May 28, 2026
  • May 28, 2026
Breaking News
  • Home
  • Uncategorized
  • ചോദ്യപേപ്പർ ചോർച്ച: പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ സുരക്ഷ സൈന്യത്തിന് നൽകാൻ ആലോചന

ചോദ്യപേപ്പർ ചോർച്ച: പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ സുരക്ഷ സൈന്യത്തിന് നൽകാൻ ആലോചന

By on May 28, 2026 0 44 Views
Share

ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ, രാജ്യത്തെ പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ സുരക്ഷ സൈന്യത്തിന് നൽകാൻ ആലോചന. പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്റെവസതിയിൽ നിർണായക യോഗം ചേർന്നു. നീറ്റ് അടക്കമുള്ള പ്രധാന അഖിലേന്ത്യ പരീക്ഷകളുടെ സുരക്ഷ ചുമതലയാകും നൽകുക.

നടപടി നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ. ‌നീറ്റ് പുനപരീക്ഷയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ അവലോകനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയുടെ സുരക്ഷ വർധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ എൻടിഎ യോഗത്തിൽ അറിയിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതുമായ ചർച്ചകൾ നടന്നു.വിദ്യാർത്ഥികൾക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടരുത് എന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

നീറ്റ് പരീക്ഷാ ക്രമക്കേടിൽ നടപടി തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം. കേസിൽ ഇന്നലെ രണ്ടുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതായി സിബിഐ അറിയിച്ചു. പൂനെയിലെ കോച്ചിംഗ് സെൻ്റർ ഉടമ തേജസ് ഷാ, ലാത്തൂരിലെ ഡോക്ടർ മനോജ് ഷിരുരെ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അന്വേഷണം തുടരുകയാണെന്നും സിബിഐ.

Leave a comment

Your email address will not be published. Required fields are marked *