April 26, 2026
  • April 26, 2026

പി എം ശ്രീ വിവാദം എല്ലാം അവസാനിച്ചു, കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കേണ്ട: വി ശിവൻകുട്ടി

by on October 31, 2025 0 In Uncategorized

പി എം ശ്രീ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചുവെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ടിൻ്റെ കാര്യത്തിൽ ഒരു വിവരവും കിട്ടിയിട്ടില്ല. മന്ത്രിസഭാ ഉപസമിതി യോഗതീയതി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. SSK ഫണ്ടുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ല. ഉപസമിതി പരിശോധിക്കും. നിലവിൽ ഉപസമിതി നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടില്ല. നേതാക്കന്മാരുടെ പരാമർശത്തിൽ, എല്ലാം അവസാനിച്ചു. കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കണ്ട. ചട്ടിയും കലവും ആകുമ്പോ തട്ടിയും മുട്ടിയും ഇരിക്കും. അതൊക്കെ എല്ലായിടത്തും ഉണ്ടാവുന്നത് അല്ലേ. പി എം...

Read More

‘ന്യൂയോർക്കിലുള്ള കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെട്ടു’; ചർച്ചയായി ദോഹയിലെ മുഖ്യമന്ത്രിയുടെ പരാമർശം

by on October 31, 2025 0 In Uncategorized

കേരളത്തിലെ റോഡുകളുടെ മഹത്വം ഉദ്ഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ റോഡുകളുടെ അവസ്ഥ ഇപ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്ന നിലയിലാണെന്നും വിദേശത്ത് ജീവിക്കുന്ന മലയാളികൾ പോലും നാട്ടിലെത്തിയാൽ കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഖത്തറിൽ ‘മലയാളോത്സവം 2025’ന്റെ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടിപോലും കേരളത്തിലെ റോഡുകൾ കണ്ട് ഞെട്ടിയെന്നും, കേരളത്തിലേതുപോലുള്ള റോഡുകൾ ന്യൂയോർക്കിലും ഇല്ലെന്ന് കുട്ടി വന്ന് തന്നോട് പറഞ്ഞെന്നും...

Read More

ഫണ്ട് ലഭിച്ചില്ല; പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന

by on October 31, 2025 0 In Uncategorized

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന. എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 320 കോടി രൂപ ബുധനാഴ്ച ആയിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.പാഠപുസ്ത പരിഷ്‌കരണം, വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം, വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഈ ഫണ്ടിനെ ആശ്രയിച്ചിരിക്കുന്നുണ്ട്. കഴിഞ്ഞ 2022, 2023, 2024 കാലഘട്ടത്തിലെ ഫണ്ടാണ് ഇപ്പോഴും കിട്ടാത്ത സാഹചര്യം ഉള്ളത്. ഇത് കിട്ടാതിരുന്നിട്ട് പോലും വിദ്യാഭ്യാസ...

Read More

രണ്ട് വള്ളത്തിൽ ചവിട്ടരുത്, സർക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല: പ്രിയങ്ക ഗാന്ധി

by on October 30, 2025 0 In Uncategorized

പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. സർക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. രണ്ട് വള്ളത്തിൽ ചവിട്ടരുതെന്ന് പ്രിയങ്ക വിമർശിച്ചു. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണം. അവരുടെ നിലപാട് എന്താണെന്ന് അവർ തന്നെ വ്യക്തമാക്കണം. ഒരു സ്റ്റെപ്പ് മുന്നോട്ടും മറ്റൊന്ന് പുറകോട്ടും ആകാൻ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പ് വെച്ചത് സിപിഐഎം ബിജെപി ധാരണയായിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവർത്തിച്ചു....

Read More

“ചൊക്ലിയുടെ വികസന മുരടിപ്പിന്റെ മൂന്ന് പതിറ്റാണ്ട് “ വാഹന പ്രചരണ ജാഥ നടത്തി.

by on October 30, 2025 0 In Uncategorized

ചൊക്ലി, ചൊക്ലി – ഒളവിലം മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചൊക്ലിയുടെ വികസന മുരടിപ്പിന്റെ മൂന്ന് പതിറ്റാണ്ട് “ എന്ന മുദ്രാവാക്യമുയർത്തി പിടിച്ചു കൊണ്ട് പഞ്ചായത്തിലെ 25 കേന്ദ്രങ്ങളിലൂടെ വാഹന പ്രചരണ ജാഥ നടത്തി. രാവിലെ 9 മണിക്ക് മൊന്തലിൽ കെ പി സി സി ട്രഷറർ വി എ നാരായണൻ ജാഥ നായകരായ അഡ്വ അരുൺ സി ജി , ഉദയൻ ചൊക്ലി, പ്രമോദ് എം പി എന്നിവർക്ക് പതാക കൈമാറി ഫ്ലാഗ്...

Read More

9 മാസമായി സമരം ചെയ്യുന്ന ആശാവർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നു, 238 ൽ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്; ജെബി മേത്തർ

by on October 30, 2025 0 In Uncategorized

9 മാസമായി സമരം ചെയ്യുന്ന ആശ വർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. 238 ൽ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്. സമരത്തിൻ്റെ തുടക്കം മുതൽ അടിച്ചമർത്താൻ ശ്രമം നടക്കുന്നുവെന്നും ജെബി മേത്തർ ആരോപിച്ചു. അവർക്ക് നേരിടേണ്ടി വന്നത് അനീതി. മുഖ്യമന്ത്രിയുടെ വീണാ ജോർജിന് വേണ്ടിയും ഫ്ലെക്സ് വയ്ക്കാനുള്ള ശബ്ദ സംഭാഷണം കേട്ടു. അത് അവർക്ക് നേരിടേണ്ടി വന്ന അവഹേളനം.PM ശ്രീ ഫണ്ടിനായി ഒപ്പു വെയ്ക്കുന്ന കേരളം, ആശമാരുടെ...

Read More

ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ള; പ്രധാന ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികൾ പിടിയിൽ

by on October 30, 2025 0 In Uncategorized

]ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ളയിൽ അഞ്ച് പ്രതികൾ കൂടി പിടിയിൽ. പ്രധാന ആസൂത്രകൻ ഉൾപ്പെടെയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പാരീസിൽ വച്ചാണ് പ്രതികൾ പിടിയിലായത്. നേരത്തെ രണ്ട് പ്രതികളെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം മോഷണംപോയ ആഭരണങ്ങൾ ഇതുവരെ പിടിച്ചെടുത്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് പട്ടാപകൽ വെറും ഏഴ് മിനിറ്റുകൾക്കുള്ളിലാണ് അമൂല്യരത്നങ്ങൾ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കളവ് പോയത്. 88 മില്യൺ യൂറോ വിലമതിക്കുന്ന...

Read More

അനന്തപുരം പൊട്ടിത്തെറി; ഫാക്ടറി പ്രവർത്തിച്ചത് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ

by on October 30, 2025 0 In Uncategorized

കാസർഗോഡ് അനന്തപുരത്ത് പൊട്ടിത്തെറിയുണ്ടായ ഫാക്ടറി പ്രവർത്തിച്ചത് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് പ്രാഥമിക റിപ്പോർട്ട്. ബോയിൽ ഓപ്പറേറ്റർക്ക് ലൈസൻസ് വേണമെന്ന നിർദ്ദേശം ലംഘിക്കപ്പെട്ടു. അപകട സാധ്യതയുണ്ടെന്ന തൊഴിലാളികളുടെ മുന്നറിയിപ്പ് പോലും അവഗണിച്ചെന്നും റിപ്പോർട്ടിലുണ്ട്. അപകടം നടന്നയുടൻ തൊഴിലാളികൾ ആംബുലൻസിനായി കരയുന്ന ദൃശ്യങ്ങൾ  ലഭിച്ചു. 27ന് വൈകിട്ട് ആറരയോടെയാണു വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഡെക്കർ പാനൽ ഇൻഡസ്ട്രീസ് പ്ലൈവുഡ് ഫാക്ടറിയിലെ ബോയ്‌ലർ സ്ഫോടനം നടന്നത്. ഒരാൾ മരിക്കുകയും 8 തൊഴിലാളികൾക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. അസം ഉദയ്ഗുരി ബിസ്‍ഖുട്ടി ചെങ്കൽമറെയിലെ...

Read More

കാഞ്ചീപുരത്ത് വൻ കവർച്ച; 4.5 കോടി കവർന്ന അഞ്ച് മലയാളികൾ അറസ്റ്റിൽ

by on October 30, 2025 0 In Uncategorized

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നാലരക്കോടി രൂപ കവർന്ന കേസിൽ 5 മലയാളികൾ അറസ്റ്റിൽ. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളാണ് പിടിയിലായത്. മുംബൈ സ്വദേശിയുടെ കാർ തടഞ്ഞാണ് കവർച്ച. മുംബൈ ബോർവാലി സ്വദേശിയായ ജതിന്റെ പരാതിയിലാണു നടപടി. പ്രതികളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളും വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ഓഗസ്റ്റ് 20-നായിരുന്നു ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കോടികള്‍ കവര്‍ന്നത്. മഹാരാഷ്ട്രയിലെ പാഴ്സല്‍ സര്‍വീസ് സ്ഥാപനത്തിന്റെ കാറില്‍ കൊണ്ടുപോവുകയായിരുന്ന പണം കാഞ്ചീപുരം ജില്ലയിലെ ആറ്റുപത്തൂരില്‍വെച്ചായിരുന്നു സംഘം തട്ടിയെടുത്തത്. ബംഗളൂരുവില്‍...

Read More

വാഗ്ഭടാനന്ദൻ എല്ലാറ്റിനും മീതെ മനുഷ്യത്വത്തെ പ്രതിഷ്ഠിച്ച മഹാ ഗുരു: കടകംപള്ളി

by on October 30, 2025 0 In Uncategorized

തിരുവനന്തപുരം:ഏതിന്റെപേരിലാക്കെയാണോ നാം ഇന്ന് അഭിമാനിക്കുന്നത് , അതിന്റെയെല്ലാം നേരവകാശിയായിരുന്നുസൂര്യശോഭയോടെ ഇന്നും പ്രകാശം ചൊരിയുന്ന വാഗ്ഭടാനന്ദ ഗുരുവെന്ന് കടകംപള്ളി സുരേന്ദ്രൻ എം എൽ എ അഭിപ്രായപ്പെട്ടു. അദ്വൈതം പോലുള്ള ഗഹനമായ ദർശനങ്ങളെ സാധാരണക്കാർക്ക് മനസ്സിലാക്കിക്കൊടുത്ത മഹാഗുരുക്കന്മാരാണ് ശ്രീനാരായണഗുരുവും, വാഗ്ഭടാനന്ദ ഗുരുവും. ഇരുവരും എല്ലാറ്റിനും മുകളിൽ മാനുഷികതയെ പ്രതിഷ്ഠിച്ചവരായിരുന്നു. നിന്നിൽ തന്നെയാണ് ഈശ്വര ചൈതന്യമെന്ന് ഇരുവരും ഉദ്ബോധിപ്പിച്ചു. കേരള സർക്കാർ സാംസ്കാരിക കാര്യവകുപ്പ്, പെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന- തീർത്ഥാടന കേന്ദ്രം,എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഗ്ഭടീയം – 2025...

Read More