May 20, 2026
  • May 20, 2026
Breaking News
  • Home
  • Uncategorized
  • ജീവനൊടുക്കിയ യുട്യൂബർ ചിന്നു പാപ്പുവിന്‍റെ സുഹൃത്തും മരിച്ചു

ജീവനൊടുക്കിയ യുട്യൂബർ ചിന്നു പാപ്പുവിന്‍റെ സുഹൃത്തും മരിച്ചു

By editor on February 15, 2026
0 227 Views
Share

കാസർകോട്: ജീവനൊടുക്കിയ യുട്യൂബർ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആൺസുഹൃത്തും മരിച്ചു. കാസര്‍കോട് ചൗക്കി സ്വദേശി സന്തോഷിനെയാണ് (29) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ച സന്തോഷ് ജോലിക്ക് പോയ സമയത്തായിരുന്നു വാടക ക്വാർട്ടേഴ്സിൽ ചിന്നു പാപ്പു ജീവനൊടുക്കിയിരുന്നത്. യുവതിയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് താമസ സ്ഥലത്ത് എത്തി നോക്കിയപ്പോഴാണ് ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

 

ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞുതാമസിക്കുകയായിരുന്ന ചിന്നു പാപ്പു സന്തോഷിനൊപ്പമായിരുന്നു താമസം. യുവതിയുടെ മരണത്തോടെ സന്തോഷ് മാനസിക സമ്മർദത്തിലായിരുന്നെന്നാണ് വിവരം.

Leave a comment

Your email address will not be published. Required fields are marked *