June 18, 2026
  • June 18, 2026
Breaking News
  • Home
  • Uncategorized
  • വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്; VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി; പിന്നിൽ വൻ തട്ടിപ്പ് സംഘമെന്ന് പൊലീസ്

വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്; VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി; പിന്നിൽ വൻ തട്ടിപ്പ് സംഘമെന്ന് പൊലീസ്

By on June 18, 2026 0 41 Views
Share

വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശി സൽമാനുൽ ഫാരിസിനെ പ്രതിയാക്കിയാണ് കേസ്. സാമ്പത്തിക ലാഭത്തിനായി VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയെന്നാണ് എഫ്ഐആർ. തമ്പാനൂർ പൊലീസാണ് കേസെടുത്തത്

തട്ടിപ്പിനായി VISLന്റെ പേരിൽ വ്യാജ കരാർ രേഖയുണ്ടാക്കി‌. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.
പിന്നിൽ വൻ തട്ടിപ്പ് സംഘമെന്നു പോലീസിന് സംശയം. മലപ്പുറം സ്വദേശിയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പേരിൽ ടെൻഡർ ക്ഷണിച്ചാണ് തട്ടിപ്പ് നടത്താൻ നീക്കം നടത്തിയത്. മുൻ വിഴിഞ്ഞം സിഎംഡിയായിരുന്ന ദിവ്യ എസ് അയ്യരുടെ പേരും വ്യാജ രേഖയിൽ പരാമർശിക്കുന്നുണ്ട്. കേസിന് രഹസ്യ സ്വഭാവം ഉള്ളതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *