May 6, 2026
  • May 6, 2026
Breaking News
  • Home
  • Uncategorized
  • ‘വയനാട് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല, ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ കോൺഗ്രസ് തയ്യാർ’; ഷാഫി പറമ്പിൽ എം പി

‘വയനാട് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല, ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ കോൺഗ്രസ് തയ്യാർ’; ഷാഫി പറമ്പിൽ എം പി

By on April 4, 2026 0 70 Views
Share

വയനാട് കോൺഗ്രസ് ഫണ്ട് വിഷയത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. കോൺഗ്രസ് പിരിച്ച പണം കെപിസിസിയുടെ അക്കൗണ്ടിലൂടെയാണ് വന്നത്. അക്കൗണ്ടിലൂടെ അല്ലാതെ ഞങ്ങൾ പണം പിരിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

അക്കൗണ്ട് പരിശോധിച്ച് ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ പാർട്ടി തയ്യാറാണ്. കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർഥി എം ആർ ബൈജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

വയനാട് ഫണ്ടിനുവേണ്ടി പിരിച്ചതിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല.സിപിഐഎമ്മിന് അധികാരം ലഭിക്കാൻ എന്തും ചെയ്യാമെന്ന അവസ്ഥയാണ് കാണുന്നത്. കാഫിറും കൗമും ഒക്കെ പ്രചരണ ആയുധമാക്കുന്നു. സിപിഐഎമ്മിന്റെത് തരംതാണ രാഷ്ട്രീയം. അഭിമന്യുവിനെ കൊന്നവരുടെ വോട്ട് വാങ്ങാൻ സിപിഐഎമ്മിന് നാണമില്ലേ എന്നും ഷാഫി പറമ്പിൽ ചോദിച്ചു.

Leave a comment

Your email address will not be published. Required fields are marked *