June 24, 2026
  • June 24, 2026
Breaking News
  • Home
  • Uncategorized
  • സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം: പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം: പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്

By on June 24, 2026 0 21 Views
Share

fever in kerala

പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്. ദിവസവും പകർച്ചവ്യാധി കണക്കുകൾ കൈമാറാൻ, സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

നിലവിൽ സർക്കാർ പുറത്തിറക്കുന്നത് സർക്കാർ ആശുപത്രിയിലെ കണക്കുകൾ മാത്രം. ഈ കണക്കുകൾ മാത്രമെടുത്ത് ഹോട്ട്സ്പോട്ടുകൾ നിർണയിക്കാൻ കഴിയില്ലെന്ന് വിലയിരുത്തൽ. ‌സ്വകാര്യ ആശുപത്രിയിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപെടുത്തും. മാത്രം സംസ്ഥാനത്ത് ഇന്നലെ മാത്രം 13,747 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

ഇന്നലെ 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കുവിന് പുറമെ എലിപ്പനിയും വ്യാപകമാണ് സംസ്ഥാനത്ത്. ഇന്ന് 22 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചത് രണ്ടുപേരാണ്. നാലുപേർക്ക് മലേറിയ ,അമീബിക് മസ്തിഷ്കജ്വരം ഒരാൾക്കും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുകയാണ്.

Leave a comment

Your email address will not be published. Required fields are marked *