July 17, 2026
  • July 17, 2026
Breaking News
  • Home
  • Uncategorized
  • ‘നമോ ഗ്രീന്‍ റെയില്‍’; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

‘നമോ ഗ്രീന്‍ റെയില്‍’; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

By on July 17, 2026 0 44 Views
Share

hydrogen

ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ ഇന്ന് പുതിയ അധ്യായം. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ്- സോനിപ്പത്ത് റൂട്ടില്‍ ‘നമോ ഗ്രീന്‍ റെയില്‍’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ ഓടി തുടങ്ങി.

ഹരിയാന ജിന്ദിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് രാജ്യത്തിന്റെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും പങ്കെടുത്തു. ആദ്യ ഹൈഡ്രജന്‍ ട്രെയിനിലൂടെ ഹരിയാന ചരിത്രത്തില്‍ ഇടം പിടിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും രാജ്യത്തെ ഇന്ധന ഊര്‍ജ്ജ മേഖലകള്‍ പ്രതിസന്ധിയിലായില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജിന്ദില്‍ നിന്ന് സോനിപ്പത്തിലേക്കും തിരിച്ചുമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ട്രെയിന്‍ പുറത്തുവിടുന്നത് നീരാവി മാത്രമാണ്. 8 പാസഞ്ചര്‍ ചെയര്‍ കാറുകളും രണ്ട് ഡ്രൈവിങ് പവര്‍ കാറുകളും ഉള്‍പ്പെടെ ആകെ 10 കോച്ചുകളാണ് ട്രെയിനുള്ളത്. ആകെ 2,600 യാത്രക്കാരെ വഹിക്കാന്‍ കഴിയും. 75 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. ഹരിയാനയിലെ ചടങ്ങില്‍ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

Leave a comment

Your email address will not be published. Required fields are marked *