July 22, 2026
  • July 22, 2026
Breaking News
  • Home
  • Uncategorized
  • രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; പ്രതിഷേധിച്ച്‌ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; പ്രതിഷേധിച്ച്‌ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

By editor on July 22, 2026
0 52 Views
Share

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യുനാളെ (23/07/2026) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു. മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച്‌, ക്ലാസ്സുകള്‍ ബഹിഷ്കരിച്ചു രാജ്യത്തെ വിദ്യാർത്ഥികള്‍ക്ക് പിന്തുണ നല്‍കണമെന്ന് കെഎസ്‍യു അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.

കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തിലടക്കം വിശദീകരണവുമായി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് വിമർശിച്ച രാഹുല്‍ ഗാന്ധി, തിങ്കളാഴ്ച സി ജെ പി പ്രതിഷേധത്തിനിടെ വിദ്യാർത്ഥികള്‍ക്ക് നേരെ നടന്ന ക്രൂരമായ ലാത്തിച്ചാർജിന്റെയും പൊലീസ് അതിക്രമച്ചിന്‍റെയും ദൃശ്യങ്ങള്‍ പ്രദർശിപ്പിച്ചുകൊണ്ട് വാർത്താ സമ്മേളനം നടത്തി. രാജ്യത്തെ വിദ്യാർഥികള്‍ ചെയ്ത തെറ്റെന്താണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, തങ്ങളുടെ പരാതികള്‍ കേള്‍ക്കണമെന്ന് മാത്രമാണ് വിദ്യാർത്ഥികള്‍ ആവശ്യപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. ലോക പ്രശസ്തമായിരുന്ന ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് പൂർണ്ണമായും സങ്കീർണ്ണവും അഴിമതി നിറഞ്ഞതുമായി മാറിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ രാഹുല്‍ കുറ്റപ്പെടുത്തി

നീറ്റ് പരീക്ഷയുടേതടക്കം രാജ്യത്ത് ഇതുവരെ 152 പേപ്പർ ലീക്ക് സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഇത് ഏഴരക്കോടിയോളം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇത്രയധികം തട്ടിപ്പുകള്‍ നടന്നിട്ടും കുറ്റക്കാർക്കെതിരെ യാതൊരു ശിക്ഷാ നടപടിയും ഉണ്ടായിട്ടില്ല. നീറ്റ് പരീക്ഷയ്ക്കായി സർക്കാർ ബജറ്റില്‍ വകയിരുത്തുന്ന തുകയിലും വലിയ തട്ടിപ്പുകളാണ് നടക്കുന്നത്. വിദ്യാർത്ഥികളുടെ കുടുംബങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ഒരു സംഘം ആളുകള്‍ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന് മുന്നില്‍ 3 ആവശ്യങ്ങള്‍

 

കേന്ദ്ര സർക്കാരിന് മുന്നില്‍ 3 സുപ്രധാന ആവശ്യങ്ങളും പ്രതിപക്ഷ നേതാവ് മുന്നോട്ടുവച്ചു. വിദ്യാഭ്യാസ മന്ത്രിയായി തുടരാൻ ധർമ്മേന്ദ്ര പ്രധാൻ യോഗ്യനല്ലെന്നും അദ്ദേഹം രാജിവെക്കണമെന്നതാണ് ഒന്നാമത്തെ ആവശ്യം. വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നും രാഹുല്‍ പ്രഖ്യാപിച്ചു. വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച പൊലീസ് നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നതാണ് രണ്ടാമത്തെ ആവശ്യം. സമരം ചെയ്ത വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നതാണ് രാഹുല്‍ മുന്നോട്ടുവച്ച മൂന്നാമത്തെ ആവശ്യം. വിദ്യാഭ്യാസ മേഖലയെ തകർച്ചയില്‍ നിന്ന് രക്ഷിക്കാൻ അടിയന്തര ഇടപെടല്‍ വേണമെന്നും അതിനുവേണ്ടിയുള്ള അതിശക്ത പ്രക്ഷോഭവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം

 

ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിലും സംഘർഷത്തിലും രാഹുല്‍ ഗാന്ധി മറുപടി നല്‍കി. ഇന്നലെ ലോക്സഭ സ്പീക്കറെയടക്കം കണ്ട് വിദ്യാർഥികളുടെ വിഷയത്തില്‍ ചർച്ച ആവശ്യപ്പെട്ടിരുന്നു. സർക്കാരിനോട് ആലോചിച്ച്‌ മറുപടി പറയാമെന്നാണ് സ്പീക്കർ പറഞ്ഞത്. എന്നാല്‍ പിന്നീട് ഒന്നും പറഞ്ഞില്ല. ആരും വ്യക്തമായ മറുപടി നല്‍കിയില്ല. അതുകൊണ്ടാണ് വിദ്യാർഥികളുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധവുമായി പോയത്. ചർച്ച നടത്താമെന്ന് അറിയിച്ചിട്ടും രാഹുല്‍ നിലപാട് മാറ്റിയെന്ന കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗിന്‍റെ അഭിപ്രായവും അദ്ദേഹം തള്ളി. ജിതേന്ദ്ര സിംഗ് ഇക്കാര്യത്തില്‍ അപ്രസക്തനാണെന്നാണ് രാഹുല്‍ പറഞ്ഞത്. തനിക്കെതിരായ സർക്കാരിന്‍റെ വിമർശനങ്ങളെ താൻ പരിഗണിക്കുന്നില്ല. വിമർശങ്ങള്‍ക്ക് തന്നെ ഒന്നും ചെയ്യാനാവില്ല. അത് ഗൗനിക്കുന്നതേയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. തന്നെ എന്തു ചെയ്തുവെന്നതില്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. പൊലീസിൻ്റെ ഉപദ്രവം പരിചിതമായിക്കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി വിവരിച്ചു. വിദ്യാർഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കിയാണ് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

 

 

 

 

 

Leave a comment

Your email address will not be published. Required fields are marked *