June 18, 2026
  • June 18, 2026
Breaking News
  • Home
  • Uncategorized
  • വ്യാപാരി വ്യവസായി സമിതി നേതാക്കൾ സബ് കളക്ടർക്ക് നിവേദനം നൽകി.

വ്യാപാരി വ്യവസായി സമിതി നേതാക്കൾ സബ് കളക്ടർക്ക് നിവേദനം നൽകി.

By editor on June 18, 2026
0 18 Views
Share

വ്യാപാരി വ്യവസായി സമിതി നേതാക്കൾ സബ് കളക്ടർക്ക് നിവേദനം നൽകി.

തലശ്ശേരിയിലെ വ്യാപാരികൾ വൈദ്യുത തടസ്സം നേരിടുന്ന സമയത്ത് ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുത തടസ്സം പരിഹരിക്കാറുള്ളത്.

ജനറേറ്റർന് ആവശ്യമായ പെട്രോൾ ഡീസൽ എന്നിവ പെട്രോൾ പമ്പിൽ നിന്നും പ്ലാസ്റ്റിക് കേനുകളിൽ ശേഖരിച്ചു കൊണ്ടുവന്ന് ഉപയോഗിക്കാറാണ് പതിവ്. കുറച്ചു ദിവസങ്ങളിലായി പെട്രോൾ പമ്പിൽ നിന്നും കേനുകളിൽ ഇന്ധനം നൽകാൻ തയ്യാറാവുന്നില്ല. ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാരികൾക്ക് പ്രയാസം നൽകുന്ന ഈ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് സബ് കലക്ടർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി നിവേദനം സമർപ്പിച്ചു.

വ്യാപാരി വ്യവസായി സമിതി നേതാക്കളായ ടി ഇസ്മായിൽ, സിപിഎം നൗഫൽ, ജുബൈർ പി കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം നൽകിയത്.

ഈ ആവശ്യമായ നടപടി ചെയ്തു തരാമെന്ന് സബ് കളക്ടർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *