July 20, 2026
  • July 20, 2026
Breaking News
  • Home
  • Uncategorized
  • കപ്പൽ അപകടം, മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, മത്സ്യത്തൊഴിലാളി പ്രതിഷേധ കൂട്ടായ്മ

കപ്പൽ അപകടം, മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, മത്സ്യത്തൊഴിലാളി പ്രതിഷേധ കൂട്ടായ്മ

By on June 21, 2025 0 124 Views
Share

തലശ്ശേരി :

കപ്പൽ അപകടങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.തലശ്ശേരി ഗോപാലപ്പേട്ടയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ CITU ജില്ലാ സെക്രട്ടറി ടി.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് സി.പി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു.

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.പി.സന്തോഷ്, ജില്ലാ സെക്രട്ടറി എൻ. പി ശ്രീനാഥ്, സംസ്ഥാന കമ്മിറ്റിയംഗം ഉമ്മലിൽ റയീസ്, കെ.രാജീവൻ, കെ.കവിത, കെ.അനില തുടങ്ങിയവർ സംസാരിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *