May 27, 2026
  • May 27, 2026
Breaking News
  • Home
  • Uncategorized
  • ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു; തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി

ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു; തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി

By on May 27, 2026 0 74 Views
Share

തിരുവനന്തപുരത്ത് പിണറായിയുടെ വാടക വീട്ടിൽ റെയ്ഡ് പൂർത്തിയായി. ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ. കാറിന്റെ ചില്ലുകൾ തകർത്തു.ഇ ഡിയുടെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകൾ പൂർണമായി തകർത്തു. ഇ ഡി സംഘത്തിൻ്റെ കാറിന് നേരെ പരക്കെ അക്രമം ഉണ്ടായി. സിപിഐഎം പ്രവർത്തകർ ഇ ഡിയുടെ വാഹനങ്ങൾ വളഞ്ഞു. പാർട്ടി പ്രവർത്തകർ പിണറായിയുടെ വീട്ടിലേക്ക് ഇരച്ചുകയറി. തുടർന്ന് പൊലീസ് ലാത്തിവീശി.

നേരത്തെ പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി മടങ്ങിയിരുന്നു. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടിൽ റെയ്‌ഡ്‌ തുടങ്ങിയത് 8.30നാണ്. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറിൽ പറയുന്നു.

പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി മടങ്ങിയിരുന്നു. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടിൽ റെയ്‌ഡ്‌ തുടങ്ങിയത് 8.30നാണ്. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറിൽ പറയുന്നു.

പാണ്ഡല്യമുക്കിലെ പിണറായിയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ കൂകിവിളിച്ചു. കണ്ണൂരിൽ ഉദ്യോ​ഗസ്ഥർക്ക് പ്രവർത്തകരുടെ പ്രതിഷേധം മൂലം മടങ്ങാൻ കഴിയുന്നില്ലായിരുന്നു. ജില്ലയിലെ നേതാക്കളോട് ഉദ്യോ​ഗസ്ഥർക്ക് മടങ്ങാനുള്ള വഴി ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.

ഇഡി ഉദ്യോ​ഗസ്ഥരെ പുറത്തേക്ക് വിടില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. പ്രവർത്തകരോട് പിന്തിരിഞ്ഞു പോകാൻ എം വി ജയരാജൻ ആവശ്യപ്പെട്ടു. വീടിന് മുന്നിൽ വൻ പ്രതിഷേധമായിരുന്നു സിപിഐഎം പ്രവർത്തകർ നടത്തിയിരുന്നത്. ഇഡി റെയ്ഡിനെതിരെ കണ്ണൂരിലെ വീടിന് മുന്നിലാണ് പ്രതിഷേധം ആദ്യം ആരംഭിച്ചത്. പിന്നീട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഐഎം രം​ഗത്തെത്തുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *