May 14, 2026
  • May 14, 2026
Breaking News
  • Home
  • Uncategorized
  • ഒ. ആബു സ്മാരക അവാർഡ് അബ്ദുൽ ഖാദർ വിൽറോഡിക്ക്

ഒ. ആബു സ്മാരക അവാർഡ് അബ്ദുൽ ഖാദർ വിൽറോഡിക്ക്

By on February 4, 2026 0 74 Views
Share

തലശ്ശേരി: പ്രശസ്തമാപ്പിളപ്പാട്ട് രചയിതാവും ഗ്രന്ഥകാരനുമായിരുന്ന ഒ ആബു സാഹിബിൻ്റെ ഓർമ്മക്കായി തലശ്ശേരി മാപ്പിള കലാ കേന്ദ്രം ഏർപ്പെടുത്തിയ പതിനേഴാമത് ഒ. ആബു സ്മ‌ാരക പുരസ്‌കാരം പ്രഖ്യാപിച്ചു.

നാല് പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് പഠന-ഗവേഷണ രംഗത്ത് സജീവ സാന്നിധ്യമായ പ്രമുഖ സാഹിത്യകാരനും മദ്രസ അധ്യാപകനുമായ അബ്ദുൽ ഖാദർ വിൽറോഡി യാണ് അവാർഡ് ജേതാവ് മാപ്പിളപ്പാട്ട് സാഹിത്യത്തിന് അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം 10001 (പതിനായിരത്തി ഒന്ന് ) രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.
റഹമാൻ തായലങ്ങാടി, ടി.കെ. ഡി. മുഴപ്പിലങ്ങാട്, ഫനാസ് തലശ്ശേരി എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്ക്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
2026 ഏപ്രിൽ മാസം തലശ്ശേരിയിൽ വെച്ച് നടക്കുന്ന ആബു അനുസ്‌മരണ ചടങ്ങിൽ പുരസ്ക‌ാരം സമർപ്പിക്കുമെന്ന് മാപ്പിള കലാ കേന്ദ്ര ഭാരവാഹികളായ പ്രൊഫ എ.പി. സുബൈർ, ഉസ്‌മാൻ പി. വടക്കുമ്പാട് എന്നിവർ അറിയിച്ചു.ടി.കെ ഡി മുഴപ്പിലങ്ങാട്, ബക്കർ തോട്ടുമ്മൽ
ജാഫർ ജാസ്,അലി വലിയേടത്ത് എന്നിവരും
പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പടം
അവാർഡ് ജേതാവ് അബ്ദുൽ ഖാദർ വിൽറോഡി

Leave a comment

Your email address will not be published. Required fields are marked *