June 15, 2026
  • June 15, 2026
Breaking News
  • Home
  • Uncategorized
  • മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്

മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്

By on June 15, 2026 0 2 Views
Share

മലപ്പുറം തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായിമയെന്ന് യൂത്ത് കോൺഗ്രസ്‌. സമാന്തര ഫ്ലാഗ് ഓഫ്‌ ഒരുക്കി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. യുഡിഎഫിന്റെയും കെഎസ്ആർടിസിയുടെയും ഭാഗത്തുനിന്ന് അവഹേളനം ഉണ്ടായതായി നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ് ചോലയിൽ വ്യക്തമാക്കി.

എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിക്ക് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് പോലും വയ്ക്കാതെ, അവഹേളിക്കുന്ന രീതി. അവഹേളനങ്ങൾ ഉണ്ടായാൽ തിരുത്തി മുന്നോട്ടു പോകാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഉള്ള മുൻകരുതലാണ് ഈ പ്രതിഷേധമെന്നും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വ്യക്തമാക്കി.

അതേസമയം സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കമായി. പ്രിയദര്‍ശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയാണ് പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര.

മന്ത്രിമാരും സംഘവും തമ്പാനൂര്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ സഞ്ചരിച്ചു. കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയായിരുന്നു ഉദ്ഘാടന സര്‍വീസിന്റെ സാരഥി. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *