August 2, 2026
  • August 2, 2026
Breaking News
  • Home
  • Uncategorized
  • ഗതാഗത കുരുക്ക് പരിഹരിക്കുക..

ഗതാഗത കുരുക്ക് പരിഹരിക്കുക..

By editor on August 2, 2026
0 16 Views
Share

ഗതാഗത കുരുക്ക് പരിഹരിക്കുക..

 

എടക്കാട്: താഴെചൊവ്വ – മേലെ ചൊവ്വ റോഡിലെ

ഗതാഗത കുരുക്ക് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്

CITU എടക്കാട് ഏറിയ കൺവെൻഷൻ ആവശ്യപ്പെട്ടു.

 

കൺവെൻഷൻ താഴെചൊവ്വ എ.കെ ജി ജന്മശതാബ്ദി മന്ദിരത്തിൽ കെ.കെ.നാരായണൻ കെ.ബഷീർ,സി.കെ കുഞ്ഞിരാമൻ നഗറിൽ, CITU സംസ്ഥാന കമ്മറ്റി അംഗം എം.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.

ഏറിയാ പ്രസിഡണ്ട് കെ.ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു.

 

സ്വാഗത സംഘം ചെയർമാൻ ബി.കൃഷ്ണൻ സ്വാഗതം പറഞ്ഞു.

വി.വി. ദീപ രക്തസാക്ഷി പ്രമേയവും കെ.വി.പ്രശോഭ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

 

ഏരിയ സെക്രട്ടറി പി. മനോഹരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

 

താഴെ ചൊവ്വ, മേലെ ചൊവ്വ റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുക, കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ ലേബർ കോഡ് പിൻവലിക്കുക,തോട്ടട ഇ.എസ്.ഐ ആശുപത്രി സൂപ്പർ സ്പെഷാലിറ്റി യായി ഉയർത്തുക, താഴെ ചൊവ്വയിലും , നടലിലും റയിൽവെ മേൽപാലം നിർമ്മിക്കുക തുടങ്ങിയ പ്രമേയങ്ങളും കൺവെൻഷനിൽ അവതരിപ്പിച്ചു.

 

CITU ജില്ലാ ഭാരവാഹികളായ S.T .ജയ്സൺ, കെ.ജയരാജൻ, CITU ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.പ്രേമരാജൻ, പി.വി.രവീന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു.

 

ഭാരവാഹികൾ :-

 

പ്രസിഡണ്ട്- കെ.ഗിരീശൻ.

 

വൈ: പ്രസിഡണ്ടുമാർ – പി.പ്രകാശൻ

സുജാത എം.വി, പി.അനൂപ്.

 

സിക്രട്ടറി – പി. മനോഹരൻ.

 

ജോ.സെക്രട്ടറിമാർ – പി.സുരേഷ് ബാബു

എം.പി.രാജൻ

കെ.വി.പ്രശോഭ്.

Leave a comment

Your email address will not be published. Required fields are marked *