July 6, 2026
  • July 6, 2026
Breaking News
  • Home
  • Uncategorized
  • ‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

By on July 6, 2026 0 23 Views
Share

മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ട, ഇക്കാര്യം നേതാക്കള്‍ക്കും ബാധകം: സണ്ണി ജോസഫ് | Sunny Joseph | Congress | K Sudhakaran | Kerala News | Samakalika Malayalam

കെപിസിസിക്ക് മുഴുവന്‍സമയ പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമാകുന്നിതിനിടെ, നിലപാട് വ്യക്തമാക്കി മന്ത്രിയും നിലവില്‍ കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. മന്ത്രിസ്ഥാനവും പ്രസിഡന്റ് സ്ഥാനവും ഒന്നിച്ചുകൊണ്ടുപോകാന്‍ പ്രയാസമുണ്ട്. അധ്യക്ഷസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്‍ഡ് വേഗത്തില്‍ തീരുമാനമെടുക്കണം എന്നാണ് ആഗ്രഹമെന്നും സണ്ണി ജോസഫ് പറഞ്ഞു.

നല്ല ചുമതലകളുള്ള രണ്ട് ഉത്തരവാദിത്തങ്ങളാണ് ഞാന്‍ നിര്‍വഹിക്കുന്നത്. വൈദ്യുതി മേഖലയിലുണ്ടായ പ്രയാസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ എനിക്ക് അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പാര്‍ട്ടി പുനഃസംഘടന തന്നെയാണ് അതിന് പരിഹാരം. എന്ന് ഞാന്‍ കരുതുകയാണ്. അത് എഐസിസി കൃത്യസമയത്ത് ചെയ്യും എന്നാണ് കരുതുന്നത് – അദ്ദേഹം പറഞ്ഞു.

മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണമെന്ന മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം സ്വാഗതം ചെയ്ത് നേതാക്കളും രംഗത്ത് വന്നു.മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം സ്വാഗതം ചെയ്ത് മന്ത്രി കെ മുരളീധരന്‍. പാര്‍ട്ടി നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയ കെപിസിസി പ്രസിഡന്റ് വരണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഗവണ്‍മെന്റിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ശക്തമായ നേതൃത്വം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റ് തന്നെ ഉണ്ടാകുമെന്ന് വിഎസ് ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ആശയവിനിമയം നടത്താന്‍ കെപിസിസിക്ക് പുതിയ കമ്മിറ്റി നിലവില്‍ വരേണ്ടത് ആവശ്യമാണെന്നും വിഎസ് ശിവകുമാര്‍ പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *