May 6, 2026
  • May 6, 2026
Breaking News
  • Home
  • Uncategorized
  • വാഹനാപകടം: ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു

വാഹനാപകടം: ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു

By on June 6, 2025 0 111 Views
Share

നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തില്‍പ്പെട്ടു. ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈന്‍ ടോം ചാക്കോയുടെ കൈയ്ക്ക് പരുക്ക്. അപകടം, ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ. ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം.

സിപി ചാക്കോയുടെ മൃതദേഹം ധര്‍മ്മപുരി മെഡിക്കല്‍ കോളജിലാണ് നിലവിലുള്ളത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും.

എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിയുമായി ഇടിച്ചാണ് അപകടമെന്ന്
ഷൈന്‍ ടോം ചാക്കോയുടെ മാനേജര്‍ ഹുവൈസ് പറഞ്ഞു. ധര്‍മ്മപുരിക്ക് സമീപത്താണ് അപകടം. ഷൈനിനെയും പിതാവിനെയും കൂടാതെ വാഹനത്തില്‍ അമ്മയും സഹോദരനും ഉണ്ടായിരുന്നു. ഷൈനിനെ ധര്‍മ്മപുരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിലാണ് അപകടം.

Leave a comment

Your email address will not be published. Required fields are marked *