May 6, 2026
  • May 6, 2026
Breaking News
  • Home
  • Uncategorized
  • ‘മോദി ശബരിമലയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല; LDF ബിജെപിയെ പോലെ കുത്തകവൽകൃത പാർട്ടിയായി’; രാഹുൽ ​ഗാന്ധി

‘മോദി ശബരിമലയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല; LDF ബിജെപിയെ പോലെ കുത്തകവൽകൃത പാർട്ടിയായി’; രാഹുൽ ​ഗാന്ധി

By on April 4, 2026 0 50 Views
Share

അമ്പലങ്ങൾ കയറിയിറങ്ങുന്ന മോദി കേരളത്തിൽ എത്തുമ്പോൾ ശബരിമലയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഇഡിയുടെയോ സിബിഐയുടെയോ ഒരന്വേഷണവും നടക്കുന്നില്ല. ഇതിന് കാരണം പിണറായി വിജയൻ മോദിയുടെ പങ്കാളിയായതുകൊണ്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേരളത്തിലെ ആരോഗ്യ മേഖല തകർന്നു. ഇടുക്കിയിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പോലും ഇല്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ബിജെപിയെ പോലെ കുത്തകവൽകൃത പാർട്ടിയായെന്ന് അദേഹം പറഞ്ഞു. കേരളത്തിലെ യുവാക്കൾക്ക് ജോലി ലഭിക്കണമെങ്കിൽ സിപിഐഎമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ ഒപ്പം നിൽക്കണമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുൽ ​ഗാന്ധി രൂക്ഷമായി വിമർശിച്ചു. ട്രംപ് ചാടാനോ കിടക്കാനോ പറഞ്ഞാൽ മോദി അത് അനുസരിക്കുന്ന ആളായി മാറി. ട്രംപിനെ സാർ എന്ന് വിളിക്കുന്ന മോദി ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്ന് കാര്യം മറക്കുന്നു. ട്രംപിന് വേണ്ടി അല്ലാതെ രാജ്യത്തിനുവേണ്ടി മോദി പ്രവർത്തിക്കണം. എങ്ങനെയാണോ മോദിയേ ട്രംപ് നിയന്ത്രിക്കുന്നത്, അതുപോലെയാണ് പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നത്. കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കും പിണറായി വിജയനും കുടുംബവും നടത്തിയിരിക്കുന്ന അഴിമതിയെ കുറിച്ച് അറിയാമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *