July 13, 2026
  • July 13, 2026
Breaking News
  • Home
  • Uncategorized
  • അക്ഷരമെഴുതാൻ അറിയില്ലേ? ; അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ച് കെ ടി ജലീൽ, കേസെടുക്കണമെന്ന് MSF

അക്ഷരമെഴുതാൻ അറിയില്ലേ? ; അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ച് കെ ടി ജലീൽ, കേസെടുക്കണമെന്ന് MSF

By on July 13, 2026 0 5 Views
Share

k t jaleel

പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിൽവെച്ച് കുട്ടികളെ അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിച്ചു. കൂടാതെ അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കുട്ടിയുടെ ചെവിയിൽ നുള്ളുന്നതും ദൃശ്യങ്ങളിൽ കാണാം. മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിലാണ് കെ ടി ജലീൽ കുട്ടികളെ അപമാനിച്ചത്. മണ്ണാർക്കാട് നഗരസഭ 19, 20, 22 സിപിഐഎം വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ടി ജലീൽ.

അതേസമയം, കെ ടി ജലീലിനെതിരെ കേസെടുക്കണമെന്ന് എം എസ് എഫ് ആവശ്യപ്പെട്ടു.വിദ്യാർഥികളെ പരസ്യമായി അപമാനിച്ചത് അംഗീകരിക്കാനാകില്ല. കായികമായി കുട്ടികളെ ഉപദ്രവിച്ചത് ബാലവകാശ ലംഘനം. ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്ന് എം എസ് എഫ് പാലക്കാട്‌ ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദ്‌ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *