May 6, 2026
  • May 6, 2026
Breaking News
  • Home
  • Uncategorized
  • പോലീസ് നിർദേശം അവഗണിച്ചു കാർ എടുത്ത് രക്ഷപ്പെടാൻ ശ്രെമിച്ച നല്ലളം സ്വദേശി കിളിച്ചേരിപറമ്പിൽ ടി. കെ ഹൗസിൽ സാജിദ് ജമാൽ എം ഡി എം എയുമായി അറസ്റ്റിൽ.

പോലീസ് നിർദേശം അവഗണിച്ചു കാർ എടുത്ത് രക്ഷപ്പെടാൻ ശ്രെമിച്ച നല്ലളം സ്വദേശി കിളിച്ചേരിപറമ്പിൽ ടി. കെ ഹൗസിൽ സാജിദ് ജമാൽ എം ഡി എം എയുമായി അറസ്റ്റിൽ.

By on February 2, 2026 0 68 Views
Share

പോലീസ് നിർദേശം അവഗണിച്ചു കാർ എടുത്ത് രക്ഷപ്പെടാൻ ശ്രെമിച്ച നല്ലളം സ്വദേശി കിളിച്ചേരിപറമ്പിൽ ടി. കെ ഹൗസിൽ സാജിദ് ജമാൽ എം ഡി എം എയുമായി അറസ്റ്റിൽ. ലുലു മാളിന് സമീപമുള്ള സുസുകി സ്കൂട്ടർ സർവീസ് സെന്‍ററിന് മുൻപിൽ കാർ പാർക്ക്‌ ചെയ്തതിനാൽ ഷോപ്പ് തുറക്കാൻ പറ്റുന്നില്ലെന്ന് ജീവനക്കാർ 112 യിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുകയും ഉടമസ്ഥർ വന്നാൽ സ്റ്റേഷനിൽ എത്താൻ ഷോറൂം ജീവനക്കാരോട് നിർദ്ദേശം നൽകുകയുമായിരുന്നു. ഉച്ചയോടെ കാർ എടുക്കാൻ ആൾ വന്നപ്പോൾ ഷോറൂമിലെ ജീവനക്കാർ തടഞ്ഞു വച്ച് സ്റ്റേഷനിൽ എത്താൻ അറിയിച്ചെങ്കിലും പ്രതി അപകടകരമായ രീതിയിൽ കാർ അവിടെ നിന്നും എടുത്ത് മാങ്കാവ് ഭാഗത്തേക്ക് പോകുയായിരുന്നു. ഇതറിഞ്ഞു പിന്തുടർന്ന് വന്ന കണ്ട്രോൾ റൂം പോലീസ് മാങ്കാവ് വച്ച് കാർ തടഞ്ഞുവെച്ച് പരിശോധിച്ചതിൽ പ്രതിയുടെ ബാഗിൽ നിന്നും എം ഡി എം എയും പണവും മൊബൈൽ ഫോണുകളും അടക്കം പിടികൂടുകയുമായിരുന്നു. തുടർന്ന് കസബ പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയുടെ പേരിൽ മെഡിക്കൽ കോളേജ്, പന്തീരാങ്കാവ്, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ട്. കൺട്രോൾ റൂം പോലീസിലെ സി. പി. ഒ മാരായ പ്രജീഷ്, സുബിൻ മോൻ കസബ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രജീഷ്, രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുമിത്ത് ചാൾസ് സിവിൽ പോലീസ് ഓഫീസർമാരായ ദിവ്യ, അജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a comment

Your email address will not be published. Required fields are marked *