May 14, 2026
  • May 14, 2026
Breaking News
  • Home
  • Uncategorized
  • പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി

പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി

By on May 14, 2026 0 10 Views
Share

പതിനൊന്നാം ദിവസം തീരുമാനമായി. പട നയിച്ചവന്‍ തന്നെ നാടിനെ നയിക്കും. കേരളത്തിന്റെ 13 ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. ഇതോടെ പ്രകടനങ്ങളും ഫ്ളക്സുകളും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഉദ്വേഗജനകമായ കാത്തിരിപ്പിന് വിരാമമായി. (vd satheesan is the new cm of kerala aicc announces )

എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ അനുനയത്തിന് വഴങ്ങുകയായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുകയായിരുന്നു. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണയും വിഡി സതീശന് അനുകൂലമായി.

രാവിലെ കെ.സി. വേണുഗോപാലിനെ വസതിയിലേക്ക് വിളിപ്പിച്ച രാഹുല്‍ ഗാന്ധി വിശദമായി ചര്‍ച്ച നടത്തിയിരുന്നു. എംഎല്‍എമാരുടെ അഭിപ്രായവും ഘടകക്ഷികളുടെ അഭിപ്രായങ്ങളും മുതിര്‍ന്ന നേതാക്കളുടെ വിവരണങ്ങളും ജനങ്ങളുടെ വികാരവും വിശദമായി പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് എഐസിസി വിശദീകരിക്കുന്നു. വി ഡി സതീശന് വേണ്ടി കേരളത്തിലാകെയുണ്ടായ ശക്തമായ ജനവികാരമാണ് എഐസിസി തീരുമാനത്തെ സ്വാധീനിച്ചത്.

Leave a comment

Your email address will not be published. Required fields are marked *