April 29, 2026
  • April 29, 2026
Breaking News
  • Home
  • Uncategorized
  • ഐ എ പി സംസ്ഥാനതല മാതൃക അംഗനവാടി പദ്ധതി പദ്ധതിക്ക് തുടക്കമായി*

ഐ എ പി സംസ്ഥാനതല മാതൃക അംഗനവാടി പദ്ധതി പദ്ധതിക്ക് തുടക്കമായി*

By editor on April 23, 2026
0 62 Views
Share

*ഐ എ പി സംസ്ഥാനതല മാതൃക അംഗനവാടി പദ്ധതി പദ്ധതിക്ക് തുടക്കമായി*

 

കണ്ണൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) സംസ്ഥാന സമിതിയുടെ മാതൃകാ അംഗൻവാടി പദ്ധതിയായ *സ്നേഹ വർണ്ണം* സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ മൈതാനപ്പള്ളി അംഗനവാടിയിൽ വെച്ച് നടന്നു. ഐ എ പി സംസ്ഥാന പ്രസിഡൻറ് ഡോ എം കെ നന്ദകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഐ എ പി സംസ്ഥാന കോഡിനേറ്റർ ഡോ രഞ്ജിത്ത് കുമാർ അധ്യക്ഷനായി. ഡോ സലീം പി എം വടകര, ഡോ സുൽഫിക്കർ അലി, ഡോ പത്മനാഭ ഷേണായി , ഡോ അജിത്ത് സുഭാഷ്, ഡോ ശ്വേതാ ബി നായർ, ഡോ മൃദുല ശങ്കർ, പ്രേംരാജ് കൃഷ്ണരാജ്, ഐസിഡിഎസ് പ്രോഗ്രാം കോഡിനേറ്റർ ബിന്ദു സിഎ പ്രസംഗിച്ചു. അംഗനവാടി കുട്ടികളിലെ വളർച്ച, വികാസം, പോഷകാഹാരം, ബുദ്ധിപരമായ നൈപുണത തുടങ്ങിയവ ലക്ഷ്യമാക്കിക്കൊണ്ട് ഐ എ പി സംസ്ഥാന മോഡൽ അംഗനവാടി പ്രോജക്ട് സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലുമാണ് നടപ്പാക്കുന്നത്. ഐസിഡിഎസ്, റോട്ടറി ഇൻറർനാഷണൽ എന്നിവരുമായി സഹകരിച്ചാണ് ഐ എ പി പദ്ധതി നടപ്പാക്കുന്നത്

 

ഫോട്ടോ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മാതൃക അംഗനവാടി പ്രൊജക്റ്റിനെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് ഡോ എംകെ നന്ദകുമാർ കണ്ണൂരിൽ നിർവഹിക്കുന്നു

Leave a comment

Your email address will not be published. Required fields are marked *