December 4, 2025 0 In Uncategorized

ഡിസംബർ 10 ആഗോള മനുഷ്യാവകാശ ദിനാചരണത്തിൻ്റെ ഭാഗമായി കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സിൽ മനുഷ്യാവകാശ ദിനമാചരിച്ചു.ജില്ലാ ചെയർമാൻ റിട്ട: ലെഫ്റ്റനൻ്റ് കേണൽ കെ ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോളേജ് ചെയർമാൻ ശ്രീ അനിൽകുമാർ ഉൽഘാടനം ചെയ്തു.ഭരണഘടനയും അവകാശങ്ങളും എന്ന വിഷയത്തിൽ ഭാരതിയ ഹ്യുമൻ റൈറ്റ്സ് ഫോറം സംസ്ഥാന ചെയർമാൻ പി.കെ പത്മനാഭൻ ക്ളാസെടുത്തു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ചീഫ് കെ.കെ. ശ്രീകുമാർ സ്വാഗതം പറഞ്ഞു.സംസ്ഥാന ഓർഗനൈസർ സൂരജ് കല്ലുവളപ്പിൽ ആമുഖഭാഷണം നടത്തി.

Read More

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി ; കേരള സർവകലാശാല പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച

by on December 4, 2025 0 In Uncategorized

കേരള സർവകലാശാല പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. BSC ബോട്ടണിയിലെ അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകി. പരീക്ഷ കൺട്രോളർ അധികൃതരോടെ വിശദീകരണം തേടി. ഇന്നലെ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്.എൻവയൺമെൻ്റൽ സ്റ്റഡീസ് എന്ന വിഷയത്തിലാണ് 2024 ൽ അച്ചടിച്ച അതെ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചത്. 2024 ഡിസംബറിലെ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും അതേപടി ആവർത്തിച്ചിട്ടുണ്ട്. പരിശോധിച്ചതിനുശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. പരീക്ഷ റദ്ദാക്കാനാണ് സാധ്യത....

Read More

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ കൂടിയിരിപ്പ് സംഘടിപ്പിച്ചു:-

by on December 4, 2025 0 In Uncategorized

കോഴിക്കോട് ജില്ലയിൽ ഹരിത കർമ്മ സേന പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാതിൽപ്പടി സേവനം 100% ഉറപ്പുവരുത്തുന്നതിനും മുഴുവൻ വീടുകളിൽ നിന്നും കടകളിൽ നിന്നും പ്രതിമാസ യൂസർ ഫീ ഹരിത കർമ്മ സേനക്ക് ലഭിക്കുന്നതിനുവേണ്ടി കുന്ദ മംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ കൂടിയിരുപ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന ജില്ലാതല അവലോകന യോഗത്തിൽ യൂസർ ഫീ കലക്ഷനിൽ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേക്കാൾ പുറകിലായതിനാലാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ കൂടിയിരിപ്പ് പ്രത്യേകമായി കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ വിളിച്ചു...

Read More

ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസ്; എ പത്മകുമാർ വീണ്ടും പ്രതി

by on December 4, 2025 0 In Uncategorized

ശബരിമല സ്വർണക്കൊള്ളയിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാർ പ്രതി. പത്മകുമാറിൻ്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്ന് എസ് ഐ ടി കണ്ടെത്തിയതിന് പിന്നാലെ എസ് ഐ ടി പ്രതിചേർത്തത്. ഡിസംബർ രണ്ടിന് എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തി എ പത്മകുമാറിനെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലാണ് എ പത്മകുമാർ അറസ്റ്റിലായത്....

Read More