June 23, 2026
  • June 23, 2026
Breaking News
  • Home
  • Uncategorized
  • കൂടുതൽ തുറന്നു പറച്ചിലിന് ശ്വേത മേനോൻ; അമ്മയിലെ പൊട്ടിത്തെറിയിൽ 26ന് ശ്വേതയും ലക്ഷ്മിപ്രിയയും മാധ്യമങ്ങളെ കാണും

കൂടുതൽ തുറന്നു പറച്ചിലിന് ശ്വേത മേനോൻ; അമ്മയിലെ പൊട്ടിത്തെറിയിൽ 26ന് ശ്വേതയും ലക്ഷ്മിപ്രിയയും മാധ്യമങ്ങളെ കാണും

By on June 23, 2026 0 41 Views
Share

AMMA executive committee resigns| Shweta Menon resigns

അമ്മയിലെ പൊട്ടിത്തെറി, കൂടുതൽ തുറന്നു പറച്ചിലിന് ശ്വേത മേനോൻ. 26നു ശ്വേതയും ലക്ഷ്മിപ്രിയയും ഉൾപ്പെടെ മാധ്യമങ്ങളെ കാണും. അഡ്ഹോക്ക് കമ്മറ്റി പ്രവർത്തനം തുടങ്ങും മുൻപ് കൂടുതൽ വെളിപ്പെടുത്തലിന് സാധ്യത. ഇന്നലെ അമ്മയില്‍ നിന്നും മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍ രാജി വച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് മല്ലിക സുകുമാരന്‍ രാജി അറിയിച്ചത്. താന്‍ ശ്വേതയ്‌ക്കൊപ്പമാണെന്ന് അറിയിച്ചു കൊണ്ടാണ് മല്ലിക സുകുമാരന്‍ സംഘടനയില്‍ നിന്നും ഇറങ്ങിപ്പോകുന്നത്.

‘സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു അമ്മയില്‍ നിന്നും. നിന്നും….സത്യത്തിനൊപ്പം..ന്യായത്തിനൊപ്പം…ശ്വേതയ്‌ക്കൊപ്പം’ എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും മല്ലിക സുകുമാരന്‍ ശ്വേത മേനോനെ പിന്തുണച്ചിരുന്നു.

ശ്വേത മേനോന്‍ അല്ല രാജി വെക്കേണ്ടിയിരുന്നത്. ജനറല്‍ സെക്രട്ടറിയും ട്രഷററുമാണ് രാജി വെക്കേണ്ടിയിരുന്നത് എന്നാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്. പിന്നാലെയാണ് മല്ലിക സുകുമാരന്‍ താന്‍ സംഘടനയില്‍ നിന്നു തന്നെ രാജി വച്ചതായി അറിയിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *