January 15, 2026
  • January 15, 2026

ടി.കെ. ഗോപിനാഥിൻ്റെ ഫോട്ടോ പ്രദർശനം തുടങ്ങി

by on December 2, 2025 0 In Uncategorized

മയ്യഴി :പള്ളൂർ പ്രിയദർശിനി യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ മയ്യഴിമേളം സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി പള്ളൂർ കസ്തൂർബാ ഗാന്ധി ഹൈസ്കൂളിൽ ഫോട്ടോ പ്രദർശനം തുടങ്ങി. ചിത്രകാരനും ഫോട്ടോഗ്രാഫറും തലശ്ശേരി വിദ്യാഭ്യാസ ജില്ലാ സ്കൗട്ട് ആൻഡ് ഗൈഡ് അസി. കമ്മീഷണറുമായ ടി.കെ. ഗോപിനാഥിന്റെ – തൊഴിലും ജീവിതവും കലയും ജീവിതവും – എന്ന പേരിലുള്ള ഫോട്ടോകളുടെ പ്രദർശനമാണ്. വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ഉദ്ഘാടനം ചെയ്തു. രമേശ് പറമ്പത്ത് എം.എൽ.എ, സത്യൻ കേളോത്ത്, ആനന്ദ കുമാർ പറമ്പത്ത്,...

Read More

ഇന്ന് 54-ാമത് യുഎഇ ദേശീയ ദിനം; വിപുലമായ ആഘോഷ പരിപാടികള്‍

by on December 2, 2025 0 In Uncategorized

ഇന്ന് 54-ാമത് യുഎഇ ദേശീയ ദിനം. രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈദ് അല്‍ ഇത്തിഹാദ് എന്ന പേരിലാണ് ആഘോഷങ്ങള്‍.54 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിസംബര്‍ 02ന് അന്ന് നാട്ടുരാജ്യങ്ങളായ കിടന്നിരുന്ന വിവിധ പ്രദേശങ്ങള്‍ ഒരുമിച്ച് ഒരൊറ്റമനസോടെ മുന്നോട്ട് നടക്കാന്‍ തീരുമാനിച്ചു. ബ്രിട്ടന്റെ അധീനതയിലായിരുന്ന ട്രഷ്യല്‍ സ്റ്റേറ്റുകള്‍ എന്നറിയപ്പെട്ടിരുന്ന ആ പ്രദേശം അന്നുമുതല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. അന്നത്തെ അബുദാബി ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ...

Read More

വീണ്ടും തിരക്കിൽ സന്നിധാനം; ഇന്നലെ 90,000-ഓളം പേർ മല ചവിട്ടി

by on December 2, 2025 0 In Uncategorized

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ 90,000-ഓളം പേർ മല ചവിട്ടി. പമ്പയിലെയും സന്നിധാനത്തെയും തിരക്കനുസരിച്ചാണ് കൂടുതൽ പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കുക. പുലർച്ചെ നട തുറന്നത് മുതൽ തീർത്ഥാടകരുടെ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ദർശനത്തിനുള്ള തിരക്കു കുറഞ്ഞത്. ശനിയും ഞായറും ഇത് തുടർന്നു. തീർഥാടനം തുടങ്ങി 16 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13.36 ലക്ഷമായി ഉയർന്നു. എഡിജിപി എസ്.ശ്രീജിത്ത് സന്നിധാനത്ത്...

Read More

കേരളത്തില്‍ എച്ച്‌ഐവി ബാധിതര്‍ കൂടൂന്നു: ജെൻസികളിൽ രോഗബാധിതരുടെ എണ്ണം 15.4% ആയി ഉയര്‍ന്നു

by on December 1, 2025 0 In Uncategorized

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ഓരോ മാസവും ശരാശരി 100 പുതിയ എച്ച്‌ഐവി അണുബാധിതരുണ്ടാകുന്നു എന്നാണ് കേരളാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. പുതുതായി എച്ച്‌ഐവി ബാധിതരാകുന്നവരില്‍ 15 മുതല്‍ 24 വരെ പ്രായമുളളവരുടെ എണ്ണം കൂടിവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ യഥാക്രമം 9, 12, 14.2 ശതമാനമായിരുന്നു വര്‍ധന. അത് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവില്‍ 15.5 ശതമാനമായി വര്‍ധിച്ചുവെന്നാണ്...

Read More

അരവണ വരുമാനം 47 കോടി, ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

by on December 1, 2025 0 In Uncategorized

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനം വർധന....

Read More

യുഡിഎഫ് കുടുംബസംഗമം

by on December 1, 2025 0 In Uncategorized

കോടിയേരി യുഡിഎഫ് കോടിയേരി മേഖല കുടുംബ സംഗമം കല്ലിൽ താഴെയിൽ മുൻ എംപി കെ പി സി സി വൈസ് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു ചെയർമാൻ കെ ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു വി രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി അഡ്വ.സി ടി സജിത്ത്, വി സി പ്രസാദ്, കെ ശശിധരൻ മാസ്റ്റർ, വി ദിവാകരൻ മാസ്റ്റർ, പി കെ രാജേന്ദ്രൻ, സന്ദീപ് കോടിയേരി, സി പി പ്രസീബാബു,, വിജയകൃഷ്ണൻ,...

Read More

വിദ്യാർഥികൾക്ക് ദിശാബോധം നൽകുന്നതിൽ അധ്യാപകരുടെ പങ്ക് വലുത് -ഷജ്ന കരീം

by on December 1, 2025 0 In Uncategorized

മാനന്തവാടി :വിദ്യാർഥികൾക്ക് ദിശാബോധം നൽകുന്നതിൽ അധ്യാപകരുടെ പങ്ക് വലുതാണെന്ന് കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷൻ ഡിഎഫ്ഒ ഷജ്ന കരീം പറഞ്ഞു. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന വനിതാഫോറം സംഘടിപ്പിച്ച ദ്വിദിന സംസ്ഥാനതല വനിതാനേതൃസംഗമം “ധ്വനി 2025” മാനന്തവാടി വയനാട് സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.വ്യക്തിയുടെ കഴിവ് വളർന്നുകൊണ്ടിരിക്കുന്ന ഘട്ടമാണ് വിദ്യാഭ്യാസ കാലം. വിദ്യാഭ്യാസമെന്നത് നിശ്ചലമായ ഒന്നല്ല; പുഴപോലെ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്.ഈ പുഴയുടെ ഒഴുക്കിനെ നിയന്ത്രിച്ചുകൊണ്ടും, ദിശ നിർണയിച്ചുകൊണ്ടും വിദ്യാർഥികളെ നേർവഴിക്ക് നയിക്കുന്നവരാണ് അധ്യാപകർ.കഴിഞ്ഞ...

Read More

യു.ഡി.എഫ് ഇളവന കുടുംബ സംഗമം

by on December 1, 2025 0 In Uncategorized

മുഴപ്പിലങ്ങാട് :യു.ഡി.എഫ് ഇളവന കുടുംബ സംഗമം കോൺഗ്രസ് നേതാവ് മമ്പറം ഉദ്ഘാടനം ചെയ്തു. സി.എം.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സിക്രട്ടറി ഇ. ആർ. വിനോദ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് നേതാവ് റോഷ്നി ഖാലിദ്, പുതുക്കുടി ശ്രീധരൻ, ഷമേജ് പെരളശ്ശേരി, അഷറഫ്, ജില്ല കൗൺസിൽ സ്ഥാനാർത്ഥി ജ്യോതി ജഗദീഷ്, സി.പ്രകാശൻ, എൻ.പി. ചന്ദ്രദാസ്, എൻ.പി. വിജേഷ്, രാജീവൻ മമ്മാക്കുന്ന് എന്നിവർ സംസാരിച്ചു.

Read More

‘ഒരു പെൺകുട്ടിയും എനിക്കെതിരെ പരാതി നൽകിയിട്ടില്ല, അവിഹിതമായ മാർഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ല; എല്ലാം സധൈര്യം നേരിട്ടു’; രാജ് മോഹൻ ഉണ്ണിത്താൻ

by on December 1, 2025 0 In Uncategorized

ജോൺ ബ്രിട്ടാസിന് മറുപടിയുമായി രാജ് മോഹൻ ഉണ്ണിത്താൻ എം പി. ബ്രിട്ടാസിന് തന്നോട് ഇത്രമേൽ ഇഷ്ടമുണ്ടെന്ന് കഴിഞ്ഞ ദിവസം അറിഞ്ഞു. ബ്രിട്ടാസിന്റെ പാർട്ടിയാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചത്. സകല വിചാരണയും താൻ നേരിട്ടു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് തനിക്കറിയാം. ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ല. അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ല. താൻ ആൾക്കൂട്ട വിചാരണ നേരിട്ടു. എല്ലാം സധൈര്യം നേരിട്ടു. അന്നും ഇന്നും കുടുംബം ഒപ്പമുണ്ടെന്നും രാജ് മോഹൻ...

Read More

കിഫ്ബി മസാലബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്, നടപടി ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടി

by on December 1, 2025 0 In Uncategorized

കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസയച്ചു. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. നോട്ടീസിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകണം. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന...

Read More