April 15, 2026
  • April 15, 2026
Breaking News
  • Home
  • Uncategorized
  • കൊയപ്പാൾ മൊട്ടമ്മൽ കുടുംബ സംഗമം നടത്തി

കൊയപ്പാൾ മൊട്ടമ്മൽ കുടുംബ സംഗമം നടത്തി

By on December 17, 2025 0 169 Views
Share

കൂത്തുപറമ്പ്: കൂത്തുപറമ്പിലെ പ്രശസ്തമായ, എട്ടാം തലമുറയിൽ എത്തി നില്ക്കുന്ന കൊയപ്പാൾ മൊട്ടമ്മൽ ‘ഒരുക്കം’ കുടുംബ സംഗമം നടത്തി. ഒരുക്കത്തിന് വേണ്ടി നടത്തിയ സംഗമം വലിയ തോതിൽ പിന്നീട് നടത്തും.മൊട്ടമ്മൽ ഹാരിസിൻ്റെ വീട്ടിൽ നടന്ന ചടങ്ങ് മുതിർന്ന അംഗം സി.പി.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അഡ്വ.കുഞ്ഞിമ്മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിശദികരണ പ്രഭാഷണം മൊട്ടമ്മൽ യൂസഫ് നിർവ്വഹിച്ചു. ഉസ്മാൻ പി. വടക്കുമ്പാട്, കുഞ്ഞിമുഹമ്മദ്, അഷറഫ്, മഹമൂദ്, മൊയ്ദു എന്നിവർ സംസാരിച്ചു. ആബൂട്ടി മാസ്റ്റർ ശിവപുരം ബോധവൽക്കരണ ക്ലാസ് നടത്തി.മൊട്ടമ്മൽ അലി സ്വാഗതവും, സുബൈർ മാസ്റ്റർ നന്ദിയും പറഞ്ഞു.


തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. മുതിർന്ന കുടുബാംഗങ്ങളായ അബ്ദുല്ല, കുഞ്ഞലീമ, മൊയ്ദു എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹാരിസ് മൊട്ടമ്മൽ, ശിഹാബ് മൊട്ടമ്മൽ, യൂനുസ് കരിയാടൻ, മുസ്തഫ പ്രിയ, സനീർ മജ്ലിസ്, റഷീദ് എ ടി സി , സബീർ, മുനീർ, ജെസ്മി തുടങ്ങിയവർ നേതൃത്വം നല്കി.

Leave a comment

Your email address will not be published. Required fields are marked *