April 21, 2025
  • April 21, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • വേങ്ങാട് കൊപ്ര മിൽ കത്തി നശിച്ചു അരകോടിയുടെ നഷ്ടം

വേങ്ങാട് കൊപ്ര മിൽ കത്തി നശിച്ചു അരകോടിയുടെ നഷ്ടം

By editor on January 19, 2023
0 172 Views
Share

കൂത്തുപറമ്പ: വേങ്ങാട് ഊർപ്പള്ളിയിൽ കൊപ്ര മില്ലിൽ തീപിടുത്തം..ജി നിലയത്തിലെ നന്ദനൻ്റെ ഉടമസ്ഥതയിലുള്ള ജെ.ജെ. ട്രേഡേർസിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലർച്ചെ 4.10 ഓടെയാണ് സംഭവം. വീടിന് സമീപം പ്രവർത്തിക്കുന്ന കൊപ്ര മില്ലിൽ സൂക്ഷിച്ച 250 ചാക്ക് കൊപ്ര,150 ചാക്ക് പിണ്ണാക്ക്, 200 ടിൻ വെളിച്ചെണ്ണ മില്ലിലെ മെഷീനറികൾ ഉൾപ്പെടെ പൂർണ്ണമായും കത്തിനശിച്ചു. അരകോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂത്തുപറമ്പ് ഫയർസ്റ്റേഷനിലെ റിജിയണൽ ഫയർ ഓഫീസർ സി.രഞ്ജിത്ത്, സ്റ്റേഷൻ ഓഫീസർ പി.സനിത്ത്, അഗ്നി സേനാ വിഭാഗമാണ് തീയണച്ചത്.

Leave a comment

Your email address will not be published. Required fields are marked *